ശരം കണക്കെ സ്വര്‍ണവില: പവന് 320 രൂപ വര്‍ധന

കൊച്ചി: രണ്ടു ദിവസങ്ങള്‍ കൊണ്ട് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ 640 രൂപയുടെ വര്‍ധന. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 38,520 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4,815 രൂപയായി. കഴിഞ്ഞ ദിവസം പവന് 320 രൂപ വര്‍ധിച്ച് 38,200 രൂപയില്‍ എത്തിയിരുന്നു. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4,775 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ പവന് 280 രൂപ കുറഞ്ഞ് 38,080 രൂപയായി (22 […]

Update: 2022-08-13 05:52 GMT
കൊച്ചി: രണ്ടു ദിവസങ്ങള്‍ കൊണ്ട് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ 640 രൂപയുടെ വര്‍ധന. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 38,520 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4,815 രൂപയായി.
കഴിഞ്ഞ ദിവസം പവന് 320 രൂപ വര്‍ധിച്ച് 38,200 രൂപയില്‍ എത്തിയിരുന്നു. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4,775 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
ഇക്കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ പവന് 280 രൂപ കുറഞ്ഞ് 38,080 രൂപയായി (22 കാരറ്റ്). അന്നേദിവസം ഉച്ചകഴിഞ്ഞ് വീണ്ടും 200 രൂപ കുറഞ്ഞ് 37,880 രൂപയായിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 352 രൂപ വര്‍ധിച്ച് 42,024 രൂപയായി. ഗ്രാമിന് 44 രൂപ വര്‍ധിച്ച് 5,253 രൂപയായി. വെള്ളി വില ഗ്രാമിന് 64.80 രൂപയാണ്. എട്ട് ഗ്രാമിന് 518.40 രൂപയാണ് ഇന്ന് വിപണി വില.
Tags:    

Similar News