സ്ഥിര നിക്ഷേപ നിരക്ക് ഉയര്‍ത്തിയ ബാങ്കുകള്‍

  • രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലശ നിരക്കിലാണ് ഈ ബാങ്കുകള്‍ മാറ്റം വരുത്തിയത്.
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനം പലിശ ലഭിക്കും.
  • നിക്ഷേപത്തിനൊരുങ്ങുന്നവര്‍ ഇതൊന്നു നോക്കൂ.

Update: 2024-02-23 12:43 GMT

ഫെബ്രുവരിയില്‍ രണ്ട് ബാങ്കുകള്‍ സ്ഥിര നിക്ഷേപ പലിശ നിരക്കുയര്‍ത്തിയിരുന്നു. രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലശ നിരക്കിലാണ് ഈ ബാങ്കുകള്‍ മാറ്റം വരുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവരാണ് നിക്ഷേപ നിരക്കുയര്‍ത്തിയത്. നിക്ഷേപത്തിനൊരുങ്ങുന്നവര്‍ ഇതൊന്നു നോക്കൂ.

ഐസിഐസിഐ ബാങ്ക്

ഫെബ്രുവരി 17 നാണ് ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപ നിരക്ക് പരിഷ്‌കരിച്ചത്. രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. സാധാരണക്കാര്‍ക്ക് 7.2 ശതമാനമാണ് ബാങ്കിലെ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന ഉയര്‍ന്ന പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനം പലിശ ലഭിക്കും.


Full View

എച്ച്ഡിഎഫ്‌സി ബാങ്ക്

എച്ച്ഡിഎഫ്‌സി ബാങ്കും പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഫെബ്രുവരി ഒമ്പത് മുതലാണ് പലിശ നിരക്കില്‍ മാറ്റം വന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് 3.5 ശതമാനം മുതല്‍ 7.75 ശതമാനം വരെ പലിശയാണ് ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് നല്‍കുന്നത്. 18 മാസം മുതല്‍ 21 മാസം വരെയുള്ള നിക്ഷേപത്തിന്റെ പലിശ നിരക്കിലാണ് ബാങ്ക് മാറ്റം വരുത്തിയിരിക്കുന്നത്. ഇത് ഏഴ് ശതമാനം മുതല്‍ 7.25 ശതമാനം വരെയാണ്.


Full View


ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനുള്ളതാണ് നിക്ഷേപ ശുപാര്‍ശയല്ല. നിക്ഷേപ നിരക്കുകള്‍ വിവിധ ബാങ്കുകളുടെ വെബ്സൈറ്റുകള്‍ മറ്റ് ബന്ധപ്പെട്ട സ്രോതസുകള്‍ എന്നിവയില്‍ നിന്നും എടുത്തിട്ടുള്ളതാണ്. ബാങ്കുകള്‍ വിവിധ കാലയളവുകളില്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. നിക്ഷേപം ആരംഭിക്കും മുമ്പ് അതത് ബാങ്കുകളുമായി ബന്ധപ്പെട്ട് നിരക്കുകള്‍ ഉറപ്പാക്കുക.

Tags:    

Similar News