1.68 ലക്ഷം കോടി രൂപയുമായി രാജ്യത്ത് ജിഎസ്ടി വരുമാനം റെക്കോര്‍ഡില്‍

രാജ്യത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 1.68 ലക്ഷം കോടി രൂപയാണ് 2022 ഏപ്രിലില്‍ സമാഹരിച്ച മൊത്ത ജിഎസ്ടി. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണെന്ന് ധനമന്ത്രാലയം അറിയിച്ചു. 2022 ജനുവരിയില്‍ സമാഹരിച്ച 1,40,986 കോടി രൂപ എന്ന മുന്‍കാല റെക്കോര്‍ഡാണ് ഇത് മറികടന്നത്. 1.42 ലക്ഷം ലക്ഷം കോടി രൂപയായിരുന്നു 2022 മാര്‍ച്ചിലെ ജിഎസ്ടി വരുമാനം. ഏപ്രിലിലെ ജിഎസ്ടി വരുമാനം മാര്‍ച്ചിനെ അപേക്ഷിച്ച് 25,000 കോടി രൂപ കൂടുതലാണ്. ഏപ്രിലില്‍ സമാഹരിച്ച […]

Update: 2022-05-01 03:51 GMT
രാജ്യത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 1.68 ലക്ഷം കോടി രൂപയാണ് 2022 ഏപ്രിലില്‍ സമാഹരിച്ച മൊത്ത ജിഎസ്ടി.
ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണെന്ന് ധനമന്ത്രാലയം അറിയിച്ചു.
2022 ജനുവരിയില്‍ സമാഹരിച്ച 1,40,986 കോടി രൂപ എന്ന മുന്‍കാല റെക്കോര്‍ഡാണ് ഇത് മറികടന്നത്. 1.42 ലക്ഷം ലക്ഷം കോടി രൂപയായിരുന്നു 2022 മാര്‍ച്ചിലെ ജിഎസ്ടി വരുമാനം. ഏപ്രിലിലെ ജിഎസ്ടി വരുമാനം മാര്‍ച്ചിനെ അപേക്ഷിച്ച് 25,000 കോടി രൂപ കൂടുതലാണ്.
ഏപ്രിലില്‍ സമാഹരിച്ച മൊത്ത ജിഎസ്ടി വരുമാനമായ 1,67,540 കോടി രൂപയില്‍ സിജിഎസ്ടി 33,159 കോടി രൂപയും, എസ്ജിഎസ്ടി 41,793 കോടി രൂപയും, ഐജിഎസ്ടി 81,939 കോടി രൂപയും സെസ്സ് 10,649 കോടി രൂപയുമാണ് ലഭിച്ചത്. 2022 ഏപ്രില്‍ മാസത്തെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാള്‍ 20 ശതമാനം കൂടുതലാണ്. ആദ്യമായാണ് മൊത്തം ജിഎസ്ടി ശേഖരം 1.5 ലക്ഷം കോടി രൂപ കടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നികുതി പിരിവ് 2022 ഏപ്രില്‍ 20-നായിരുന്നു.
2022 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ ശരാശരി പ്രതിമാസ മൊത്ത ജിഎസ്ടി ശേഖരം 1.38 ലക്ഷം കോടി രൂപയാണ്. ആദ്യ പാദത്തിലെ ശരാശരി പ്രതിമാസ ശേഖരം 1.1 ലക്ഷം കോടി രൂപയും, രണ്ടാം പാദത്തില്‍ 1.15 ലക്ഷം കോടി രൂപയും, മൂന്നാം പാദത്തില്‍ 1.3 ലക്ഷം കോടി രൂപയുമാണ്.
Tags:    

Similar News