ടിടികെ പ്രെസ്റ്റിജ് ലിമിറ്റഡ് വാങ്ങാം: ജിയോജിത് ഫിനാൻഷ്യൽ
ടിടികെ പ്രെസ്റ്റിജ് ലിമിറ്റഡ് BSE CODE: 517506 NSE CODE: TTKPRESTIG സമാഹരിക്കുക (12 മാസത്തെ നിക്ഷേപ കാലാവധി) ഇന്നത്തെ വില (769 രൂപ, 20/6/2022), ലക്ഷ്യം - 885 രൂപ); ലാഭം 15% പ്രധാനമായും അടുക്കള ഉപകരണ വിഭാഗത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ടിടികെ ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയാണ് ടിടികെ പ്രെസ്റ്റിജ് ലിമിറ്റഡ്. കമ്പനിക്ക് അഞ്ചു ഉത്പാദന കേന്ദ്രങ്ങളും പ്രസ്റ്റീജ് ഉൽപന്നങ്ങൾക്ക് മാത്രമായുള്ള 665 എണ്ണമടക്കം ബൃഹത്തായ വിപണന ശൃംഖലയും ഉണ്ട്. • നിലവിലെ വലിയ […]
ടിടികെ പ്രെസ്റ്റിജ് ലിമിറ്റഡ് BSE CODE: 517506 NSE CODE: TTKPRESTIG സമാഹരിക്കുക (12 മാസത്തെ നിക്ഷേപ കാലാവധി) ഇന്നത്തെ വില (769 രൂപ, 20/6/2022), ലക്ഷ്യം - 885 രൂപ); ലാഭം 15% ...
ടിടികെ പ്രെസ്റ്റിജ് ലിമിറ്റഡ്
BSE CODE: 517506
NSE CODE: TTKPRESTIG
സമാഹരിക്കുക
(12 മാസത്തെ നിക്ഷേപ കാലാവധി)
ഇന്നത്തെ വില (769 രൂപ, 20/6/2022), ലക്ഷ്യം - 885 രൂപ); ലാഭം 15%
പ്രധാനമായും അടുക്കള ഉപകരണ വിഭാഗത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ടിടികെ ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയാണ് ടിടികെ പ്രെസ്റ്റിജ് ലിമിറ്റഡ്.
കമ്പനിക്ക് അഞ്ചു ഉത്പാദന കേന്ദ്രങ്ങളും പ്രസ്റ്റീജ് ഉൽപന്നങ്ങൾക്ക് മാത്രമായുള്ള 665 എണ്ണമടക്കം ബൃഹത്തായ വിപണന ശൃംഖലയും ഉണ്ട്.
• നിലവിലെ വലിയ പണപ്പെരുപ്പവും ലാഭ സമ്മർദ്ദവും കൂടിച്ചേർന്ന കാരണത്താൽ വില നിർണയത്തിൽ ഓഹരിയുടെ ലക്ഷ്യ വില 975 രൂപയിൽ നിന്നും 885 രൂപയായി കുറച്ചു നിശ്ചയിച്ചിരിക്കുന്നു.
• ശക്തമായ അടിത്തറയുണ്ടെങ്കിലും 2022 സാമ്പത്തിക വർഷത്തിന് നാലാം ത്രൈമാസ പാദത്തിൽ മുൻ വർഷത്തിന്റെ സമാനപദത്തിൽ നേടിയ 43% വാർഷിക അടിസ്ഥാനത്തിലുണ്ടായ വളർച്ചയുടെ സ്ഥാനത്ത് 17% വരുമാന വളർച്ച മാത്രമേ നേടാനായുള്ളു. ഇത്രയും സഹായിച്ചത് വിവിധ മേഖലകളിലെ ശക്തമായ വളർച്ചയും വിലവർധനവുമാണ്.
• ഉൽപാദന ഘടകങ്ങളുടെ വിലവർദ്ധനവ് ഉൽപ്പാദനചെലവിൽ കാര്യമായി ബാധിച്ചെങ്കിലും ലാഭസമ്മർദ്ദം കുറയ്ക്കുന്നതിനായി കഴിഞ്ഞ പാദങ്ങളിൽ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുകയുണ്ടായി.
• മൊത്തലാഭം മുൻ ത്രൈമാസത്തിലെ 42.4%-ത്തിന്റെ സ്ഥാനത്ത് 540 അടിസ്ഥാന സൂചിക (bps) കുറഞ്ഞു 40.3% ആയെങ്കിലും ഉൽപ്പാദനച്ചെലവ് കുറച്ചതിനാൽ ഇബിറ്റ്ഡ (EBITDA) 240 bps മാത്രം കുറഞ്ഞ് വാർഷിക അടിസ്ഥാനത്തിൽ 15.6% ആയി.
• TTK അതിന്റെ പാചക ഉപകരണ വിഭാഗത്തിലെ ഉത്പാദനം ഏകദേശം ഇരട്ടി ആക്കുകയും വലിയ വളർച്ച നേടിയ ഇടങ്ങളിലേക്ക് കൂടുതൽ കേന്ദ്രീകരിച്ചുകൊണ്ട് വിപണന ശൃംഖല കാര്യമായി വിപുലീകരിക്കുകയും ചെയ്‌ത് വരുമാന ലക്ഷ്യം നിലവിലുള്ള 27 ബില്യൺ രൂപയിൽ നിന്ന് 50 ബില്യൺ രൂപയായി ഉയർത്തുകയുണ്ടായി.
• മോഡുലാർ കിച്ചൻ വ്യാപാരരംഗത്തുള്ള അൾട്രാ ഫ്രഷ് സൊല്യൂഷൻസ് എന്ന കമ്പനിയുടെ 40.8% ഓഹരികൾ 20 കോടി രൂപ മുടക്കി കൈവശപ്പെടുത്തിയതിൽ നിന്ന് ഏകദേശം 2500 കോടി രൂപയുടെ വിറ്റുവരവ് പ്രതീക്ഷിക്കുന്നു.
• ഉയർന്നുവരുന്ന പണപ്പെരുപ്പം ഹൃസ്വകാലത്തേക്കെങ്കിലും വരുമാനത്തെയും ലാഭത്തെയും ബാധിക്കുമെന്നതിനാൽ ഞങ്ങൾ ടിടികെ -യുടെ ഓഹരി വില കുറച്ചു FY24E EPS ന്റെ 32x (5 വർഷത്തെ ശരാശരി 38) ആയി കണക്കാക്കുന്നു.
വലിയ ക്ഷതം ഉണ്ടായെങ്കിലും ആരോഗ്യപരമായ വരുമാന വർദ്ധനവ് ഇണ്ടാക്കാൻ സാധിച്ചു.
2021 സാമ്പത്തിക വർഷത്തിൽ കമ്പനി 127 പുതിയതരം ഗൃഹോപകരണങ്ങൾ വിപണിയിലിറക്കിയ സ്ഥാനത്ത് 2022 നാലാം ത്രൈമാസ പാദത്തിൽ 28 എണ്ണം ഇറക്കുകയും 2023 ന്റെ ഒന്നാം പാദത്തിൽ 33 തരം ഇറക്കുന്നതിനുള്ള പട്ടിക തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
2021 സാമ്പത്തിക വർഷത്തിൽ കമ്പനി രണ്ടായിരത്തിലധികം വിൽപ്പന കേന്ദ്രങ്ങൾ പുതിയതായി തുടങ്ങിയതിനു പുറമേ ll , lll നിലകളിൽപ്പെട്ട നഗരങ്ങളിൽ അടക്കം അതിന്റെ വിപണന ശൃംഖലകളിൽ കാര്യമായ വിപുലീകരണവും കുക്കർ നിർമ്മാണം ഇരട്ടിയോളം ആക്കുകയും വഴി വരുമാന ലക്ഷ്യം നിലവിലുള്ള 27 ബില്യനിൽ നിന്നും 50 ബില്യൺ രൂപയാക്കി ഉയർത്തിയിട്ടുണ്ട്.
ടിടികെ യുടെ കയറ്റുമതി വിഹിതം 2020-ൽ 22%, 2021-ൽ 3.5%, 2022-ൽ 3.9% ആയിരുന്നത് 2023 - ൽ ഇരട്ടി ആക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കമ്പനി കയറ്റുമതി ചെയ്യുന്നതിന്റെ ഏകദേശം 90%-വും പാചക ഉപകരണ വിഭാഗങ്ങളിൽ ആയതിനാൽ അവയുടെ ഉത്പാദനം ഇരട്ടിയോളമാക്കി വർധിപ്പിച്ചിട്ടുണ്ട്.
വില നിർണയം
നിലവിലെ കുത്തനെയുള്ള പണപ്പെരുപ്പം കാരണം ഹൃസ്വ കാലത്തേക്കുള്ള ആവശ്യകതയ്ക്കും ലാഭത്തിനും മങ്ങൽ ഏറ്റിട്ടുണ്ട്. TTK യുടെ ശക്തമായ ബ്രാൻഡ് മുദ്രയാലും സാമ്പത്തികരംഗം തിരിച്ചു പിടിക്കുന്നതിനുള്ള സർക്കാരിന്റെ ഇടപെടലുകൾ കാരണവും ദീർഘകാല ആവശ്യകത ശക്തമായി തന്നെ നിലനിൽക്കുന്നു. കമ്പനിയുടെ ഓഹരി ഇപ്പോൾ ഒരുവർഷത്തേക്ക് 31x PP/E എന്ന നിലയ്ക്കാണ് വിപണനം നടക്കുന്നത്. ഞങ്ങൾ അഞ്ചുവർഷത്തേക്ക് ശരാശരി 38 എന്ന കണക്കിൽ 2024 സാമ്പത്തിക വർഷാന്ത്യത്തിൽ 32x കണക്കാക്കി ഓഹരിവില ലക്ഷ്യം നിലവിലെ 975 രൂപയുടെ സ്ഥാനത്ത് 885 രൂപയായി തരംതാഴ്ത്തി നിശ്ചയിച്ചിരിക്കുകയാണ്. ഞങ്ങളിതിനെ സമാഹരിക്കാം എന്ന് കണക്കാക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.
ഈ ഓഹരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക
https://media.myfinpoint.com/wp-content/uploads/2022/06/21131503/TTK-Prestige-LTD.pdf