പ്രതിമാസം 100 രൂപയ്ക്ക് എസ്‌ഐപി പദ്ധതിയുമായി സെഡ് ഫൻഡ്സ്

ഡെൽഹി: പ്രതിദിനം 100 രൂപ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം. മ്യൂച്വല്‍ ഫണ്ട് വില്‍പ്പന പ്ലാറ്റ്‌ഫോമായ സെഡ് ഫൻഡ്സ് (ZFunds) ആണ് നിക്ഷേപകര്‍ക്കായി പുതിയ അവസരം ഒരുക്കുന്നത്. ഗ്രാമീണ മേഖലയിലും ചെറു പട്ടണങ്ങളിലുമുള്ള ആളുകളെ ലക്ഷ്യം വെച്ചാണ് കമ്പനി ഇത്തരമൊരു സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിന് (എസ്‌ഐപി) തുടക്കം കുറിച്ചിരിക്കുന്നത്. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, എച്ച്ഡിഎഫ്‌സി, ടാറ്റ എന്നീ മ്യൂച്വല്‍ ഫണ്ട് കമ്പനികളുമായി ചേര്‍ന്നാണ് സെഡ് ഫൻഡ്സ് ഈ സംരഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കൂടാതെ കമ്പനി മറ്റ് ഫണ്ട് ഹൗസുകളുമായി ഈ […]

Update: 2022-02-22 09:35 GMT

ഡെൽഹി: പ്രതിദിനം 100 രൂപ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം. മ്യൂച്വല്‍ ഫണ്ട് വില്‍പ്പന പ്ലാറ്റ്‌ഫോമായ സെഡ് ഫൻഡ്സ് (ZFunds) ആണ് നിക്ഷേപകര്‍ക്കായി പുതിയ അവസരം ഒരുക്കുന്നത്.

ഗ്രാമീണ മേഖലയിലും ചെറു പട്ടണങ്ങളിലുമുള്ള ആളുകളെ ലക്ഷ്യം വെച്ചാണ് കമ്പനി ഇത്തരമൊരു സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിന് (എസ്‌ഐപി) തുടക്കം കുറിച്ചിരിക്കുന്നത്.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, എച്ച്ഡിഎഫ്‌സി, ടാറ്റ എന്നീ മ്യൂച്വല്‍ ഫണ്ട് കമ്പനികളുമായി ചേര്‍ന്നാണ് സെഡ് ഫൻഡ്സ് ഈ സംരഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കൂടാതെ കമ്പനി മറ്റ് ഫണ്ട് ഹൗസുകളുമായി ഈ ഉത്പന്നത്തെ വിപുലീകരിക്കാനുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും സെഡ് ഫൻഡ്സ് വ്യക്തമാക്കി.

പ്രതിമാസ വരുമാനത്തില്‍ നിന്നും സമ്പാദിക്കുന്നതിനു പകരം ദിവസേന സമ്പാദിക്കാന്‍ ശീലിപ്പിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഈ ഓഫറിലൂടെ, ടയര്‍-2, ടയര്‍-3, ടയര്‍- 4 നഗരങ്ങളിലെ ആളുകള്‍ക്കിടയില്‍ നിലവിലുള്ള ആവശ്യക്കാരെ കണ്ടെത്തുകയും സെഡ് ഫഡ്‌സ്ന്റെ ലക്ഷ്യമാണ്.

100 രൂപയില്‍ തുടങ്ങുന്ന നിക്ഷേപ തുക ദിവസ വേതനക്കാരെയും ചെറുകിട ബിസിനസ്സ് ഉടമകളെയും നിക്ഷേപം തുടങ്ങാന്‍ പ്രേരിപ്പിക്കും.

ചുരുങ്ങിയ സമയത്തിനുള്ളില്‍ സെഡ് ഫൻഡ്സ് 3,000-ലധികം പ്രതിദിന എസ്‌ഐപികള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. സാമ്പത്തിക വര്‍ഷം 2023 അവസാനത്തോടെ ഒരു ലക്ഷം പ്രതിദിന എസ്‌ഐപികളില്‍ നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.

2021 ല്‍ സെഡ് ഫൻഡ്സ് നാല് കോടി രൂപയുടെ പ്രതിമാസ എസ്‌ഐപിയും കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോൾ കമ്പനിയുടെ അസറ്റ് അണ്ടർ മാനേജ്‌മന്റ് (AUM) 350 കോടി രൂപയാണ്.

Tags:    

Similar News