എൽ ആൻഡ് ടി ഇൻഫോടെക്ക് ഓഹരികളുടെ എണ്ണം കുറയ്ക്കാം: നോമുറ
കമ്പനി: ലാർസൺ ആൻഡ് ടൂബ്രോ ഇൻഫോടെക് ശുപാർശ: കുറയ്ക്കുക (Reduce) നിലവിലെ വിപണി വില: 3,975.15 രൂപ ഫിനാൻഷ്യൽ ഇന്റർമീഡിയറി: നോമുറ ഫിനാൻഷ്യൽ സർവ്വീസസ് നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ എൽ ആൻഡ് ടി ഇൻഫോടെക്കിന്റെ നികുതി കിഴിച്ചുള്ള കൺസോളിഡേറ്റഡ് ലാഭം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27.64 ശതമാനം ഉയർന്ന് 633.50 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ ഇത് 496.30 കോടി രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ […]
കമ്പനി: ലാർസൺ ആൻഡ് ടൂബ്രോ ഇൻഫോടെക്
ശുപാർശ: കുറയ്ക്കുക (Reduce)
നിലവിലെ വിപണി വില: 3,975.15 രൂപ
ഫിനാൻഷ്യൽ ഇന്റർമീഡിയറി: നോമുറ ഫിനാൻഷ്യൽ സർവ്വീസസ്
നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ എൽ ആൻഡ് ടി ഇൻഫോടെക്കിന്റെ നികുതി കിഴിച്ചുള്ള കൺസോളിഡേറ്റഡ് ലാഭം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27.64 ശതമാനം ഉയർന്ന് 633.50 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ ഇത് 496.30 കോടി രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ നിന്ന് (മാർച്ച്) കാര്യമായ വളർച്ച ഉണ്ടായിട്ടില്ല. ഈ പാദത്തിൽ റിപ്പോർട്ട് ചെയ്ത ലാഭം 637 കോടി രൂപയായിരുന്നു.
പ്രവർത്തനങ്ങളിൽ നിന്നുള്ള കൺസോളിഡേറ്റഡ് വരുമാനം, കഴിഞ്ഞ വർഷത്തിലെ ഇതേ പാദത്തിലെ 3,462.5 കോടി രൂപയിൽ നിന്നും 30.62 ശതമാനം വർധിച്ചു 4,522.8 കോടി രൂപയായി. പാദാടിസ്ഥാനത്തിൽ, 5.14 ശതമാനം വളർച്ചയാണ് ഉണ്ടായത്. ഇത് പ്രതീക്ഷിച്ചതിനേക്കാൾ താഴ്ന്നതാണ്. നേരിയ തോതിലുള്ള വരുമാന വളർച്ചയേ ഉണ്ടായിരുന്നുള്ളുവെങ്കിലും നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഇത് കൂടുതൽ മികച്ചതാവുമെന്ന് നോമുറ ഫിനാൻഷ്യൽ സർവ്വീസസിന്റെ അനലിസ്റ്റുകൾ പറഞ്ഞു.
ഇൻഷുറൻസ്, ബാങ്കിങ്, ധനകാര്യ സേവനങ്ങളാണ് ഈ വളർച്ചയ്ക്ക് പ്രധാനമായും സഹായിച്ചത്. നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ വലിയ ഡീലുകൾ ഏറ്റെടുത്തതിനാൽ വരും പാദത്തിൽ വരുമാന വളർച്ച മികച്ചതാകുമെന്നു മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നു. ഒപ്പം, 2022 ൽ ഉണ്ടായേക്കാവുന്ന അനിശ്ചിതത്വം മുൻനിർത്തി, ചില ക്ലയെന്റുകൾ അവരുടെ ടെക് മേഖലയിലെ ചെലവുകൾ ത്വരിതപ്പെടുത്തിയതും എൽ ആൻഡ് ടിക്ക് അനുകൂലമാകും.
ശമ്പള വർധന നൽകിയതിലൂടെ ചെലവിനത്തിൽ 300 ബേസിസ് പോയിന്റ് വർദ്ധനവുണ്ടായതും, യാത്ര-വിസ ചെലവിനത്തിൽ 70 ബേസിസ് പോയിന്റ് വർദ്ധനവുണ്ടായതും ഈ പാദത്തിൽ ലാഭ വളർച്ചയ്ക്ക് പ്രതികൂലമായിരുന്നു. ഒന്നാം പാദത്തിൽ 85 ശതമാനം ജീവനക്കാർക്കും ശമ്പള വർദ്ധനവ് നൽകിയിരുന്നതിനാൽ, രണ്ടാം പാദത്തിൽ ഈ ഇനത്തിലുള്ള ആഘാതം കുറവായിരിക്കും. ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക്, പാദാടിസ്ഥാനത്തിൽ, 20 ബേസിസ് പോയിന്റ് കുറഞ്ഞ് 23.8 ശതമാനമായിരുന്നു. കൂടാതെ, 2,100 പുതിയ നിയമനങ്ങൾ ഒന്നാം പാദത്തിൽ റിപ്പോർട്ട് ചെയ്തു. പാദടിസ്ഥാനത്തിൽ, 4.5 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. രണ്ടാം പാദത്തിൽ, ജീവനക്കാരുടെ കൊഴിഞ്ഞു പോക്കിൽ വർദ്ധനവുണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മൈൻഡ്‌ട്രീയുമായുള്ള ലയന പ്രഖ്യാപനത്തിന് ശേഷം, ഉയർന്ന ലെവലിൽ കൊഴിഞ്ഞു പോക്ക് ഉണ്ടായിട്ടില്ലെന്നും കമ്പനി അറിയിച്ചു.
(മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാരൻ എടുക്കുന്ന തീരുമാനത്തിന്റെ ഫലമായി സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റ് ഉത്തരവാദിയല്ല)