കാർഷിക മേഖല വളരും; വാങ്ങാം ബാലകൃഷ്ണ ഇൻഡസ്ട്രിസ്: എൽകെപി
കമ്പനി: ബാലകൃഷ്ണ ഇൻഡസ്ട്രിസ് ലിമിറ്റഡ് ശുപാർശ: വാങ്ങുക (12 മാസത്തെ നിക്ഷേപ കാലാവധി) നിലവിലെ വിപണി വില: 2219.05 രൂപ; ലക്ഷ്യം - 2452 രൂപ); ലാഭം 20%. ഫിനാൻഷ്യൽ ഇന്റർമീഡിയറി: എൽ കെ പി സെക്യൂരിറ്റീസ് ഉയർന്ന ഉത്പാദന-ഗതാഗത ചെലവും വൈദ്യുതി ചെലവും മൂലം ബാലകൃഷ്ണ ഇൻഡസ്ട്രിസ് ലിമിറ്റഡ് (ബികെടി) ന്റെ ലാഭം ഈ പാദത്തിൽ വളരെ ദുർബലമായിരുന്നു. യൂറോപ്പിലെ സാമ്പത്തിക രാഷ്ട്രീയ ഘടകങ്ങൾ മോശമായിരുന്നിട്ടുകൂടി ഇന്ത്യയിൽ കൃഷിയും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും ശക്തമായിരുന്നതിനാൽ ഉൽപാദനം […]
കമ്പനി: ബാലകൃഷ്ണ ഇൻഡസ്ട്രിസ് ലിമിറ്റഡ്
ശുപാർശ: വാങ്ങുക
(12 മാസത്തെ നിക്ഷേപ കാലാവധി)
നിലവിലെ വിപണി വില: 2219.05 രൂപ; ലക്ഷ്യം - 2452 രൂപ); ലാഭം 20%.
ഫിനാൻഷ്യൽ ഇന്റർമീഡിയറി: എൽ കെ പി സെക്യൂരിറ്റീസ്
ഉയർന്ന ഉത്പാദന-ഗതാഗത ചെലവും വൈദ്യുതി ചെലവും മൂലം ബാലകൃഷ്ണ ഇൻഡസ്ട്രിസ് ലിമിറ്റഡ് (ബികെടി) ന്റെ ലാഭം ഈ പാദത്തിൽ വളരെ ദുർബലമായിരുന്നു. യൂറോപ്പിലെ സാമ്പത്തിക രാഷ്ട്രീയ ഘടകങ്ങൾ മോശമായിരുന്നിട്ടുകൂടി ഇന്ത്യയിൽ കൃഷിയും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും ശക്തമായിരുന്നതിനാൽ ഉൽപാദനം മെച്ചപ്പെട്ടു. കൂടാതെ മികച്ച ഉത്പാദന മിശ്രിതത്തിലൂടെയും വില വർധനവിലൂടെയും ലാഭവും വർദ്ധിച്ചു.
മെച്ചപ്പെട്ട മൺസൂണും കാർഷിക മേഖലയിൽ ഉണ്ടായിട്ടുള്ള നേട്ടങ്ങളും മൂലം വരുംകാലങ്ങളിൽ ബിസിനസ് ശക്തമായി തന്നെ തുടരാനിടയുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യം പരിഹരിക്കപ്പെടുന്നതോടെ മൂന്നാം പാദത്തിൽ ഉൽപാദനശേഷി വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ, യൂറോപ്പിൽ നിലനിൽക്കുന്ന ചൂട് തരംഗവും ദുർബലമായ സാമ്പത്തിക ഘടകവും മൂലം രണ്ടാം പാദം ദുർബലമായിരിക്കും. പ്ലാന്റുകൾ മാറ്റി സ്ഥാപിക്കുന്നതും അനുബന്ധ പ്രവർത്തനങ്ങളും ഒരേ പോലെ നടക്കുന്നതിനാൽ മൂന്നാം പാദം ഉത്പാദനത്തിൽ നല്ല പ്രകടനം കാഴ്ചവെയ്ക്കാം. മാത്രമല്ല അസംസ്കൃത വസ്തുക്കളുടെ വില കുറയുന്നതോടെ മൂന്നാം പാദത്തിൽ ഉത്പാദന ചെലവ് കുറയാനിടയുണ്ട്. കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനച്ചെലവ് കുറയ്ക്കാൻ സഹായിക്കും.
2023 സാമ്പത്തിക വർഷത്തിൽ ഉദ്ദേശിക്കുന്ന 9 ബില്യൺ രൂപയുടെ മൂലധന നിക്ഷേപം കമ്പനിയുടെ കൈവശമുള്ള പണത്താൽ പരിഹരിക്കപ്പെടുന്നതാണ്. 2023 സാമ്പത്തിക വർഷത്തിലെ മൂലധന നിക്ഷേപത്തിനുശേഷം 2024 ൽ നേരിയ മൂലധന നിക്ഷേപം മാത്രം മതിയാകുമെന്നതിനാൽ സാമ്പത്തിക ഒഴുക്ക് ഉണ്ടാവുന്നതാണ്. സമീപ ഭാവിയിൽ ഉണ്ടാവുന്ന ഉത്പാദന ഞെരുക്കത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങളുടെ വിലയിരുത്തലിൽ നേരിയ കുറവ് വന്നിട്ടുണ്ട്.
എങ്കിലും ലക്ഷ്യവിലയായ 2452 രൂപ കണക്കാക്കി ഈ ഓഹരി വാങ്ങാവുന്നതാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എൽ കെ പി സെക്യൂരിറ്റീസ്സിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.
ഈ ഓഹരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.
https://media.myfinpoint.com/wp-content/uploads/2022/08/08143726/Balkrishna-KT-Q1FY23-RU-LKP.pdf