സ്വര്‍ണം മങ്ങുന്നു: മൂന്നു ദിനം, 960 രൂപയുടെ ഇടിവ് !
കൊച്ചി: വെറും മൂന്നു ദിവസങ്ങള്‍ കൊണ്ട് സ്വര്‍ണവില പവന് 960 രൂപയുടെ ഇടിവ്. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 37,320 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,665 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 560 രൂപ കുറഞ്ഞ് 37,520 രൂപയില്‍ എത്തിയിരുന്നു. 24 കാരറ്റ് സ്വര്‍ണം പവന് 216 രൂപ കുറഞ്ഞ് 40,712ലും ഗ്രാമിന് 27 രൂപ കുറഞ്ഞ് 5,089ലും എത്തി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 64 […]
കൊച്ചി: വെറും മൂന്നു ദിവസങ്ങള്‍ കൊണ്ട് സ്വര്‍ണവില പവന് 960 രൂപയുടെ ഇടിവ്. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 37,320 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,665 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 560 രൂപ കുറഞ്ഞ് 37,520 രൂപയില്‍ എത്തിയിരുന്നു.
24 കാരറ്റ് സ്വര്‍ണം പവന് 216 രൂപ കുറഞ്ഞ് 40,712ലും ഗ്രാമിന് 27 രൂപ കുറഞ്ഞ് 5,089ലും എത്തി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 64 രൂപയും എട്ട് ഗ്രാമിന് 512 രൂപയുമാണ് വിപണി വില.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞ് 82.35ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 82.32 എന്ന നിലയിലായിരുന്നു രൂപ.
ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസ ഉയര്‍ന്ന് 82.35ല്‍ എത്തിയിരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 93.87 യുഎസ് ഡോളറായിട്ടുണ്ട്.