സിമന്റ് ഉത്പാദനശേഷി 50% വര്ധിപ്പിക്കാനൊരുങ്ങി ബിര്‍ളാ കോര്‍പറേഷന്‍

ഡെല്‍ഹി: എംപി ബിര്‍ളാ ഗ്രൂപ്പ് സ്ഥാപനമായ ബിര്‍ള കോര്‍പറേഷന്‍ 2030 ഓടെ സിമന്റ് ഉത്പാദനശേഷി 50 ശതമാനം വര്‍ധിപ്പിച്ച് പ്രതിവര്‍ഷം 30 ദശലക്ഷം ടണ്ണായി ഉയര്‍ത്താന്‍ പദ്ധതിയിടുന്നു. നിലവില്‍ കമ്പനിയുടെ ഉത്പാദന ശേഷി 20 ദശലക്ഷം ടണ്ണാണ്. 2,744 കോടി രൂപ മുതല്‍മുടക്കില്‍ മഹാരാഷ്ട്രയിലെ മുകുത്ബനില്‍ ഗ്രീന്‍ഫീല്‍ഡ് യൂണിറ്റ് കമ്മീഷന്‍ ചെയ്ത കമ്പനിക്ക് പുതിയ ചില യൂണിറ്റുകള്‍ സ്ഥാപിക്കാനും നിലവിലുള്ള യൂണിറ്റുകളുടെ ഉത്പാദനശേഷി വിപുലീകരിക്കാനും പദ്ധതിയുണ്ട്. മുകുത്ബനില്‍ 3.90 ദശലക്ഷം ടണ്‍ സംയോജിത സിമന്റ് ശേഷി ഉണ്ട്. […]

Update: 2022-09-04 02:10 GMT

ഡെല്‍ഹി: എംപി ബിര്‍ളാ ഗ്രൂപ്പ് സ്ഥാപനമായ ബിര്‍ള കോര്‍പറേഷന്‍ 2030 ഓടെ സിമന്റ് ഉത്പാദനശേഷി 50 ശതമാനം വര്‍ധിപ്പിച്ച് പ്രതിവര്‍ഷം 30 ദശലക്ഷം ടണ്ണായി ഉയര്‍ത്താന്‍ പദ്ധതിയിടുന്നു. നിലവില്‍ കമ്പനിയുടെ ഉത്പാദന ശേഷി 20 ദശലക്ഷം ടണ്ണാണ്.

2,744 കോടി രൂപ മുതല്‍മുടക്കില്‍ മഹാരാഷ്ട്രയിലെ മുകുത്ബനില്‍ ഗ്രീന്‍ഫീല്‍ഡ് യൂണിറ്റ് കമ്മീഷന്‍ ചെയ്ത കമ്പനിക്ക് പുതിയ ചില യൂണിറ്റുകള്‍ സ്ഥാപിക്കാനും നിലവിലുള്ള യൂണിറ്റുകളുടെ ഉത്പാദനശേഷി വിപുലീകരിക്കാനും പദ്ധതിയുണ്ട്. മുകുത്ബനില്‍ 3.90 ദശലക്ഷം ടണ്‍ സംയോജിത സിമന്റ് ശേഷി ഉണ്ട്.

ബിര്‍ള കോര്‍പ്പറേഷനും അതിന്റെ അനുബന്ധ സ്ഥാപനമായ ആര്‍സിസിപിഎല്‍ പ്രൈവറ്റ് ലിമിറ്റഡിനുമായി (മുമ്പ് റിലയന്‍സ് സിമന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്) നിലവില്‍ 11 സിമന്റ് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ചണമില്ലും ഇതോടൊപ്പം കമ്പനിയ്ക്കുണ്ട്.

പുതിയ ഗ്രൈന്‍ഡിംഗ് സൗകര്യം സ്ഥാപിക്കാനും പദ്ധതിയുണ്ട്. കുന്ദങ്കഞ്ച് യൂണിറ്റിന്റെ രണ്ട് മെട്രിക് ടണ്ണ് ശേഷിയുള്ള പ്ലാന്റ് നിന്ന് മൂന്ന് മെട്രിക് ടണ്ണായി വികസിപ്പിക്കാനും തയ്യാറെടുക്കുന്നു. കൂടാതെ, കമ്പനിയുടെ ക്യാപ്റ്റീവ് മൈനുകളില്‍ നിന്നുള്ള കല്‍ക്കരി ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്.

സിയാല്‍ ഗോഗ്രി കല്‍ക്കരി ഖനിയില്‍ നിന്നുള്ള ഉത്പാദനം ഇതിനകം പ്രതിമാസം 30,000 ടണ്ണായി ഉയര്‍ത്തി. ഇത് അതിന്റെ പീക്ക് റേറ്റഡ് കപ്പാസിറ്റിയേക്കാള്‍ 20 ശതമാനം കൂടുതലാണ്.

ഇത് ബിക്രം കല്‍ക്കരി ഖനിയുടെ വികസനം ത്വരിതപ്പെടുത്തി. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തോടെ ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബിര്‍ള കോര്‍പ്പറേഷന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണ്‍സോളിഡേറ്റഡ് വരുമാനം 7,560 കോടി രൂപയായിരുന്നു.

Tags:    

Similar News