പി വി ആർ വാങ്ങാം: എം കെ ഗ്ലോബൽ
കമ്പനി : പി വി ആർ നിർദ്ദേശം: വാങ്ങുക നിലവിലെ വിപണി വില: 1914.10 ഫിനാഷ്യൽ ഇന്റർമീഡിയറി : എം കെ ഗ്ലോബൽ മഹാമാരിക്ക് ശേഷം ഏപ്രിൽ-ജൂൺ മാസങ്ങളിലാണ് മൾട്ടിപ്ളെക്സുകൾ പൂർണമായും പ്രവർത്തിച്ചത്. പ്രാദേശിക, ഹോളി വുഡ്, ബോളിവുഡ് സിനിമകളുടെ മികച്ച പ്രകടനം ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനാണ് ഒന്നാം പാദത്തിൽ കാഴ്ചവെച്ചത്. കെ ജി എഫ് 2 എക്കാലത്തെയും മികച്ച കളക്ഷൻ നേടിയപ്പോൾ, വിക്രം, ബീസ്റ്റ്, സർക്കാരു വാരി പട്ട (തെലുഗ് ), എന്നി മറ്റു […]
കമ്പനി : പി വി ആർ
നിർദ്ദേശം: വാങ്ങുക
നിലവിലെ വിപണി വില: 1914.10
ഫിനാഷ്യൽ ഇന്റർമീഡിയറി : എം കെ ഗ്ലോബൽ
മഹാമാരിക്ക് ശേഷം ഏപ്രിൽ-ജൂൺ മാസങ്ങളിലാണ് മൾട്ടിപ്ളെക്സുകൾ പൂർണമായും പ്രവർത്തിച്ചത്. പ്രാദേശിക, ഹോളി വുഡ്, ബോളിവുഡ് സിനിമകളുടെ മികച്ച പ്രകടനം ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനാണ് ഒന്നാം പാദത്തിൽ കാഴ്ചവെച്ചത്. കെ ജി എഫ് 2 എക്കാലത്തെയും മികച്ച കളക്ഷൻ നേടിയപ്പോൾ, വിക്രം, ബീസ്റ്റ്, സർക്കാരു വാരി പട്ട (തെലുഗ് ), എന്നി മറ്റു ഭാഷാ ചിത്രങ്ങളും മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ഹോളിവുഡ് സിനിമകളിൽ, ഡോക്ടർ സ്ട്രെയ്ന്ജ് ഇൻ ദി മൾട്ടിവേഴ്സ് ഓഫ് മാഡ്‌നെസ്സ്, ടോപ് ഗൺ: മാവെറിക് ആൻഡ് ജുറാസ്സിക് വേൾഡ് ഡൊമിനിയൻ എന്നിവയും മികച്ച പ്രതികരണം നേടിയ ചിത്രങ്ങളാണ്. ബോളിവുഡ് റിലീസിൽ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ പരാജയത്തെ നേരിട്ടപ്പോൾ, ഭൂൽ ഭുലയ്യ 2 മികവ് രേഖപ്പെടുത്തിയിരുന്നു.
പ്രാദേശിക സിനിമകളുടെ ഉയർന്ന കളക്ഷൻ പിവിആർ, ഐനോക്‌സ് എന്നിവയ്‌ക്ക് ആനുപാതിക നേട്ടമായി മാറില്ലെങ്കിലും, ശരാശരി ടിക്കറ്റ് നിരക്കിലെ വർദ്ധനവ് (എടിപി) മൂലം കോവിഡിന് മുൻപുണ്ടായിരുന്നതിനേക്കാൾ ഉയർന്ന ടിക്കറ്റ് വിൽപ്പനയാണ് ഉണ്ടായിട്ടുള്ളത്. പരസ്യ വരുമാനത്തോടൊപ്പം പാദാടിസ്ഥാനത്തിൽ സ്ഥിരതയുള്ള എ ടി പിയും, ഒരു വ്യക്തിക്കുള്ള ചെലവും (SPH; സ്പെൻഡ് പെർ ഹെഡ്), കൃത്യമായി പിന്തുടർന്നാൽ മാത്രമേ നല്ല രീതിയിലുള്ള പ്രവർത്തന ഫലങ്ങൾ ലഭിക്കുകയുള്ളു. കമ്പനികൾ ഉയർന്ന പണമൊഴുക്ക് പ്രകടിപ്പിക്കാം.
എടിപിയും, എസ് പി എച്ചും കോവിഡിന് മുൻപും ഉയർന്നു തന്നെയായിരുന്നവെങ്കിലും, പ്രേക്ഷകരുടെ എണ്ണവും ശക്തമായി നിന്നു. ഇത് ഈ ബിസിനസ്സിന്റെ തിരിച്ചു വരവിനുള്ള ശുഭ സൂചനയാണ്. എങ്കിലും ബോളിവുഡ് സിനിമകളുടെ തിരിച്ചു വരവ് മൾട്ടിപ്ലക്‌സിന്റെ മുന്നോട്ടുള്ള വരുമാനം വർധിപ്പിക്കുന്നതിന് അനിവാര്യമാണ്. പി വി ആറും, ഐനോക്‌സും വാങ്ങുന്നതിനു ബ്രോക്കറേജ് ശുപാർശ ചെയുന്നു.
അറിയിപ്പ്
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.