റിപ്പോ വര്‍ധന: സ്ഥിര നിക്ഷേപ കാലാവധി കുറയ്ക്കാം, ആദായം നേടാം

കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി പലിശ നിരക്ക് രാജ്യത്ത് കുറഞ്ഞ നിരക്കില്‍ തുടരുകയാണ്. ഇതു മൂലം വായ്പാ ചെലവില്‍ വലിയ കുറവുണ്ടെങ്കിലും പലിശ വരുമാനം കൊണ്ട് ജീവിക്കുന്നവര്‍ക്ക് പ്രതിസന്ധിയായിരുന്നു. ഈ സാഹചര്യത്തിലും കൂടി വേണം ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധനവിനെ കാണാന്‍. നിലവില്‍ നിക്ഷേപ പലിശ  ഏറ്റവും കുറഞ്ഞ നിരക്കിലാണ്. 2.75 മുതല്‍ 5.5 വരെയാണ് വിവിധ ബാങ്കുകള്‍ നല്‍കുന്ന ശരാശരി നിക്ഷേപ പലിശ നിരക്ക്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇതില്‍ 0.5 ശതമാനം വര്‍ധനയുണ്ട്. കാലപരിധി ആര്‍ബിഐ യുടെ […]

Update: 2022-05-04 07:35 GMT

കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി പലിശ നിരക്ക് രാജ്യത്ത് കുറഞ്ഞ നിരക്കില്‍ തുടരുകയാണ്. ഇതു മൂലം വായ്പാ ചെലവില്‍ വലിയ കുറവുണ്ടെങ്കിലും പലിശ വരുമാനം കൊണ്ട് ജീവിക്കുന്നവര്‍ക്ക് പ്രതിസന്ധിയായിരുന്നു. ഈ സാഹചര്യത്തിലും കൂടി വേണം ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധനവിനെ കാണാന്‍. നിലവില്‍ നിക്ഷേപ പലിശ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. 2.75 മുതല്‍ 5.5 വരെയാണ് വിവിധ ബാങ്കുകള്‍ നല്‍കുന്ന ശരാശരി നിക്ഷേപ പലിശ നിരക്ക്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇതില്‍ 0.5 ശതമാനം വര്‍ധനയുണ്ട്.

കാലപരിധി

ആര്‍ബിഐ യുടെ പുതിയ തീരുമാനം ചുരുങ്ങിയ കാലയളവുള്ള നിക്ഷേപങ്ങള്‍ക്ക് ഗുണകരമാകും. കാരണം പലപ്പോഴും പലിശ നിരക്ക് വേഗത്തിൽ ബാധകമാകുക കാലാവധി കുറഞ്ഞ നിക്ഷേപങ്ങൾക്കാണ്. കൂടിയ കാലപരിധിയുള്ള നിക്ഷേപങ്ങള്‍ക്ക് പുതിയ നിരക്ക് ബാധകമാകാന്‍ സമയമെടുത്തേക്കും.

സമയ പരിധി കുറയ്ക്കാം

ഏതെങ്കിലും കാരണവശാല്‍ ഇപ്പോള്‍ നിങ്ങള്‍ എഫ് ഡി ബുക്ക് ചെയ്യുന്നുണ്ടെങ്കില്‍ ചുരുങ്ങിയ കാലപരിധി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. കാരണം, ഒരിക്കല്‍ ഇത് ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് അതേ നിരക്കായിരിക്കും ബാധകം. നിരക്ക് കൂടിയാല്‍ ഇതിന് ബാധകമായിരിക്കില്ല. അതുപോലെ തന്നെയാണ് സ്ഥിര നിക്ഷേപം പുതുക്കുന്നതും. ഇവിടെയും ഇക്കാര്യം ശ്രദ്ധിക്കാവുന്നതാണ്. പുതുക്കുമ്പോള്‍ കൂടിയ കാലയളവ് തത്കാലം ഒഴിവാക്കുന്നതാണ് നല്ലത്.

Tags:    

Similar News