5ജി ഒക്ടോബറോടെ? ആരാകും ആദ്യം പുറത്തിറക്കുക?

രാജ്യത്തെ 5ജി ലേലം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ അധികം വൈകാതെ തന്നെ വലിയ നഗരങ്ങളില്‍ 5 ജി സേവനം ലഭ്യമായി തുടങ്ങും. ഇന്ത്യയിലെ മൂന്ന് വന്‍കിട ടെലികോം കമ്പനികള്‍ ഒക്ടോബറോടെ 5ജി സേവനം നല്‍കി തുടങ്ങിയേക്കുമെന്ന് ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ ഡെല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, പുണെ, ജാംനഗര്‍ എന്നീ സ്ഥലങ്ങളില്‍ ഒക്ടോബര്‍ അവസാനത്തോടെ 5ജി സേവനം ലഭ്യമായി തുടങ്ങും. 5ജി സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള ആദ്യഘട്ട നടപടികള്‍ ടെലികോം കമ്പനികള്‍ ആരംഭിച്ച് തുടങ്ങിയിട്ടുണ്ട്. റിലയന്‍സ് […]

Update: 2022-08-02 01:22 GMT

രാജ്യത്തെ 5ജി ലേലം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ അധികം വൈകാതെ തന്നെ വലിയ നഗരങ്ങളില്‍ 5 ജി സേവനം ലഭ്യമായി തുടങ്ങും. ഇന്ത്യയിലെ മൂന്ന് വന്‍കിട ടെലികോം കമ്പനികള്‍ ഒക്ടോബറോടെ 5ജി സേവനം നല്‍കി തുടങ്ങിയേക്കുമെന്ന് ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ ഡെല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, പുണെ, ജാംനഗര്‍ എന്നീ സ്ഥലങ്ങളില്‍ ഒക്ടോബര്‍ അവസാനത്തോടെ 5ജി സേവനം ലഭ്യമായി തുടങ്ങും. 5ജി സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള ആദ്യഘട്ട നടപടികള്‍ ടെലികോം കമ്പനികള്‍ ആരംഭിച്ച് തുടങ്ങിയിട്ടുണ്ട്. റിലയന്‍സ് ജിയോയാകും 5 ജി സേവനദാതാക്കളിലും മുഖ്യ സ്ഥാനം വഹിക്കുക.

കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം 88,078 കോടി രൂപയാണ് റിലയന്‍സ് വിളിച്ച തുക. ഏറ്റവും പുതിയ ബിഡ്ഡിലുണ്ടായിരുന്ന പകുതിയോളം ബാന്‍ഡുകളും റിലയന്‍സ് സ്വന്തമാക്കി. അദാനി ഗ്രൂപ്പ് 400 മെഗാഹെര്‍ട്സ് ബാന്‍ഡുകളാണ് സ്വന്തമാക്കിയത്. ഇത് ആകെ സ്പെക്ട്രത്തിന്റെ ഒരു ശതമാനത്തിന് താഴെയാണെന്നും 212 കോടി രൂപയാണ് ഇവയുടെ മൂല്യമെന്നും കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി അശ്വനിനി വൈഷ്ണവ് അറിയിച്ചിരുന്നു. 700 മെഗാഹെര്‍ട്സ് ബാന്‍ഡുകള്‍ ഉള്‍പ്പടെയാണ് റിലയന്‍സ് ജിയോ സ്വന്തമാക്കിയിരിക്കുന്നത്. 6 മുതല്‍ 10 കിലോമീറ്റര്‍ വരെ സിഗ്‌നല്‍ റേഞ്ച് നല്‍കുന്ന 5ജി ബാന്‍ഡുകളാണ് റിലയന്‍സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം.

രാജ്യത്തെ 22 സര്‍ക്കിളുകളിലായി അതിവേഗ 5ജി സേവനം നല്‍കുവാന്‍ റിലയന്‍സിന് ഇതോടെ സാധിക്കും. ഒരു സിംഗിള്‍ ടവറില്‍ 700 മെഗാഹെര്‍ട്സ് ബാന്‍ഡ് ഉപയോഗിച്ച് ഒരു സര്‍ക്കിള്‍ മുഴുവന്‍ കവര്‍ ചെയ്യാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ ബാന്‍ഡുകളില്‍ നിന്നായി ആകെ 19,867 മെഗാഹെര്‍ട്സിന്റെ വേവുകളാണ് ഭാര്‍തി എയര്‍ടെല്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇവയ്ക്ക് ആകെ 43,084 കോടി രൂപ മൂല്യം വരും. 18,784 കോടി രൂപയുടെ സ്പെക്ട്രമാണ് വോഡഫോണ്‍ ഐഡിയ സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ ആകെ 1,50,173 കോടി രൂപയുടെ ബിഡ്ഡുകളാണ് ലഭിച്ചിരിക്കുന്നതെന്നും മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.

Tags:    

Similar News