ബാലകൃഷ്ണ ഇൻഡസ്ട്രീസ് ഓഹരികൾ 7 ശതമാനം താഴ്ച്ചയിൽ
ബാലകൃഷ്ണ ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 8 ശതമാനത്തോളം ഇടിഞ്ഞു. അസംസ്കൃത വസ്തുക്കളുടെയും, ലോജിസ്റ്റിക്സിന്റെയും ഉയർന്ന ചെലവ് മൂലം ജൂൺ പാദ അറ്റാദായത്തിൽ കുത്തനെയുള്ള ഇടിവ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് വിലയിടിഞ്ഞത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം കഴിഞ്ഞ വർഷം ജൂൺ പാദത്തിൽ റിപ്പോർട്ട് ചെയ്ത 330.56 കോടി രൂപയിൽ നിന്നും 7.13 ശതമാനം ഇടിഞ്ഞ് 306.96 കോടി രൂപയായി. ഇതിനു തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ റിപ്പോർട്ട് ചെയ്ത 374.84 കോടി രൂപയിൽ നിന്നും 18.10 ശതമാനത്തിന്റെ […]
ബാലകൃഷ്ണ ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 8 ശതമാനത്തോളം ഇടിഞ്ഞു. അസംസ്കൃത വസ്തുക്കളുടെയും, ലോജിസ്റ്റിക്സിന്റെയും ഉയർന്ന ചെലവ് മൂലം ജൂൺ പാദ അറ്റാദായത്തിൽ കുത്തനെയുള്ള ഇടിവ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് വിലയിടിഞ്ഞത്.
കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം കഴിഞ്ഞ വർഷം ജൂൺ പാദത്തിൽ റിപ്പോർട്ട് ചെയ്ത 330.56 കോടി രൂപയിൽ നിന്നും 7.13 ശതമാനം ഇടിഞ്ഞ് 306.96 കോടി രൂപയായി. ഇതിനു തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ റിപ്പോർട്ട് ചെയ്ത 374.84 കോടി രൂപയിൽ നിന്നും 18.10 ശതമാനത്തിന്റെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കമ്പനിയുടെ പ്രവർത്തങ്ങളായിൽ നിന്നുള്ള വരുമാനം 45.29 ശതമാനം വർധിച്ച് 2,619.43 കോടി രൂപയായി. മൊത്തം ചെലവ് 64.71 ശതമാനം ഉയർന്ന് 2,307.67 കോടി രൂപയായി. അസംസ്‌കൃത വസ്തുക്കളുടെ ചെലവ്, വാർഷികാടിസ്ഥാനത്തിൽ, 59.66 ശതമാനം ഉയർന്ന് 1,377.93 കോടി രൂപയായി.
അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്നു നിന്നതിനാൽ, ജൂൺ പാദത്തിലെ മൊത്തം വില്പനയുടെ 46.6 ശതമാനവും ഇതിനായി ചെലവഴിക്കേണ്ടി വന്നു. ഇതിനു തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ ഇത് 45.3 ശതമാനവും, കഴിഞ്ഞ വർഷം ജൂൺ പാദത്തിൽ 42.8 ശതമാനവുമായിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ഇതിൽ കുറവുണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഉയർന്ന ലോജിസ്റ്റിക് ചെലവും കമ്പനിക്ക് തിരിച്ചടിയായി. ഈ പാദത്തിൽ കമ്പനിയുടെ ലോജിസ്റ്റിക് ചെലവ് വില്പനയുടെ 14.2 ശതമാനമായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 7.1 ശതമാനവും, മാർച്ച് പാദത്തിൽ 13.8 ശതമാനവുമായിരുന്നു. ഓഹരി ഇന്ന് 6.72 ശതമാനം നഷ്ടത്തിൽ 2,163.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.