7.50% പലിശയുമായി ഐസിഐസിഐ ഗോള്‍ഡന്‍ ഇയേഴ്‌സ് എഫ്ഡി

  • ഗോള്‍ഡന്‍ ഇയര്‍ എഫ്ഡിയില്‍ നിക്ഷേപിക്കാനുള്ള കാലാവധി അഞ്ച് വര്‍ഷവും ഒരു ദിവസവും മുതല്‍ 10 വര്‍ഷത്തേക്കാണ്.

Update: 2023-10-16 16:11 GMT

മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള ഐസിഐസിഐ ബാങ്കിന്റെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി ഗോള്‍ഡന്‍ ഇയേഴ്‌സ എഫ്ഡിയില്‍ 2024 ഏപ്രില്‍ 30 വരെ നിക്ഷേപിക്കാം. 2020 ലാണ് ബാങ്ക് ഈ പ്രത്യേക എഫ്ഡി ആരംഭിക്കുന്നത്. പല തവവണത്തെ നീട്ടിവെയ്ക്കലുകള്‍ക്ക് ശേഷമാണ് 2024 ഏപ്രില്‍ 30 ഈ എഫ്ഡിയില്‍ നിക്ഷേപിക്കാനുള്ള അവസാന തീയ്യതിയായി ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഗോള്‍ഡന്‍ ഇയേഴ്‌സ് എഫ്ഡി

ഗോള്‍ഡന്‍ ഇയര്‍ എഫ്ഡിയില്‍ നിക്ഷേപിക്കാനുള്ള കാലാവധി അഞ്ച് വര്‍ഷവും ഒരു ദിവസവും മുതല്‍ 10 വര്‍ഷത്തേക്കാണ്. രണ്ട് കോടിയില്‍ താഴെയാണ് നിക്ഷേപ തുക. കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് നിക്ഷേപം പിന്‍വലിച്ചാല്‍ നിക്ഷേപ തുകയുടെ ഒരു ശതമാനം പിഴയായി നല്‍കണം.

പലിശ നിരക്ക്

ഐസിഐസിഐ ഗോള്‍ഡന്‍ ഇയേഴ്‌സ് എഫ്ഡിക്ക് 7.50 ശതമാനമാണ് പലിശ.

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള എഫ്ഡി നിരക്ക്

ഏഴ് ദിവസം മുതല്‍ 29 ദിവസം വരെയുള്ള നിക്ഷേപത്തിന് 3.50 ശതമാനം പലിശ ലഭിക്കും. നിക്ഷേപം 30 ദിവസം മുതല്‍ 45 ദിവസം വരെയാണെങ്കില്‍ പലിശ നാല് ശതമാനമാണ്. നാല്‍പത്തിയാറ് ദിവസം മുതല്‍ 60 ദിവസം വരെയുള്ള നിക്ഷേപത്തിന് 4.75 ശതമാനം. അറുപത്തിയൊന്ന് ദിവസം മുതല്‍ 90 ദിവസം വരെ അഞ്ച് ശതമാനം എന്നിങ്ങനെയാണ് നിരക്ക്.

നിക്ഷേപം 91 ദിവസം മുതല്‍ 184 ദിവസം വരെയുള്ള കാലയളവിലാണെങ്കില്‍ പലിശ നിരക്ക് 5.25 ശതമാനമാകും. കാലവധി 185 ദിവസം മുതല്‍ 270 ദിവസം വരെയാണെങ്കില്‍ 6.25 ശതമാനമാണ് പലിശ. നിക്ഷേപം 271 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെയാകുമ്പോള്‍ പലിശ നിരക്ക് 6.50 ശതമാനമാണ്.

ഒരു വര്‍ഷം മുതല്‍ 15 മാസത്തില്‍ താഴെയുള്ള നിക്ഷേപത്തിന് 7.20 ശതമാനം പലിശ ലഭിക്കും. നിക്ഷേപം 18 മാസം മുതല്‍ രണ്ട് വര്‍ഷം വരെയാകുമ്പോള്‍ പലിശ 7.65 ശതമാനമാണ്. രണ്ട് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.50 ശതമാനം പലിശ ലഭിക്കും.

Tags:    

Similar News