ഡെര്‍മികൂള്‍ ബ്രാന്‍ഡ് സ്വന്തമാക്കി ഇമാമി

ഡെല്‍ഹി: ബ്രിട്ടീഷ് മള്‍ട്ടി നാഷണല്‍ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനിയായ രെക്കിറ്റില്‍ നിന്ന് ഡെര്‍മികൂള്‍ ബ്രാന്‍ഡ് ഏറ്റെടുത്ത് ഇമാമി. 432 കോടി രൂപയ്ക്കാണ് ബ്രാന്‍ഡ് സ്വന്തമാക്കുന്നത്. ഡെര്‍മികൂളിനെ ഏറ്റെടുക്കുന്നതിന് ശേഷം ഇമാമിയുടെ സ്വന്തം ബ്രാന്‍ഡുകളായ നവരത്നയും ബോറോ പ്ലസ് ഐസും കൂടിയായാല്‍ വിപണിയില്‍ ഇമാമിക്കായിരിക്കും മുന്‍തൂക്കം. പ്രിക്‌ലി ഹീറ്റ് ടാല്‍ക് പൗഡര്‍ വിഭാഗത്തിൽ ഡെര്‍മിക്കൂളിന് ഏകദേശം 20 ശതമാനം വിപണി വിഹിതമുണ്ട്. കൂടാതെ ഇന്ത്യയില്‍ ശക്തമായ ബ്രാന്‍ഡ് ഇക്വിറ്റിയും ഉയര്‍ന്ന  മൂല്യവുമുള്ള ഒരു ഐക്കണിക് ബ്രാന്‍ഡാണത്. ഈ മാസം […]

Update: 2022-03-26 01:45 GMT
ഡെല്‍ഹി: ബ്രിട്ടീഷ് മള്‍ട്ടി നാഷണല്‍ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനിയായ രെക്കിറ്റില്‍ നിന്ന് ഡെര്‍മികൂള്‍ ബ്രാന്‍ഡ് ഏറ്റെടുത്ത് ഇമാമി. 432 കോടി രൂപയ്ക്കാണ് ബ്രാന്‍ഡ് സ്വന്തമാക്കുന്നത്.
ഡെര്‍മികൂളിനെ ഏറ്റെടുക്കുന്നതിന് ശേഷം ഇമാമിയുടെ സ്വന്തം ബ്രാന്‍ഡുകളായ നവരത്നയും ബോറോ പ്ലസ് ഐസും കൂടിയായാല്‍ വിപണിയില്‍ ഇമാമിക്കായിരിക്കും മുന്‍തൂക്കം.
പ്രിക്‌ലി ഹീറ്റ് ടാല്‍ക് പൗഡര്‍ വിഭാഗത്തിൽ ഡെര്‍മിക്കൂളിന് ഏകദേശം 20 ശതമാനം വിപണി വിഹിതമുണ്ട്. കൂടാതെ ഇന്ത്യയില്‍ ശക്തമായ ബ്രാന്‍ഡ് ഇക്വിറ്റിയും ഉയര്‍ന്ന മൂല്യവുമുള്ള ഒരു ഐക്കണിക് ബ്രാന്‍ഡാണത്.
ഈ മാസം ആദ്യം, ഇമാമി, പോഷകാഹാര ഉത്പന്ന നിര്‍മ്മാതാക്കളായ ട്രൂ നേറ്റീവ് എഫ് ആന്‍ഡ് ബി പ്രൈവറ്റ് ലിമിറ്റഡിന്റെ 19 ശതമാനം ഓഹരികള്‍ വാങ്ങിയിരുന്നു.
സന്‍ഡു, കെഷ് കിംഗ്, ജര്‍മ്മന്‍ ബ്രാന്‍ഡ് ക്രിമി 21 എന്നിവ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കമ്പനി ചില ബിസിനസുകള്‍ ഏറ്റെടുത്തിട്ടുണ്ട്.
Tags:    

Similar News