ഇക്വിറ്റാസ് സ്മാൾ ഫിനാൻസ് ഓഹരി വാങ്ങാം: ജിയോജിത് ഫിനാൻഷ്യൽ

കമ്പനി : ഇക്വിറ്റാസ് സ്മാൾ ഫിനാൻസ് ബാങ്ക് ശുപാർശ : വാങ്ങുക നിലവിലെ വിപണി വില : 45.70 രൂപ ഫിനാൻഷ്യൽ ഇന്റർമീഡിയറി: ജിയോ ജിത് ഫിനാൻഷ്യൽ സർവീസ് എക്വിറ്റസ് സ്മാൾ ഫിനാൻസ് ബാങ്ക്, ഇന്ത്യയിലെ തന്നെ രണ്ടാമത്തെ വലിയ സ്മാൾ ഫിനാൻസ് ബാങ്കാണ്. ഇന്ത്യയിലുടനീളം 17 സംസ്ഥാനങ്ങളിൽ 869 ഔട്ട്ലെറ്റുകളാണ് ബാങ്കിനുള്ളത്. 2019 -2022 സാമ്പത്തിക വർഷങ്ങളിൽ കമ്പനിയുടെ ലോൺ ബുക്കിനുള്ള സംയുക്ത വാർഷിക വളർച്ച നിരക്ക് 18 ശതമാനമായി. മൈക്രോ ഫിനാൻസ് ഇതര വിഭാഗങ്ങളിലെ […]

Update: 2022-09-04 07:03 GMT

കമ്പനി : ഇക്വിറ്റാസ് സ്മാൾ ഫിനാൻസ് ബാങ്ക്

ശുപാർശ : വാങ്ങുക

നിലവിലെ വിപണി വില : 45.70 രൂപ

ഫിനാൻഷ്യൽ ഇന്റർമീഡിയറി: ജിയോ ജിത് ഫിനാൻഷ്യൽ സർവീസ്

എക്വിറ്റസ് സ്മാൾ ഫിനാൻസ് ബാങ്ക്, ഇന്ത്യയിലെ തന്നെ രണ്ടാമത്തെ വലിയ സ്മാൾ ഫിനാൻസ് ബാങ്കാണ്. ഇന്ത്യയിലുടനീളം 17 സംസ്ഥാനങ്ങളിൽ 869 ഔട്ട്ലെറ്റുകളാണ് ബാങ്കിനുള്ളത്. 2019 -2022 സാമ്പത്തിക വർഷങ്ങളിൽ കമ്പനിയുടെ ലോൺ ബുക്കിനുള്ള സംയുക്ത വാർഷിക വളർച്ച നിരക്ക് 18 ശതമാനമായി. മൈക്രോ ഫിനാൻസ് ഇതര വിഭാഗങ്ങളിലെ 25 ശതമാനം വളർച്ചയാണ് ഇതിലേക്ക് നയിച്ചത്. സാമ്പത്തിക പ്രവർത്തനങ്ങളിലെ തിരിച്ചു വരവ്, 2022 -24 വർഷങ്ങളിൽ 20 ശതമാനത്തിന്റെ വളർച്ച ഉണ്ടാകുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്.

ബാങ്കിന്, മറ്റു സ്മാൾ ഫിനാൻസ് ബാങ്കുകളെ അപേക്ഷിച്ചു അവരുടെ വായ്പ പോർട്ടഫോളിയോയെ കൂടുതൽ വൈവിധ്യവത്കരിക്കുന്നതിനു സാധിക്കും. നിലവിൽ 19 ശതമാനമുള്ള മൈക്രോ ഫിനാൻസ് ബിസിനസിലെ എക്സ്പോഷർ 15 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. നടപ്പു സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ മൂലധന പര്യാപ്‌തത അനുപാതം 21.9 ശതമാനമാണ്. എന്നാൽ സ്മാൾ ഫിനാൻസ് ബാങ്കുകൾക്കുള്ള ആർ ബി ഐയുടെ നിശ്ചിത പരിധി 15 ശതമാനമാണ്. നിലവിലെ മൊത്ത നിഷ്ക്രിയ ആസ്തിയും, അറ്റ നിഷ്ക്രിയ ആസ്തിയും യഥാക്രമം 4 ശതമാനവും, 2.1 ശതമാനവുമാണ്. ഗ്രാമീണ സമ്പദ് വ്യവസ്ഥയിലെ തിരിച്ചു വരവും, മികച്ച ധന സമാഹരണവും ഇതിൽ പുരോഗതിയുണ്ടാക്കുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്.

ഇക്വിറ്റസ് സ്മാൾ ഫിനാൻസ് ബാങ്ക്, കഴിഞ്ഞ ആറു വർഷമായി സ്മാൾ ഫിനാൻസ് ബാങ്കിങ് മേഖലയിൽ സേവനമനുഷ്ഠിക്കുന്നു. മറ്റുള്ള കമ്പനികളിൽ നിന്ന് വ്യത്യസ്തമായി, ബാങ്കിന് വളരെ വേഗം അവരുടെ പോർട്ടഫോളിയോ, വാഹന വായ്പ, എസ്എംഇ വായ്പ, ചെറുകിട ബിസിനസുകൾക്കുള്ള വായ്പ, എന്നിവയിലേക്കെല്ലാം വികസിപ്പിക്കുന്നതിനു സാധിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്കായുള്ള സേവനത്തിൽ മെച്ചപ്പെടാനുണ്ടെങ്കിൽ കൂടിയും, ബാങ്കിന് സ്ഥിരമായ ആസ്തി ഗുണ നിലവാരമുണ്ട്.

ബാങ്കിങ് മേഖല കോവിഡ് പ്രതിസന്ധികളുടെ ആഘാതത്തിൽ നിന്നും ശക്തമായി തിരിച്ചു വരുന്നുണ്ട്. ഈ പുരോഗതി കളക്ഷനിലും, വായ്പ വിതരണത്തിലും പ്രകടമാണ്. വായ്പ ചെലവിലുള്ള കുറവും, കുറഞ്ഞ ചിലവിലുള്ള ഫണ്ട് ഉള്ളതിനാൽ മികച്ച അറ്റ പലിശ മാർജിനും, വരും പാദങ്ങളിൽ വരുമാന അനുപാതം വർധിപ്പിക്കുന്നതിന് സഹായിക്കും. ഭാവിയിലുള്ള അനിശ്ചിതാവസ്ഥയിലും ബിസിനസ് കൈകാര്യം ചെയുന്നതിനാവശ്യമായ മതിയായ മൂലധനം ബാങ്കിനുണ്ട്. ഒപ്പം കാര്യക്ഷമമായ കലക്‌ഷൻ വളർച്ചയെ പിന്തുണക്കും.

Tags:    

Similar News