ഒന്നാം പാദത്തില്‍ സിമന്റ് മേഖല 2-3% വളര്‍ച്ച രേഖപ്പെടുത്തിയതായി ഇക്ര

  • 2024-25 സാമ്പത്തിക വര്‍ഷത്തിലെ മൊത്തത്തിലുള്ള അളവ് 7-8 ശതമാനം വരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്
  • അടിസ്ഥാന സൗകര്യ പദ്ധതികളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
  • മുന്‍നിര കമ്പനികള്‍ സിമന്റ് വ്യവസായത്തില്‍ കൂടുതല്‍ ഏകീകരണം നടത്തുമെന്നും റിപ്പോര്‍ട്ട്

Update: 2024-07-04 15:03 GMT

ലോക്സഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സിമന്റ് മേഖല 2 മുതല്‍ 3 ശതമാനം വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി റേറ്റിംഗ് ഏജന്‍സിയായ ഇക്രയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഹൗസിംഗ് മേഖലകളില്‍ നിന്നുള്ള ആരോഗ്യകരമായ ഡിമാന്‍ഡ് കാരണം 2024-25 സാമ്പത്തിക വര്‍ഷത്തിലെ മൊത്തത്തിലുള്ള അളവ് 7-8 ശതമാനം വരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.

അടിസ്ഥാന സൗകര്യ പദ്ധതികളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പ്രകാരമുള്ള അധിക വീടുകളുടെ അനുമതി, വ്യാവസായിക കാപെക്സ് എന്നിവ 2025 സാമ്പത്തിക വര്‍ഷത്തില്‍ സിമന്റ് വോളിയം ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ശേഷി വര്‍ധിപ്പിക്കുന്നതിനായി മുന്‍നിര കമ്പനികള്‍ സിമന്റ് വ്യവസായത്തില്‍ കൂടുതല്‍ ഏകീകരണം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്ഥാപനമായ അള്‍ട്രാടെക് സിമന്റ്സ്, അദാനി ഗ്രൂപ്പ് സ്ഥാപനമായ അംബുജ സിമന്റ്സ് തുടങ്ങിയ മുന്‍നിര കമ്പനികളുടെ ഏകീകരണത്തിന് സിമന്റ് മേഖല ഇതുവരെ സാക്ഷ്യം വഹിച്ചു.

Tags:    

Similar News