അമര്‍കാന്തക് താപ വൈദ്യുത നിലയം ഏറ്റെടുക്കാൻ അംബാനിയും അദാനിയും
റിലയന്‍സ് ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡും അദാനി പവറും താപവൈദ്യുതി ഉത്പാദന കേന്ദ്രമായ ലാന്‍കോ അമര്‍കാന്തക് പവര്‍ ഏറ്റെടുക്കാന്‍ ബിഡുകള്‍ സമര്‍പ്പിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡും അദാനി പവറും താപവൈദ്യുതി ഉത്പാദന കേന്ദ്രമായ ലാന്‍കോ അമര്‍കാന്തക് പവര്‍ ഏറ്റെടുക്കാന്‍ ബിഡുകള്‍ സമര്‍പ്പിച്ചു. ഇതേ സമയം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (പിഎഫ്‌സി) ആര്‍ഇസിയുടെ പങ്കാളിത്തത്തോടെ ബിഡ് നടത്തിയതായി സൂചനകളുണ്ട്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണ് 1,960 കോടി രൂപയുടെ ഏറ്റവും ഉയര്‍ന്ന ഓഫര്‍ മുന്നോട്ടുവെച്ചത്. കൂടാതെ പണത്തിന്റെ ഭൂരിഭാഗവും മുന്‍കൂറായി നല്‍കും. ആര്‍ഐഎല്‍ ലേലത്തില്‍ വിജയിച്ചാല്‍ കല്‍ക്കരി അധിഷ്ഠിത വൈദ്യുതി ഉത്പാദനത്തിലേക്കുള്ള കമ്പനിയുടെ പ്രവേശനമായിരിക്കും നടക്കുക.
അദാനി പവര്‍ 1800 കോടി രൂപ ഓഫര്‍ ചെയ്തിരിക്കുന്നത് ബോണ്ടുകളുടെ രൂപത്തിലാണ്. 8 ശതമാനം പലിശയാണ് ഇവയ്ക്കു മേലുള്ളത്. തുക 5 വര്‍ഷം കൊണ്ട് അടച്ചാല്‍ മതിയാകുമെന്നാണ് സൂചന.
പിഎഫ്‌സി-ആര്‍ഇസി കണ്‍സോര്‍ഷ്യം 20 വര്‍ഷത്തിനുള്ളില്‍ 3,400 കോടി രൂപയാണ് ഓഫര്‍ ചെയ്തിര്ക്കുന്നത്. വായ്പ നല്‍കുന്നവര്‍ക്ക് 40 ശതമാനം ഓഹരിയും ഇവര്‍ വാഗ്ദാനം ചെയ്യുന്നു.
ഛത്തീസ്ഗഡിലെ കോര്‍ബ-ചമ്പ സംസ്ഥാന പാതയിലെ കല്‍ക്കരി അധിഷ്ഠിത താപവൈദ്യുത പദ്ധതിയാണ് ലാന്‍കോ.