പ്രീബുക്കിംഗില്‍ റെക്കോർഡിട്ട് സാംസങ്ങ് ഗാലക്‌സി എസ് 22

ഡെല്‍ഹി : സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ ചരിത്രം തിരുത്തിക്കുറിക്കുകയാണ് സാംസങ്ങ് ഗാലക്‌സി എസ് 22. മോഡലിന്റെ പ്രീബുക്കിംഗ്, റെക്കോര്‍ഡ് നേട്ടം കൊയ്തിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു. ഈ വര്‍ഷം ജൂണാകുമ്പോള്‍ പ്രീമിയം വിഭാഗത്തിലെ മുന്‍നിരയിലേക്ക് എസ് 22വിനെ എത്തിക്കുക എന്നതാണ് ലക്ഷ്യം.  ഫോള്‍ഡബിള്‍ ഫോണുകളുടെ വില കുറയ്ക്കാനും ഇവ വാങ്ങുന്നവര്‍ക്ക്  വായ്പാ സൗകര്യം നൽകുവാനും ശ്രമിക്കുമെന്ന്  സാംസങ്ങ് ഇന്ത്യാ സീനിയര്‍ വൈസ് പ്രസിഡന്റ് രാജു ആന്റണി അറിയിച്ചു. നിലവില്‍ 20 ലക്ഷം ഉപയോക്തക്കളാണ് സാംസങ്ങ് എസ് സീരിസിനുള്ളത്. ലോഞ്ച് […]

Update: 2022-03-09 22:57 GMT

ഡെല്‍ഹി : സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ ചരിത്രം തിരുത്തിക്കുറിക്കുകയാണ് സാംസങ്ങ് ഗാലക്‌സി എസ് 22. മോഡലിന്റെ പ്രീബുക്കിംഗ്, റെക്കോര്‍ഡ് നേട്ടം കൊയ്തിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു. ഈ വര്‍ഷം ജൂണാകുമ്പോള്‍ പ്രീമിയം വിഭാഗത്തിലെ മുന്‍നിരയിലേക്ക് എസ് 22വിനെ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഫോള്‍ഡബിള്‍ ഫോണുകളുടെ വില കുറയ്ക്കാനും ഇവ വാങ്ങുന്നവര്‍ക്ക് വായ്പാ സൗകര്യം നൽകുവാനും ശ്രമിക്കുമെന്ന് സാംസങ്ങ് ഇന്ത്യാ സീനിയര്‍ വൈസ് പ്രസിഡന്റ് രാജു ആന്റണി അറിയിച്ചു.

നിലവില്‍ 20 ലക്ഷം ഉപയോക്തക്കളാണ് സാംസങ്ങ് എസ് സീരിസിനുള്ളത്. ലോഞ്ച് ചെയ്ത് 72 മണിക്കൂറിനകം എസ് 22വിന് ഒരു ലക്ഷം പ്രീ ബുക്കിംഗ് ലഭിച്ചുവെന്നും നിലവിലിത് 1.40 ലക്ഷം കവിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് പ്രീ ബുക്കിംഗ് അവസാനിക്കും. 72,999 മുതല്‍ 1,18,999 രൂപ വരെയാണ് എസ് 22 വേരിയന്റുകളുടെ വില. ഫോണിന്റെ മുന്‍ വേര്‍ഷനായ എസ് 21 മോഡലിന് 90,000 യൂണിറ്റുകളാണ് പ്രീ ബുക്കിംഗിലൂടെ വിറ്റുപോയത്.

ഒരേ സമയം 17 നഗരങ്ങളിലായി 1800 കസ്റ്റമേഴ്‌സിനു വേണ്ടി മോഡല്‍ അണ്‍ബോക്‌സ് ചെയ്ത് കമ്പനി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണി വിഹിതത്തിന്റെ 18 ശതമാനവും സാംസങ്ങിന്റെ പക്കലാണ്.

Tags:    

Similar News