വിയറ്റ്നാം ബാങ്കുമായി കരാർ: ന്യൂക്ലിയസ് സോഫ്റ്റ് വെയർ ഓഹരികൾ ഉയർന്നു
ന്യൂക്ലിയസ് സോഫ്റ്റ് വെയറിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 10 ശതമാനത്തോളം നേട്ടമുണ്ടാക്കി. വിയറ്റ്നാം പബ്ലിക് ജോയിന്റ് സ്റ്റോക്ക് കൊമേർഷ്യൽ ബാങ്കുമായി കരാറിലേർപ്പെട്ടതിനെ തുടർന്നാണ് കമ്പനിയുടെ വില ഉയർന്നത്. ബാങ്കിന്റെ വായ്പ നടപടികൾ പൂർണമായും ഡിജിറ്റലിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട കരാറിലാണ് ഏർപ്പെട്ടത്. ന്യൂക്ലിയസ് സോഫ്റ്റ് വെയറിന്റെ പ്ലാറ്റഫോമായ 'ഫിൻ വൺ നിയോ'യുമായി ചേർന്ന് നൂതനമായ ഉത്പന്നങ്ങളൂം സേവനങ്ങളും ഏറ്റവും വേഗത്തിൽ ഉപഭോക്താക്കളിലേക്ക് അവതരിപ്പിക്കാനാണ് പിവികോം ബാങ്ക് പദ്ധതിയിടുന്നത്. ഈ പങ്കാളിത്തത്തോടു കൂടി, അടുത്ത നാലഞ്ച് വർഷത്തിനുള്ളിൽ ബാങ്കിന്റെ കൺസ്യൂമർ […]
ന്യൂക്ലിയസ് സോഫ്റ്റ് വെയറിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 10 ശതമാനത്തോളം നേട്ടമുണ്ടാക്കി. വിയറ്റ്നാം പബ്ലിക് ജോയിന്റ് സ്റ്റോക്ക് കൊമേർഷ്യൽ ബാങ്കുമായി കരാറിലേർപ്പെട്ടതിനെ തുടർന്നാണ് കമ്പനിയുടെ വില ഉയർന്നത്. ബാങ്കിന്റെ വായ്പ നടപടികൾ പൂർണമായും ഡിജിറ്റലിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട കരാറിലാണ് ഏർപ്പെട്ടത്.
ന്യൂക്ലിയസ് സോഫ്റ്റ് വെയറിന്റെ പ്ലാറ്റഫോമായ 'ഫിൻ വൺ നിയോ'യുമായി ചേർന്ന് നൂതനമായ ഉത്പന്നങ്ങളൂം സേവനങ്ങളും ഏറ്റവും വേഗത്തിൽ ഉപഭോക്താക്കളിലേക്ക് അവതരിപ്പിക്കാനാണ് പിവികോം ബാങ്ക് പദ്ധതിയിടുന്നത്. ഈ പങ്കാളിത്തത്തോടു കൂടി, അടുത്ത നാലഞ്ച് വർഷത്തിനുള്ളിൽ ബാങ്കിന്റെ കൺസ്യൂമർ ലോണുകൾ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ, വായ്പാ അനുമതിക്കും, റിപ്പോർട്ടിങ്ങിനും, ജാമ്യവസ്തുക്കളുടെ മാനേജ്‌മെന്റിനും ഒരു കേന്ദ്രീകൃത സംവിധാനം നടപ്പിലാക്കുന്നതിനും ഈ കരാർ സഹായിക്കും.
2013 ൽ പ്രവർത്തനമാരംഭിച്ച പിവികോം ബാങ്കിന് 4.5 ബില്യൺ ഡോളറിന്റെ മൊത്തം ആസ്തിയുണ്ട്. ന്യൂക്ലിയസ് സോഫ്റ്റ് വെയറിന്റെ ഓഹരികൾ ഇന്ന് 450.55 രൂപ വരെ ഉയർന്നു. 5.53 ശതമാനം നേട്ടത്തിൽ 431.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.