സർവകാല നേട്ടത്തിൽ നിന്ന് 10% ഇടിവ് നേരിടുന്ന എൽ&ടി ടെക്|നിരീക്ഷിക്കേണ്ട ടെക്നിക്കൽ ലെവലുകളിവ..

  • ഡെയിലി ചാർട്ടിൽ 200 ഡേ മൂവിങ് ആവറേജ് 4768 രൂപയാണ്.
  • നിഫ്റ്റി ഐടി സൂചികയിൽ 2.9% ഇടിവ്.

Update: 2024-03-19 16:47 GMT

ശക്തമായ ഇടിവ് മിഡ്ക്യാപ് മേഖല നേരിടുകയും ബ്രോഡർ മാർക്കറ്റിൽ ഐടി ഓഹരികളുടെ ഗ്ലിച് പടരുകയും ചെയ്ത ഇന്നത്തെ വിപണിയിൽ മിഡ്ക്യാപ് ടെക് ഓഹരി എൽ&ടി ടെക്നൊളജി സർവീസസ് 3 ശതമാനത്തിലധികം താഴ്ന്നു. കഴിഞ്ഞ ആഴ്ചയിൽ 2% നേട്ടം ഓഹരി നൽകിയിരുന്നു. 5100 രൂപയുടെ താഴ്ചയാണ് പോയ വാരത്തിൽ ഓഹരികൾ നേരിട്ടത്.

ഇന്നത്തെ വ്യാപാരത്തിൽ 3.65% ഇടിവോടെ 5190.55 രൂപയിലാണ് എൽ&ടി ടെക് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഓഹരികളുടെ നിർണായക പിന്തുണയായ 5200 രൂപക്ക് താഴെയാണ് ഓഹരികൾ എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ ആഴ്ചയിൽ നിരീക്ഷിക്കാവുന്ന മറ്റൊരു സുപ്രധാന പിന്തുണ 4,980 രൂപയാണ്. തുടർന്ന് 4,860 - 4900 രൂപയും നിരീക്ഷിക്കാം. ഇത് ഫിബോനാക്കി റീട്രെസ്‌മെന്റിന്റെ 50% പിന്തുണ കൂടിയാണ്. ശക്തമായ ഒരു ബ്രേക്ഔട്ട് ഓഹരികൾക് ലഭിക്കണമെങ്കിൽ 5,538 രൂപയുടെ പ്രതിരോധം മറികടക്കേണ്ടതുണ്ട്. ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന നിലവാരം 5678 രൂപയാണ്. തുടർന്നുള്ള ട്രേഡിങ്ങ് സെഷനുകളിലും ഓഹരികിൽ ശ്രദ്ധിക്കേണ്ട റേഞ്ച് 4,860 - 5,538 രൂപയാണ്. ഡെയിലി ചാർട്ടിൽ 200 ഡേ മൂവിങ് ആവറേജ് 4768 രൂപയാണ്.

ടാറ്റ കൺസൾട്ടൻസി, ഇൻഫോസിസ് എന്നിവയാണ് നിഫ്റ്റി ഐടി സൂചികയിൽ ഇടിവ് നേരിടുന്ന മറ്റു ഓഹരികൾ. 4.22% ഇടിവ് ടാറ്റ കൺസൾട്ടൻസിയും 2.57% ഇടിവ് ഇൻഫോസിസും ക്ലോസിങ് അടിസ്ഥാനത്തിൽ രേഖപ്പെടുത്തി. നിഫ്റ്റി ഐടി സൂചിക 2.9% ഇടിവ് നേരിടുകയും സൂചികയിൽ മുഴുവൻ ഓഹരികളും ചുവപ്പിൽ അവസാനിക്കുകയും ചെയ്തു.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല

Tags:    

Similar News