എൻഎസ്ഡിഎൽ സേവനങ്ങൾ: ഡിജെ മീഡിയപ്രിന്റ് 5 ശതമാനം മുന്നേറി

ഡിജെ മീഡിയപ്രിന്റിന്റെ ഓഹരികൾ ഇന്ന് 5 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി. എൻഎസ്ഡിഎൽ ഡാറ്റാബേസ് മാനേജ്‌മെന്റ് വിവിധ സേവനങ്ങൾ നൽകുന്നതിനായി കമ്പനിയെ നിയമിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. നിക്ഷേപകരുമായി വിവര വിനിമയത്തിനുള്ള ഡാറ്റയുടെ പ്രോസസ്സിംഗ്, ഡിസൈനിങ്, ഡിവിഡന്റ് വാറന്റുകളുടെ പ്രിന്റിങ്, ഇസിഎസ് സേവനങ്ങളുടെ അറിയിപ്പുകൾ, തപാൽ/കൊറിയർ വഴി ഡോക്യുമെന്റുകൾ അയക്കുക, മാനേജ്‌മെന്റ് സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ മുതലായവയാണ് കമ്പനിയുടെ ചുമതലകൾ. ഓഹരി ഇന്ന് 5 ശതമാനം ഉയർന്ന് 145.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ 10 സെഷനുകളിലായി ഓഹരി […]

Update: 2022-09-19 08:51 GMT

ഡിജെ മീഡിയപ്രിന്റിന്റെ ഓഹരികൾ ഇന്ന് 5 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി. എൻഎസ്ഡിഎൽ ഡാറ്റാബേസ് മാനേജ്‌മെന്റ് വിവിധ സേവനങ്ങൾ നൽകുന്നതിനായി കമ്പനിയെ നിയമിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്.

നിക്ഷേപകരുമായി വിവര വിനിമയത്തിനുള്ള ഡാറ്റയുടെ പ്രോസസ്സിംഗ്, ഡിസൈനിങ്, ഡിവിഡന്റ് വാറന്റുകളുടെ പ്രിന്റിങ്, ഇസിഎസ് സേവനങ്ങളുടെ അറിയിപ്പുകൾ, തപാൽ/കൊറിയർ വഴി ഡോക്യുമെന്റുകൾ അയക്കുക, മാനേജ്‌മെന്റ് സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ മുതലായവയാണ് കമ്പനിയുടെ ചുമതലകൾ.

ഓഹരി ഇന്ന് 5 ശതമാനം ഉയർന്ന് 145.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ 10 സെഷനുകളിലായി ഓഹരി 104 ശതമാനമാണ് ഉയർന്നത്. പിക്കിംഗ്, പാക്കേജിംഗ്, ഷിപ്പിംഗ്, റെക്കോർഡ് മാനേജ്മെന്റ്, മെയിലിംഗ്, മറ്റ് വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവയാണ് കമ്പനി പ്രധാനമായും നൽകുന്നത്.

Tags:    

Similar News