മികച്ച ആഭ്യന്തര വരുമാന വളർച്ച: ഡാബർ ഇന്ത്യയുടെ ഓഹരികൾക്ക് നേട്ടം

ഡാബർ ഇന്ത്യയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 2.62 ശതമാനം ഉയർന്ന് 544.10 രൂപ വരെയെത്തി. ഏപ്രിൽ-ജൂൺ പാദത്തിൽ, പണപ്പെരുപ്പം ഉണ്ടായിരുന്നുവെങ്കിൽ കൂടിയും, കമ്പനിയുടെ ഇന്ത്യൻ ബിസിനസ്സ് നല്ല രീതിയിൽ തന്നെയായിരുന്നുവെന്ന് കമ്പനി അറിയിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്. ഇന്ത്യൻ ബിസിനസ്സ് ഉയർന്ന ഒറ്റയക്ക വരുമാന വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 35.4 ശതമാനം വരുമാന വളർച്ച ഉണ്ടായിരുന്നു. ഏകദേശം അഞ്ചു ശതമാനത്തോടടുത്ത ഉത്പാദന വളർച്ചയുടെ പുറത്താവും ഈ നേട്ടം കൈവരിക്കുകയെന്നും, കമ്പനി പറഞ്ഞു. വർദ്ധിച്ച ഗാർഹികേതര […]

Update: 2022-07-06 09:18 GMT

ഡാബർ ഇന്ത്യയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 2.62 ശതമാനം ഉയർന്ന് 544.10 രൂപ വരെയെത്തി. ഏപ്രിൽ-ജൂൺ പാദത്തിൽ, പണപ്പെരുപ്പം ഉണ്ടായിരുന്നുവെങ്കിൽ കൂടിയും, കമ്പനിയുടെ ഇന്ത്യൻ ബിസിനസ്സ് നല്ല രീതിയിൽ തന്നെയായിരുന്നുവെന്ന് കമ്പനി അറിയിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്.

ഇന്ത്യൻ ബിസിനസ്സ് ഉയർന്ന ഒറ്റയക്ക വരുമാന വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 35.4 ശതമാനം വരുമാന വളർച്ച ഉണ്ടായിരുന്നു. ഏകദേശം അഞ്ചു ശതമാനത്തോടടുത്ത ഉത്പാദന വളർച്ചയുടെ പുറത്താവും ഈ നേട്ടം കൈവരിക്കുകയെന്നും, കമ്പനി പറഞ്ഞു.

വർദ്ധിച്ച ഗാർഹികേതര ഉപഭോഗവും, പുത്തൻ ഉൽപ്പന്നങ്ങളും, കടുത്ത വേനൽക്കാലവും ഫുഡ് ആൻഡ് ബീവറേജ് വിഭാഗത്തിൽ ഇരട്ടയക്ക വളർച്ചയുണ്ടാക്കും. ഗാർഹിക, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ മികച്ച ഒറ്റയക്ക വളർച്ചയോ, താഴ്ന്ന ഇരട്ടയക്ക വളർച്ചയോ രേഖപ്പെടുത്തും. 2022 സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ 26.1 ശതമാനം വളർച്ചയായിരുന്നു ഉണ്ടായിരുന്നത്. ആരോഗ്യ മേഖലയിൽ കഴിഞ്ഞ വർഷത്തെ
വൻ വളർച്ചയെ അപേക്ഷിച്ച്, ഇത്തവണ ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ജൂൺ പാദത്തിൽ, കോവിഡ് മൂലം 30 ശതമാനം വളർച്ച റിപ്പോർട്ട് ചെയ്തിരുന്നു. കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസ്സിൽ ഉയർന്ന ഒറ്റയക്ക വരുമാന വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

"ലാഭത്തിന്റെ കാര്യത്തിൽ, പണപ്പെരുപ്പത്താൽ സസ്യ എണ്ണകൾ, തേൻ, മറ്റു കാർഷിക ഉത്പന്നങ്ങൾ എന്നീ അസംസ്കൃത വസ്തുക്കളുടെ ചെലവ് കാര്യമായി വർധിച്ചു. ഞങ്ങൾ ന്യായമായ രീതിയിൽ വില വർധിപ്പിച്ചും, ചിലവ് ചുരുക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചും ലാഭത്തിലുണ്ടായേക്കാവുന്ന ആഘാതത്തെ ലഘൂകരിക്കാൻ ശ്രമിച്ചു. എങ്കിലും, അസംസ്കൃത വസ്തുക്കളുടെ വിലവർധനവും, പോർട്ടഫോളിയോയിലുള്ള മാറ്റങ്ങളും പ്രവർത്തന ലാഭത്തെ സാരമായി ബാധിച്ചിട്ടുണ്ട്," കമ്പനി പറഞ്ഞു. ഓഹരി ഇന്ന് 2.39 ശതമാനം ഉയർന്ന് 542.85 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

Tags:    

Similar News