സ്റ്റാര്‍ട്ടപ്പുകൾക്കായി മൈക്രോസോഫ്റ്റ് ഫൗണ്ടേഴ്സ് ഹബ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു

ഡെല്‍ഹി: 'മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് ഹബ്' എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്ന പ്ലാറ്റ്‌ഫോം ഇന്ത്യയില്‍ മൈക്രോസോഫ്റ്റ് ആരംഭിച്ചു. സാങ്കേതികവിദ്യ ഉള്‍പ്പെടെ 300,000 ഡോളറിലധികം മൂല്യം വരുന്ന ആനുകൂല്യങ്ങള്‍ ഇതിലൂടെ സ്റ്റാര്‍ട്ടപ്പ് പങ്കാളികള്‍ക്ക് ലഭിക്കും. ഒരു വെര്‍ച്വല്‍ ബ്രീഫിംഗിലൂടെ സംരംഭം ആരംഭിക്കുന്നതായി പ്രഖ്യാപിച്ച കമ്പനി, നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ബിസിനസ്സ് നിര്‍മ്മിക്കുന്നതിനും, പ്രവര്‍ത്തിപ്പിക്കുന്നതിനും ആവശ്യമായ സാങ്കേതികവിദ്യ, ഉപകരണങ്ങള്‍, ഉറവിടങ്ങള്‍ എന്നിവ പ്ലാറ്റ്‌ഫോം നല്‍കുന്നു. വ്യവസായ വിദഗ്ധരും, മൈക്രോസോഫ്റ്റ് ലേണും ഉപയോഗിച്ച് മെന്റര്‍ഷിപ്പും, നൈപുണ്യ […]

Update: 2022-03-31 22:24 GMT

ഡെല്‍ഹി: 'മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് ഹബ്' എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്ന പ്ലാറ്റ്‌ഫോം ഇന്ത്യയില്‍ മൈക്രോസോഫ്റ്റ് ആരംഭിച്ചു. സാങ്കേതികവിദ്യ ഉള്‍പ്പെടെ 300,000 ഡോളറിലധികം മൂല്യം വരുന്ന ആനുകൂല്യങ്ങള്‍ ഇതിലൂടെ സ്റ്റാര്‍ട്ടപ്പ് പങ്കാളികള്‍ക്ക് ലഭിക്കും.

ഒരു വെര്‍ച്വല്‍ ബ്രീഫിംഗിലൂടെ സംരംഭം ആരംഭിക്കുന്നതായി പ്രഖ്യാപിച്ച കമ്പനി, നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ബിസിനസ്സ് നിര്‍മ്മിക്കുന്നതിനും, പ്രവര്‍ത്തിപ്പിക്കുന്നതിനും ആവശ്യമായ സാങ്കേതികവിദ്യ, ഉപകരണങ്ങള്‍, ഉറവിടങ്ങള്‍ എന്നിവ പ്ലാറ്റ്‌ഫോം നല്‍കുന്നു.

വ്യവസായ വിദഗ്ധരും, മൈക്രോസോഫ്റ്റ് ലേണും ഉപയോഗിച്ച് മെന്റര്‍ഷിപ്പും, നൈപുണ്യ അവസരങ്ങളും നേടാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയും.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ കുതിപ്പും, കണ്ടുപിടുത്തങ്ങളും ലോകത്തെ മുന്‍നിര സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളിലൊന്നായി രാജ്യത്തെ മാറ്റുമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ഡയറക്ടര്‍ സംഗീത ബാവി പറഞ്ഞു.

ലോകത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള മൂന്നാമത്തെ വലിയ ആവാസവ്യവസ്ഥ എന്ന നിലയില്‍, വളര്‍ന്നുവരുന്ന ബിസിനസ്സുകള്‍ക്ക് ഇന്ത്യയില്‍ വലിയ അവസരങ്ങളുണ്ട്.

Tags:    

Similar News