സ്ത്രീ നിക്ഷേപകര്‍ക്ക് 9.4 ശതമാനം പലിശ നല്‍കുന്നതാര്?

  • വനിത നിക്ഷേപകര്‍ക്ക് 0.10 ശതമാനം അധിക പലിശ
  • നിക്ഷേപ കാലാവധി 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ
  • സാധാരണക്കാര്‍ക്ക് ലഭിക്കുന്നത് 8.8 ശതമാനവും

Update: 2024-04-13 07:19 GMT

മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ച് നിക്ഷേപം സുരക്ഷിതമായിരിക്കണം. മാത്രമല്ല മികച്ച റിട്ടേണും ലഭിക്കണം ഇതായിരിക്കും ലക്ഷ്യം. കാരണം വരുമാനമില്ലാക്കാലത്ത് വരുമാനത്തിനുള്ള മാര്‍ഗം നിക്ഷേപങ്ങളില്‍ നിന്നുള്ള റിട്ടേണാണ്. മികച്ച റിട്ടേണ്‍ ലഭിക്കണമെങ്കില്‍ ഉയര്‍ന്ന പലിശയുള്ള സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തേണ്ടതുണ്ട്.

രാജ്യത്തെ പ്രമുഖ എന്‍ബിഎഫ്‌സി സ്ഥാപനങ്ങളിലൊന്നായ ശ്രീറാം ഫിനാന്‍സ് മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപ നിരക്കില്‍ 0.5 ശതമാനം മുതല്‍ 0.20 ശതമാനം വരെയാണ് വര്‍ധന വരുത്തിയിട്ടുള്ളത്. ഏപ്രില്‍ ഒമ്പതു മുതലാണ് പുതുക്കിയ നിരക്ക് നിലവില്‍ വന്നത്.

ആര്‍ക്കാണ് നേട്ടം

നിക്ഷേപം ആരംഭിക്കുമ്പോഴോ, നിലവിലുള്ള നിക്ഷേപം പുതുക്കുമ്പോഴോ 60 വയസോ അതിനു മുകളിലോ പ്രായമുള്ളവര്‍ക്കാണ് അധിക പലിശയുടെ നേട്ടം ലഭിക്കുന്നത്.  പൗരന്മാരായ വനിത നിക്ഷേപകര്‍ക്ക് 0.10 ശതമാനത്തിന്റെ അധിക നേട്ടവും ലഭിക്കും. നിക്ഷേപം ഓരോ വര്‍ഷവും പുതുക്കുമ്പോള്‍ 0.25 ശതമാനത്തിന്റെ അധിക പലിശയും ലഭിക്കും. വനിത നിക്ഷേപകര്‍ 50 മാസം, 60 മാസം എന്നീ കാലയളവുകളിലാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ 9.4 ശതമാനം പലിശ ലഭിക്കും. 0.50 ശതമാനം അധിക പലിശയോടൊപ്പം 0.10 ശതമാനത്തിന്റെ അധി നേട്ടവും ലഭിക്കുമ്പോഴാണ് ഈ നിരക്ക് ലഭിക്കുന്നത്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ കാലയളവുകളിലെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ 9.3 ശതമാനമാണ്. സാധാരണക്കാര്‍ക്ക് ലഭിക്കുന്നത് 8.8 ശതമാനവും

എങ്ങനെ നിക്ഷേപം നടത്താം

ഓണ്‍ലൈനായി നിക്ഷേപം നടത്താനുള്ള അവസരമുണ്ട്. അതിനായി ശ്രീറാം ഫിനാന്‍സില്‍ ആദ്യം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാണം. പിന്നീട് നിക്ഷേപ തുക, പാന്‍ വിവരങ്ങള്‍ എന്നിവ നല്‍കാം. പേയ്‌മെന്റ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കെവൈസി വിവരങ്ങളും ബാങ്ക് വിവരങ്ങളും നല്‍കാം. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിയുമ്പോള്‍ എഫ്ഡി നിക്ഷേപം ലഭിച്ചതായും ആരംഭിച്ചതായുമുള്ള അറിയിപ്പ് ലഭിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ പൗരന്മാര്‍ക്ക് ലഭിക്കുന്ന പലിശയെക്കാള്‍ 0.50 ശതമാനം ലഭിക്കും. നിക്ഷേപം ആരംഭിക്കുകയോ നിലവിലുള്ള നിക്ഷേപം പുതുക്കുകയോ ചെയ്യുന്ന 60 വയസുമുതലുള്ളവര്‍ക്കാണ് ഈ സേവനം.

നിക്ഷേപ കാലാവധി പൂര്‍ത്തിയാക്കുന്ന എല്ലാ നിക്ഷേപങ്ങളും പുതുക്കുമ്പോള്‍ അധികമായി 0.25 ശതമാനം പലിശ ലഭിക്കും.

വനിത നിക്ഷേപകര്‍ക്ക് 0.10 ശതമാനം അധിക പലിശ

നിക്ഷേപ കാലാവധി 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ

Tags:    

Similar News