കടപ്പത്രത്തിലൂടെ 3000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് ആര്‍ബിഎല്‍ ബാങ്ക്

ഡെല്‍ഹി: ബിസിനസ് വളര്‍ച്ചയ്ക്കായി കടപ്പത്ര വില്പനയിലൂടെ 3,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി ആര്‍ബിഎല്‍ ബാങ്ക് അറിയിച്ചു.

Update: 2022-08-23 01:01 GMT

ഡെല്‍ഹി: ബിസിനസ് വളര്‍ച്ചയ്ക്കായി കടപ്പത്ര വില്പനയിലൂടെ 3,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി ആര്‍ബിഎല്‍ ബാങ്ക് അറിയിച്ചു. ധനസമാഹരണം ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായിരിക്കും.

കൂടാതെ, 2018-ൽ എംപ്ലോയീസ് സ്റ്റോക്ക് ഓപ്‌ഷൻ പ്ലാൻ (ESOP) -നു കീഴിൽ അനുവദിച്ച 10 രൂപ മുഖവിലയുള്ള ശേഷിക്കുന്ന ഓപ്ഷനുകള്‍ക്ക് പുറമേ, 1.75 കോടി അധിക ഇക്വിറ്റി സ്റ്റോക്ക് ഓപ്ഷനുകള്‍ ഇഷ്യൂ ചെയ്യുന്നതിനും ബോര്‍ഡ് അംഗീകാരം നല്‍കി.

ഗജ ക്യാപിറ്റല്‍ സ്ഥാപകനും മാനേജിംഗ് പാർട്ട്ണറുമായ ഗോപാല്‍ ജെയിന്‍, ഐഐടി ബോംബെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗം ഫാക്കല്‍റ്റി ശിവകുമാര്‍ ഗോപാലന്‍ എന്നിവരെ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടർമാരായി നിയമിക്കാനും ബോര്‍ഡ് തീരുമാനിച്ചു.

Tags:    

Similar News