ഇന്‍ഫോസിസ് 9,300 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചു വാങ്ങും

  രാജ്യത്തെ രണ്ടാമത്തെ വലിയ ഐ ടി കമ്പനിയായ ഇന്‍ഫോസിസ് ഓപ്പണ്‍ മാര്‍ക്കറ്റിലുടെ 9,300 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചു വാങ്ങാനൊരുങ്ങുന്നു. ഓഹരി ഒന്നിന് 1,850 രൂപ വരെയുള്ള നിരക്കിലാണ് തിരിച്ച് വാങ്ങുക. കൂടാതെ കമ്പനി ഓഹരി ഉടമകള്‍ക്കായി ഇടക്കാല ഡിവിഡന്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. 16.50 രൂപ വച്ചാണ് ഡിവിഡന്റ് ലഭിക്കുക. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഡിവിഡന്റില്‍ നിന്നും 10 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. 6,940 കോടി രൂപയുടെ ഡിവിഡന്‍ഡാണ് ഇത്തരത്തില്‍ നല്‍കുന്നതെന്ന് കമ്പനി അറിയിച്ചു. വ്യാഴാഴ്ച […]

Update: 2022-10-14 01:58 GMT

 

രാജ്യത്തെ രണ്ടാമത്തെ വലിയ ഐ ടി കമ്പനിയായ ഇന്‍ഫോസിസ് ഓപ്പണ്‍ മാര്‍ക്കറ്റിലുടെ 9,300 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചു വാങ്ങാനൊരുങ്ങുന്നു. ഓഹരി ഒന്നിന് 1,850 രൂപ വരെയുള്ള നിരക്കിലാണ് തിരിച്ച് വാങ്ങുക.

കൂടാതെ കമ്പനി ഓഹരി ഉടമകള്‍ക്കായി ഇടക്കാല ഡിവിഡന്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. 16.50 രൂപ വച്ചാണ് ഡിവിഡന്റ് ലഭിക്കുക. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഡിവിഡന്റില്‍ നിന്നും 10 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. 6,940 കോടി രൂപയുടെ ഡിവിഡന്‍ഡാണ് ഇത്തരത്തില്‍ നല്‍കുന്നതെന്ന് കമ്പനി അറിയിച്ചു.

വ്യാഴാഴ്ച ഇന്‍ഫോസിസിന്റെ ഓഹരികള്‍ 1,419.7 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതില്‍ നിന്നും 30 ശതമാനം വര്‍ദ്ധനവിലാണ് ഓഹരികള്‍ തിരിച്ചു വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനി 9,200 കോടി രൂപയുടെ ഓഹരികള്‍ ഇത്തരത്തില്‍ തിരിച്ചു വാങ്ങിയിരുന്നു. 2021 ജൂണ്‍ 25 മുതല്‍, സെപ്റ്റംബര്‍ 14 വരെയുള്ള കാലയളവിലാണ് ഓഹരികള്‍ തിരിച്ചു വാങ്ങിയത്.

 

Tags:    

Similar News