മികച്ച വില്പന: ടിവിഎസ് മോട്ടോർ ഓഹരികൾ 3 ശതമാനം നേട്ടത്തിൽ

ടിവിഎസ് മോട്ടോറിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4.36 ശതമാനം ഉയർന്നു. ഓഗസ്റ്റ് മാസത്തിൽ 15 ശതമാനം വില്പന വളർച്ച റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനി കഴിഞ്ഞ മാസം 3,33,787 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 2,90,694 യൂണിറ്റുകളുടെ വിൽപ്പന നടന്നിരുന്നു. വിപണിയിലെ അനുകൂല ഘടകങ്ങളും, ഫെസ്റ്റീവ് സീസണി​ന്റെ ആരംഭവും ആഭ്യന്തര ഇരുചക്ര വാഹന വിപണിയിൽ മികച്ച ഡിമാൻഡ് ഉണ്ടാക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. സെമികണ്ടക്ടറുകളുടെ ലഭ്യത ഉയർന്നതിനാൽ വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനായതും […]

Update: 2022-09-01 07:22 GMT

ടിവിഎസ് മോട്ടോറിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4.36 ശതമാനം ഉയർന്നു. ഓഗസ്റ്റ് മാസത്തിൽ 15 ശതമാനം വില്പന വളർച്ച റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനി കഴിഞ്ഞ മാസം 3,33,787 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 2,90,694 യൂണിറ്റുകളുടെ വിൽപ്പന നടന്നിരുന്നു.

വിപണിയിലെ അനുകൂല ഘടകങ്ങളും, ഫെസ്റ്റീവ് സീസണി​ന്റെ ആരംഭവും ആഭ്യന്തര ഇരുചക്ര വാഹന വിപണിയിൽ മികച്ച ഡിമാൻഡ് ഉണ്ടാക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. സെമികണ്ടക്ടറുകളുടെ ലഭ്യത ഉയർന്നതിനാൽ വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനായതും ഫെസ്റ്റീവ് സീസണിലെ ഡിമാൻഡ് നിറവേറ്റുന്നതിന് കമ്പനിയെ സജ്ജമാക്കും, ടിവിഎസ് അറിയിച്ചു.

ഇലക്ട്രിക് സ്കൂട്ടറിന്റെ പുതിയ വേരിയന്റുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ടിവിഎസ് ഇലക്ട്രിക് ഐ ക്യുബിനു ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അതിനാൽ, ശക്തമായ കൺസോളിഡേറ്റഡ് വിൽപ്പനയാണ് ഇതിനുള്ളത്. ശേഷി വർദ്ധിപ്പിക്കുന്നതിനും, വിതരണം സു​ഗമമാക്കുന്നതിനുമുള്ള ശ്രമങ്ങൾ വിജയിച്ചതിനാൽ ടിവിഎസ് ഐ ക്യുബ് ഇലക്ട്രിക്കിന്റെ 4,418 യൂണിറ്റുകളാണ് ഓഗസ്റ്റിൽ വിറ്റഴിച്ചത്. 2021 ആഗസ്റ്റിൽ 649 യൂണിറ്റുകളാണ് കമ്പനി വിറ്റത്. ഓഹരി ഇന്ന് 2.98 ശതമാനം നേട്ടത്തിൽ 1,015.05 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News