ആദായ വില, ഐഡിബിഐയ്ക്കു പിന്നാലെ കൂടുതല്‍ കമ്പനികള്‍ വില്‍പനയ്ക്ക്

ഡെല്‍ഹി: ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവത്കരണത്തിനുള്ള നടപടികള്‍ക്കു ശേഷം കേന്ദ്ര സര്‍ക്കാര്‍ മറ്റ് പൊതുമേഖല സ്ഥാപനങ്ങളുടെ വില്പനയുമായി മു്‌ന്നോട്ട്. ഓഹരി വിറ്റഴിക്കല്‍, ആസ്തി വിറ്റഴിക്കല്‍,പുതിയ ലിസ്റ്റിംഗ് എന്നീ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുങ്ങുന്നു. കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (കോണ്‍കോര്‍), സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ അനുബന്ധ കമ്പനികള്‍എന്നിവയാണ് ഇപ്പോള്‍ സ്വകാര്യവത്കരണത്തിനായി തയ്യാറെടുക്കുന്ന ചില സ്ഥാപനങ്ങള്‍. എന്നാല്‍ വിപണിയില്‍ ഇതിന് എത്ര കണ്ട് പ്രതികരണമുണ്ടാകുമെന്ന് വ്യക്തതയില്ല. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഭദ്രാവതി സ്റ്റീല്‍ പ്ലാന്റിന്റെ സ്വകാര്യവത്കരണം പ്ലാന്റ് […]

Update: 2022-10-14 02:05 GMT

 

ഡെല്‍ഹി: ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവത്കരണത്തിനുള്ള നടപടികള്‍ക്കു ശേഷം കേന്ദ്ര സര്‍ക്കാര്‍ മറ്റ് പൊതുമേഖല സ്ഥാപനങ്ങളുടെ
വില്പനയുമായി മു്‌ന്നോട്ട്. ഓഹരി വിറ്റഴിക്കല്‍, ആസ്തി വിറ്റഴിക്കല്‍,പുതിയ ലിസ്റ്റിംഗ് എന്നീ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുങ്ങുന്നു. കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (കോണ്‍കോര്‍), സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ അനുബന്ധ കമ്പനികള്‍എന്നിവയാണ് ഇപ്പോള്‍ സ്വകാര്യവത്കരണത്തിനായി തയ്യാറെടുക്കുന്ന ചില സ്ഥാപനങ്ങള്‍. എന്നാല്‍ വിപണിയില്‍ ഇതിന് എത്ര കണ്ട് പ്രതികരണമുണ്ടാകുമെന്ന് വ്യക്തതയില്ല.

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഭദ്രാവതി സ്റ്റീല്‍ പ്ലാന്റിന്റെ സ്വകാര്യവത്കരണം പ്ലാന്റ് ഏറ്റെടുക്കാനുള്ള ലേലത്തില്‍ പങ്കാളിയായവരുടെ താല്‍പര്യക്കുറവ് മൂലം ഉപേക്ഷിച്ചിരുന്നു. 2019 ജൂലൈയിലാണ് സര്‍ക്കാര്‍ കര്‍ണ്ണാടകയിലെ ഭദ്രാവതിയില്‍ സ്ഥിതി ചെയ്യുന്ന വിശ്വേശരയ്യ അയണ്‍ ആന്‍ഡ് സ്റ്റീല്‍ പ്ലാന്റിന്റെ സ്വകാര്യവത്കരണത്തിനുള്ള താല്‍പര്യം പത്രം ക്ഷണിച്ചത്.

നിരവധിപ്പേര്‍ പ്ലാന്റ് ഏറ്റെടുക്കാനുള്ള താല്‍പര്യം ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസെറ്റ് മാനേജ്‌മെന്റിനെ (ഡിഐപിഎഎം) അറിയിച്ചു. പക്ഷേ, ലേലത്തില്‍ പങ്കെടുത്തവര്‍ അടുത്തഘട്ട നടപടിക്രമങ്ങള്‍ക്ക് താല്‍പര്യക്കുറവ് കാണിച്ചതുമൂലമാണ് നിലവിലെ ഇടപാടുകള്‍ അവസാനിപ്പിച്ച് സ്വാകാര്യവത്കരണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
ഏറ്റെടുക്കാനെത്തുന്നവരുടെ താല്‍പര്യക്കുറവു മൂലം സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന ഉപേക്ഷിക്കുന്നത് ആദ്യമായല്ല. മേയ് മാസത്തില്‍ ബിപിസിഎല്ലിന്റെ 53 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ ആഗോള ഊര്‍ജ്ജ വിപണിയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ലേലത്തില്‍ പങ്കെടുത്തത് മൂന്നു കമ്പനികള്‍ മാത്രമായിരുന്നു. അടുത്ത ഘട്ട നടപടികളിലേക്ക് എത്തിയപ്പോഴേക്കും രണ്ടു കമ്പനികള്‍ ഇന്ധന വിലയിലെ വ്യക്തതക്കുറവ് തുടങ്ങിയ കാര്യങ്ങള്‍ മൂലം ലേലത്തില്‍ നിന്നും പിന്‍വാങ്ങി.

ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരി വില്‍പ്പനയുടെ ഭാഗമായി കമ്പനിയുടെ വിഭജന പ്രക്രിയ അവസാനഘട്ടത്തിലാണ്. സര്‍ക്കാര്‍ ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി, ജല്‍ ശക്തി മന്ത്രാലയത്തിനു കീഴിലുള്ള വാപ്കോസ് എന്ന എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം എന്നിവയുടെ ഓഹരി വില്‍പ്പനയും ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുമേഖലയിലുള്ള എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കഴിഞ്ഞ വര്‍ഷം വിറ്റിരുന്നു. എല്‍ ഐ സി ഐപിഒയിലൂടെ 3.5 ശതമാനം ഓഹരികള്‍ വിറ്റഴിച്ചിരുന്നു.

 

 

Tags:    

Similar News