ഇപിഎഫ്: പലിശ നിരക്ക് കുറയ്ക്കാൻ സര്‍ക്കാര്‍ അംഗീകാരം
ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തിന് സർക്കാർ അംഗീകാരം. 8.1 ശതമാനമായാണ് പലിശ നിരക്ക് കുറച്ചത്. നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 2021-22 ല്‍ റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒയുടെ ഗുണഭോക്താക്കള്‍ അഞ്ച് കോടി വരിക്കാരാണ്. ഈ വര്‍ഷം മാര്‍ച്ചിലാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) 2021-22 ലെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ 2020-21ല്‍ നല്‍കിയ 8.5 ശതമാനത്തില്‍ നിന്ന് 8.1 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇപിഎഫ്ഒ ഓഫീസ് പുറപ്പെടുവിച്ച […]
ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തിന് സർക്കാർ അംഗീകാരം. 8.1 ശതമാനമായാണ് പലിശ നിരക്ക് കുറച്ചത്. നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 2021-22 ല്‍ റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒയുടെ ഗുണഭോക്താക്കള്‍ അഞ്ച് കോടി വരിക്കാരാണ്.
ഈ വര്‍ഷം മാര്‍ച്ചിലാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) 2021-22 ലെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ 2020-21ല്‍ നല്‍കിയ 8.5 ശതമാനത്തില്‍ നിന്ന് 8.1 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചത്.
ഇപിഎഫ്ഒ ഓഫീസ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇപിഎഫ് സ്‌കീമിലെ ഓരോ അംഗത്തിനും 2021-22 വര്‍ഷത്തേക്ക് 8.1 ശതമാനം പലിശ ക്രെഡിറ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിക്കായി തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇപിഎഫ് പലിശ നിരക്ക് 1977-78 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണിപ്പോള്‍-അന്ന് എട്ട് ശതമാനമായിരുന്നു. 2020-21 ലെ ഇപിഎഫ് നിക്ഷേപങ്ങളുടെ 8.5 ശതമാനം പലിശ നിരക്ക് 2021 മാര്‍ച്ചില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) തീരുമാനിച്ചു.
2020 മാര്‍ച്ചില്‍, ഇപിഎഫ്ഒ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2018-19 ലെ 8.65 ശതമാനത്തില്‍ നിന്ന് 2019-20 ലെ ഏഴ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 8.5 ശതമാനമായി കുറച്ചിരുന്നു.
ഇപിഎഫ്ഒ അതിന്റെ വരിക്കാര്‍ക്ക് 2016-17 ല്‍ 8.65 ശതമാനവും 2017-18 ല്‍ 8.55 ശതമാനവും പലിശ നിരക്ക് നല്‍കിയിരുന്നു.
2015-16ല്‍ പലിശ നിരക്ക് 8.8 ശതമാനമായി ഉയര്‍ന്നു. 2012-13ലെ 8.5 ശതമാനത്തേക്കാള്‍ 2013-14ലും 2014-15ലും 8.75 ശതമാനം പലിശനിരക്ക് നല്‍കിയിരുന്നു. 2011-12ല്‍ 8.25 ശതമാനമായിരുന്നു പലിശ.