ജെറമി ഹണ്ട് പുതിയ യുകെ ചാൻസലർ; ടാക്സ്-കട്ട് പ്ലാനിൽ അഴിച്ചുപണി

ലണ്ടൻ: പാർട്ടി അണികൾക്കുള്ളിലെ കലാപം തടയാനുള്ള ശ്രമത്തിൽ ഉറ്റ സുഹൃത്ത് ക്വാസി ക്വാർട്ടെംഗിനെ പുറത്താക്കി മുൻ ക്യാബിനറ്റ് മന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതൃത്വ മത്സരാർത്ഥിയുമായ ജെറമി ഹണ്ടിനെ പുതിയ ചാൻസലറായി നിയമിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്. വെറും 38 ദിവസത്തെ ജോലിക്ക് ശേഷം ക്വാർട്ടംഗിന്റെ നാടകീയമായ പിരിച്ചുവിടൽ അദ്ദേഹത്തെ ഏറ്റവും കുറഞ്ഞ സമയം മാത്രം സേവിച്ച രണ്ടാമത്തെ ചാൻസലറാക്കി. യുകെയിൽ നാല് മാസത്തിനിടെ വരുന്ന നാലാമത്തെ ധനമന്ത്രിയാണ് 55 കാരനായ ഹണ്ട്. ക്വാർട്ടെംഗിന്റെ മിനി ബജറ്റ് […]

Update: 2022-10-16 05:26 GMT

ലണ്ടൻ: പാർട്ടി അണികൾക്കുള്ളിലെ കലാപം തടയാനുള്ള ശ്രമത്തിൽ ഉറ്റ സുഹൃത്ത് ക്വാസി ക്വാർട്ടെംഗിനെ പുറത്താക്കി മുൻ ക്യാബിനറ്റ് മന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതൃത്വ മത്സരാർത്ഥിയുമായ ജെറമി ഹണ്ടിനെ പുതിയ ചാൻസലറായി നിയമിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്.

വെറും 38 ദിവസത്തെ ജോലിക്ക് ശേഷം ക്വാർട്ടംഗിന്റെ നാടകീയമായ പിരിച്ചുവിടൽ അദ്ദേഹത്തെ ഏറ്റവും കുറഞ്ഞ സമയം മാത്രം സേവിച്ച രണ്ടാമത്തെ ചാൻസലറാക്കി.

യുകെയിൽ നാല് മാസത്തിനിടെ വരുന്ന നാലാമത്തെ ധനമന്ത്രിയാണ് 55 കാരനായ ഹണ്ട്.

ക്വാർട്ടെംഗിന്റെ മിനി ബജറ്റ് രാജ്യത്ത് ഒരു സാമ്പത്തിക പ്രതിസന്ധി തന്നെ സൃഷ്ടിച്ചിരുന്നു.

ഇതോടെ, മുൻ ചാൻസലർ റിഷി സുനാക് അവതരിപ്പിച്ചതും മിനി ബജറ്റിൽ ക്വാർട്ടേൻഗ് പിൻവലിച്ചതുമായ കോർപ്പറേറ്റ് നികുതി 25 ശതമാനമായി നിലനിർത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

പണപ്പെരുപ്പം കുതിച്ചുയരുന്ന സമയത്ത്, അത് വരുതിയിലാക്കാനുള്ള വിശദമായ ഫണ്ടിംഗ് പ്ലാനില്ലാതെ കണക്കാക്കിയ 45 ബില്യൺ പൗണ്ടിന്റെ നികുതി വെട്ടിച്ചുരുക്കൽ യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് വിനാശകരമായി പരക്കെ കാണപ്പെട്ടു.

Tags:    

Similar News