അറ്റാദായം ഉയർന്നു; ജിഎംഎം ഫോഡ്ലർ ഓഹരികൾക്ക് 20 ശതമാനം മുന്നേറ്റം

ജിഎംഎം ഫോഡ്ലറിന്റെ ഓഹരികൾ വെള്ളിയാഴ്ച 20 ശതമാനത്തോളം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ മികച്ച വളർച്ച റിപ്പോർട്ട് ചെയ്തതും, മിലാൻ ആസ്ഥാനമായുള്ള ഹൈഡ്രോ എയർ റിസർച്ച് ഇറ്റാലിയയെ 38.24 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ തീരുമാനിച്ചതുമാണ് ഓഹരി വില ഉയർത്തിയത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 61.47 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 18.40 കോടി രൂപയുടെ അറ്റ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. തൊട്ടു മുമ്പുള്ള മാർച്ച് പാദത്തിൽ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം […]

Update: 2022-07-29 18:01 GMT

ജിഎംഎം ഫോഡ്ലറിന്റെ ഓഹരികൾ വെള്ളിയാഴ്ച 20 ശതമാനത്തോളം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ മികച്ച വളർച്ച റിപ്പോർട്ട് ചെയ്തതും, മിലാൻ ആസ്ഥാനമായുള്ള ഹൈഡ്രോ എയർ റിസർച്ച് ഇറ്റാലിയയെ 38.24 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ തീരുമാനിച്ചതുമാണ് ഓഹരി വില ഉയർത്തിയത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 61.47 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 18.40 കോടി രൂപയുടെ അറ്റ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. തൊട്ടു മുമ്പുള്ള മാർച്ച് പാദത്തിൽ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 17.27 കോടി രൂപയായിരുന്നു.

ഫാർമസ്യൂട്ടിക്കൽ, കെമിക്കൽ വ്യവസായങ്ങൾക്ക് ലിക്വിഡ് സെപ്പറേഷൻ, ഫിൽട്രേഷൻ സേവനങ്ങൾ നൽകുന്ന എഞ്ചിനീയറിങ്ങ് കമ്പനിയായ ഹൈഡ്രോ എയർ റിസർച്ച് ഇറ്റാലിയയെ ഏറ്റെടുക്കുന്ന കാര്യത്തിൽ ജിഎംഎം ഫോഡ്ലർ അന്തിമ തീരുമാനത്തിലെത്തി. ഈ കമ്പനിയുടെ വൈദഗ്ധ്യവും, പ്രവർത്തനവും ജിഎംഎം ഫോഡ്ലറിന്റെ ഉത്പന്ന പോർട്ടഫോളിയോയ്ക്ക് ​ഗുണകരമാവുകയും, തൊട്ടടുത്തുള്ള മറ്റു വിപണികളിൽ പ്രവേശിക്കുന്നതിനുള്ള ശേഷി വർധിപ്പിക്കുകയും ചെയ്യും. ഇതിനുപുറമെ, ഉപഭോക്താക്കൾക്ക് ഗ്രീൻ ടെക്നോളജി സേവനങ്ങളും ഉറപ്പു വരുത്തുന്നു.

40 വർഷത്തെ പ്രവർത്തന വൈദഗ്ധ്യവും, കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 60 പ്ലാന്റുകളുടെ നിർമാണവും, ഫാർമസ്യൂട്ടിക്കൽ, കെമിക്കൽ, ഫുഡ് ആൻഡ് ബീവറേജ്, ഡയറി, ടെക്സ്ടൈൽ, ഓയിൽ ആൻഡ് ഗ്യാസ്, എനർജി വിഭാഗങ്ങളിൽ അനുയോജ്യമായ സേവനങ്ങൾ നൽകിയതും ഹൈഡ്രോ എയർ റിസർച്ചി​ന്റെ മികവാണ്. ബയോ പ്ലാസ്റ്റിക്, ലിഥിയം പ്യൂരിഫിക്കേഷൻ (ഇലക്ട്രിക് മൊബിലിറ്റിക്ക് ആവശ്യമുള്ള ബാറ്ററിയുടെ അസംസ്കൃത വസ്തുക്കൾ), പ്രോട്ടീൻ തുടങ്ങിയ ഉയർന്ന വളർച്ചാ സാധ്യതയുള്ള മേഖലകളിലും കമ്പനി ഈയടുത്തു പ്രവേശിച്ചിട്ടുണ്ട്. ജിഎംഎം ഓഹരി ഇന്ന് 1,599 രൂപയിലായാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News