9 ശതമാനം പലിശനിരക്ക് നൽകി യൂണിറ്റി സ്‌മോൾ ഫിനാൻസ് ബാങ്ക്

4.5 ശതമാനം മുതൽ 9 ശതമാനം വരെ പലിശ നിരക്കുകൾ;

Update: 2023-10-14 11:50 GMT
esaf finance | 9% fixed deposits for senior citizens
  • whatsapp icon


യൂണിറ്റി സ്‌മോൾ ഫിനാൻസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വർധിപ്പിച്ചു. ഈ പലിശ നിരക്കുകൾ 2 കോടി യിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് വരെ  ലഭ്യമാകും. സുരക്ഷിതമായ നിക്ഷേപ മാർഗമായാണ് സ്ഥിര നിക്ഷേപത്തെ നിക്ഷേപകർ കാണുന്നത്.

സാധാരണ ഉപഭോക്താക്കൾക്ക് 4.5 ശതമാനം മുതൽ 9 ശതമാനം വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 4.5 ശതമാനം മുതൽ 9.5 ശതമാനം വരെ പലിശ ലഭിക്കും.

മുതിർന്ന പൗരന്മാർക് 701 ദിവസത്തേക്കുള്ള നിക്ഷേപത്തിനു 9.45 ശതമാനം ആകർഷകമായ പലിശ ലഭിക്കും.1001 ദിവസത്തെ കാലാവധിയിൽ മുതിർന്ന പൗരന്മാർക്ക് 9.50 ശതമാനം പലിശ നൽകും.

സാധാരണ സ്ഥിര നിക്ഷേപത്തിന് 9 ശതമാനം പലിശയും തുടരും. കൂടാതെ 181 - 201 ദിവസങ്ങളുടെയും 501 ദിവസങ്ങളുടെ കാലാവധിയിൽ യൂണിറ്റി ബാങ്കിന്റെ മുതിർന്ന പൗരന്മാർക്ക് 9.25 ശതമാനം പലിശയും ബാങ്കിലെ സാധാരണ നിക്ഷേപകർക്ക് 8.75 ശതമാനം പലിശയും ലഭിക്കും.

Tags:    

Similar News