എകെസം വിപുലീകരിക്കുന്നു, രണ്ടര കോടി ഡോളർ സമാഹരിക്കും

ഡെല്‍ഹി: സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കാവശ്യമായ (എംഎസ്എംഇ) അസംസ്‌കൃത വസ്തുക്കള്‍ വിതരണം നടത്തുന്ന സ്റ്റാര്‍ട്ടപ്പ് ആയ എകെസം ട്രേഡ്ര് മാർട്ട് നിക്ഷേപകരില്‍ നിന്നും 2.5 കോടി ഡോളര്‍ (ഏകദേശം 199 കോടി രൂപ) സമാഹരിക്കുന്നു.മൂലധന സമാഹരണത്തിനായി കമ്പനി ഒരു  ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനത്തെ നിയമിച്ചു. പ്രാരംഭ നിക്ഷേപകരുമായും  കമ്പനികളുമായും ഇതിനായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. സേവന മേഖലയിൽ ഊന്നി ഡിജിറ്റല്‍ വിതരണ ശൃംഖലയെ മുന്നോട്ടു കൊണ്ടുപോകാനാണ് കമ്പനി ശ്രമിക്കുന്നത്. എന്‍ഡ് ടു എന്‍ഡ് കണക്ടിവിറ്റി, മെച്ചപ്പെട്ട ഉത്പാദനക്ഷമത, കുറഞ്ഞ ചെലവ്, […]

Update: 2022-08-27 23:13 GMT
ഡെല്‍ഹി: സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കാവശ്യമായ (എംഎസ്എംഇ) അസംസ്‌കൃത വസ്തുക്കള്‍ വിതരണം നടത്തുന്ന സ്റ്റാര്‍ട്ടപ്പ് ആയ എകെസം ട്രേഡ്ര് മാർട്ട് നിക്ഷേപകരില്‍ നിന്നും 2.5 കോടി ഡോളര്‍ (ഏകദേശം 199 കോടി രൂപ) സമാഹരിക്കുന്നു.മൂലധന സമാഹരണത്തിനായി കമ്പനി ഒരു ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനത്തെ നിയമിച്ചു.
പ്രാരംഭ നിക്ഷേപകരുമായും കമ്പനികളുമായും ഇതിനായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. സേവന മേഖലയിൽ ഊന്നി ഡിജിറ്റല്‍ വിതരണ ശൃംഖലയെ മുന്നോട്ടു കൊണ്ടുപോകാനാണ് കമ്പനി ശ്രമിക്കുന്നത്. എന്‍ഡ് ടു എന്‍ഡ് കണക്ടിവിറ്റി, മെച്ചപ്പെട്ട ഉത്പാദനക്ഷമത, കുറഞ്ഞ ചെലവ്, ഫ്‌ളെക്‌സിബിലിറ്റി, മികച്ച അസറ്റ് മാനേജ്‌മെന്റ് എന്നിവയാണ് ഇതിന്റെ നേട്ടങ്ങള്‍.
ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്‍ ആന്‍ഡ് ജി, ജിന്‍ഡല്‍ സ്റ്റെയിന്‍ലെസ്, ടാറ്റ പ്രൊജക്ട്‌സ് തുടങ്ങിയ കമ്പനികളുമായി ബന്ധം വളര്‍ത്തിയെടുക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. സ്റ്റീല്‍, കല്‍ൃക്കരി, പെയിന്റ്, പോളിമര്‍, രാസവസ്തുക്കള്‍ തുടങ്ങിയ ഇരുന്നൂറിലധികം സ്‌റ്റോക്ക് കീപ്പിംഗ് യൂണിറ്റുകള്‍ ഇതിനോടകം ഉപഭോക്താക്കള്‍ക്ക് നല്‍കി.
Tags:    

Similar News