ബോണസ് ഓഹരി തീരുമാനം: ഇ-ക്ലർക്സ് സർവീസസിന് 4 ശതമാനം നേട്ടം

ഇ-ക്ലർക്സ് സർവീസസ് ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 13.62 ശതമാനം ഉയർന്നു. ഓഹരി ഉടമകൾക്ക് ബോണസ് ഓഹരി നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന് അനുമതി നൽകുന്നതിന് കമ്പനി ബോർഡ് ഓഗസ്റ്റ് 9 നു യോഗം ചേരും. ലോകത്തെമ്പാടുമുള്ള മുൻനിര കോർപറേഷനുകൾക്കു ബിസ്സിനെസ്സ് പ്രോസസ്സ് മാനേജ്‌മെന്റ്, ഓട്ടോമേഷൻ, അനലിറ്റിക്സ് സേവനങ്ങൾ എന്നിവ നൽകുന്ന കമ്പനിയുടെ ജൂൺ പാദഫലങ്ങളും ഇതേ ദിവസം പുറത്തു വരും. ബിഎസ്ഇയിൽ 2,505.35 രൂപ വരെ ഉയർന്ന ഓഹരി 3.95 ശതമാനം നേട്ടത്തിൽ 2,292 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Update: 2022-08-03 08:43 GMT

Tags:    

Similar News