വരുമാന വളര്‍ച്ച: മോൺടേ കാര്‍ലോയുടെ ഓഹരികള്‍ നേട്ടത്തില്‍
മോൺടേ കാര്‍ലോയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 10 ശതമാനം ഉയര്‍ന്നു. എല്ലാ മേഖലകളിലും കമ്പനി ശക്തമായ ഡിമാന്‍ഡും, വരുമാന വളര്‍ച്ചയും നേടിയതോടെയാണ് ഓഹരി വില ഉയര്‍ന്നത്. 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ കമ്പനിയുടെ വില്‍പ്പന ഉയരുകയും, വരുമാന വളര്‍ച്ച ഏകദേശം 130 ശതമാനമാവുകയും ചെയ്തു. പരുത്തി വിലയിലെ കുത്തനെയുള്ള വര്‍ധനയുടെ പശ്ചാത്തലത്തില്‍ നടപ്പിലാക്കിയ സൂക്ഷ്മമായ വില വര്‍ദ്ധനവും, ഉത്പാദനത്തിലെ വര്‍ദ്ധനവുമാണ് വില്‍പ്പനയിലെ വളര്‍ച്ചയ്ക്ക് കാരണം. ആദ്യപാദ വില്‍പ്പന കോവിഡിന് മുമ്പുള്ള നിലവാരത്തെ മറികടക്കുക മാത്രമല്ല ഉപഭോക്താക്കള്‍ക്കിടയിലെ ശക്തമായ […]
മോൺടേ കാര്‍ലോയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 10 ശതമാനം ഉയര്‍ന്നു. എല്ലാ മേഖലകളിലും കമ്പനി ശക്തമായ ഡിമാന്‍ഡും, വരുമാന വളര്‍ച്ചയും നേടിയതോടെയാണ് ഓഹരി വില ഉയര്‍ന്നത്. 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ കമ്പനിയുടെ വില്‍പ്പന ഉയരുകയും, വരുമാന വളര്‍ച്ച ഏകദേശം 130 ശതമാനമാവുകയും ചെയ്തു.
പരുത്തി വിലയിലെ കുത്തനെയുള്ള വര്‍ധനയുടെ പശ്ചാത്തലത്തില്‍ നടപ്പിലാക്കിയ സൂക്ഷ്മമായ വില വര്‍ദ്ധനവും, ഉത്പാദനത്തിലെ വര്‍ദ്ധനവുമാണ് വില്‍പ്പനയിലെ വളര്‍ച്ചയ്ക്ക് കാരണം. ആദ്യപാദ വില്‍പ്പന കോവിഡിന് മുമ്പുള്ള നിലവാരത്തെ മറികടക്കുക മാത്രമല്ല ഉപഭോക്താക്കള്‍ക്കിടയിലെ ശക്തമായ ബ്രാന്‍ഡ് മൂല്യം, ഏറ്റവും പുതിയ ഫാഷന്‍ ഉല്‍പന്നങ്ങള്‍, ഉല്‍സവ-വിവാഹ സീസണുകള്‍ എന്നിവ മൂലം മികച്ച നിലവാരം പുലര്‍ത്തുകയും ചെയ്തു.
2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ഇന്ത്യയിലെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ 11 ഔട്ട്‌ലെറ്റുകള്‍ കൂടി തുറന്നിരുന്നു. അതില്‍ ഏഴെണ്ണം രാജ്യത്തിന്റെ വടക്കന്‍ മേഖലയിലും, രണ്ടെണ്ണം രാജ്യത്തിന്റെ മധ്യഭാഗത്തും, ഒരെണ്ണം വീതം തെക്കന്‍, കിഴക്കൻ മേഖലകളിലുമാണ് ആരംഭിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ കമ്പനിയുടെ എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡഡ് സ്റ്റോറുകളുടെ എണ്ണം 20 സംസ്ഥാനങ്ങളിലും, നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 324 ആയി. ഈ സാമ്പത്തിക വര്‍ഷത്തില്‍ 30 സ്റ്റോറുകള്‍ തുറക്കുക എന്ന നേരത്തെ പ്രഖ്യാപിച്ച ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള പാതയിലാണ് കമ്പനിയെന്നും കൂട്ടിച്ചേര്‍ത്തു. ഓഹരി വില 63.20 രൂപ (8.70 ശതമാനം) ഉയര്‍ന്ന് 789.45 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.