ബജാജ് കൺസ്യൂമർ കെയർ വാങ്ങാം: സെൻട്രം ഇന്റർനാഷണൽ
ബജാജ് കൺസ്യൂമർ കെയർ BSE CODE: 533229 NSE CODE: BAJAJCON വാങ്ങുക (12 മാസത്തെ നിക്ഷേപ കാലാവധി) ഇന്നത്തെ വില (135 രൂപ, 24/6/2022), ലക്ഷ്യം - 247 രൂപ); ലാഭം 83% 2022 മെയ് മാസം വരെ ഹെയർ ഓയിൽ വിഭാഗത്തിന്റെ വില്പന വ്യാപ്തിയിൽ 4.5 ശതമാനത്തിന്റെയും വിറ്റുവരവിൽ 3.1 ശതമാനത്തിന്റെയും കുറവ് സംഭവിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ മൂല്യവർദ്ധിത ഹെയർ ഓയിൽ മോശം പ്രകടനം കാഴ്ചവെച്ചെങ്കിലും വെളിച്ചെണ്ണ അടിസ്ഥാനമാക്കിയുള്ള ഹെയർ ഓയിൽ അതിന്റെ സ്ഥായിയായ നിലയിൽ […]
ബജാജ് കൺസ്യൂമർ കെയർ
BSE CODE: 533229
NSE CODE: BAJAJCON
വാങ്ങുക
(12 മാസത്തെ നിക്ഷേപ കാലാവധി)
ഇന്നത്തെ വില (135 രൂപ, 24/6/2022), ലക്ഷ്യം - 247 രൂപ); ലാഭം 83%
2022 മെയ് മാസം വരെ ഹെയർ ഓയിൽ വിഭാഗത്തിന്റെ വില്പന വ്യാപ്തിയിൽ 4.5 ശതമാനത്തിന്റെയും വിറ്റുവരവിൽ 3.1 ശതമാനത്തിന്റെയും കുറവ് സംഭവിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ മൂല്യവർദ്ധിത ഹെയർ ഓയിൽ മോശം പ്രകടനം കാഴ്ചവെച്ചെങ്കിലും വെളിച്ചെണ്ണ അടിസ്ഥാനമാക്കിയുള്ള ഹെയർ ഓയിൽ അതിന്റെ
സ്ഥായിയായ നിലയിൽ തന്നെയായിരുന്നു. പുതിയ ഉത്പന്നങ്ങളായ കൊക്കോ-ഓണിയൻ, നട്ടിവ് സോൾ, മോയ്സ്റ്ററൈസിങ് സോപ്പ് മുതലായവയുടെ ഉത്പാദനത്താലും പരസ്യചിലവ് നിലനിർത്തിയതിനാലും ബജാജിന്റെ പ്രാഥമിക ഉത്പന്നങ്ങളെക്കാൾ ഉപോൽപന്നങ്ങൾക്ക് കൂടുതൽ വില്പന നടന്നതായി കാണാം. ആവശ്യകത കാര്യമായി കുറഞ്ഞതിനാൽഹിന്ദി
സംസാരിക്കുന്ന വിപണികളിലും വില്പന ധാരാളം കുറഞ്ഞിട്ടുണ്ട്.
മാനേജ്മെന്റ് ട്രെയിനികൾ വഴിയും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും വ്യാപാരം നല്ലതുപോലെ കോർത്തിണക്കാൻ സാധിച്ചതിനാൽ നഗരപ്രദേശങ്ങളിലെ വിപണികൾ തിരിച്ചു വരവിന്റെ പാതയിലാണ്.
പണപ്പെരുപ്പത്താൽ ലാഭസമ്മർദ്ദം അനുഭവപ്പെടുന്നതിനാൽ ബ്രാൻഡ്
പരസ്യത്തിൽ മാനേജ്മെന്റ് കൂടുതൽ മുതൽ മുടക്ക് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ബജാജ് കൺസ്യൂമർ അതിന്റെ ഹെയർ ഓയിൽ വിഭാഗം വിപുലപ്പെടുത്തുകയുണ്ടായി. ചില്ലറ വില്പനയിലെ ശക്തിയും
മൊത്ത വ്യാപാരത്തിലേക്കുള്ള കാഴ്ചപ്പാടും കൂടാതെ ഇവയുടെ മികച്ച നടപ്പിലാക്കലും കാരണം ബജാജ് സ്ഥായിയായ പ്രകടനം കാഴ്ച്ചവെയ്ക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിലവിലെ പണപ്പെരുപ്പത്തിന്റ പിടിയാൽ ഹൃസ്വകാലത്തേയ്ക്ക് ലാഭസമ്മർദ്ദം അനുഭവപ്പെടുന്നതാണ്.
ഹെയർ ഓയിൽ വിഭാഗം ശക്തമായി തിരിച്ചു വരുമെന്ന ശുഭ വിശ്വാസം ഞങ്ങൾക്കുണ്ട്. വരും കാലങ്ങളിൽ വരുമാനത്തിൽ ശക്തമായ തിരിച്ചു വരവ് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതുകൊണ്ടു തന്നെ 2024 സാമ്പത്തിക വർഷന്ത്യത്തിൽ 15.5x ന്റെ ഓഹരി വരുമാനം പ്രതീക്ഷിച്ചു കൊണ്ട് DCF അടിസ്ഥാനത്തിൽ 247 രൂപ ലക്ഷ്യവില കണക്കാക്കി ഓഹരികൾ വാങ്ങാവുന്നതാണെന്ന് ഞങ്ങൾ വിലയിരുത്തുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സെൻട്രം ഇന്റർനാഷണൽ റിസേർച്ചിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.
ഈ ഓഹരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.