100 കോടി രൂപ ലക്ഷ്യമിട്ട് ആക്സിസ് എഎംസിയുടെ പുതിയ ഫണ്ട്

മുംബൈ: നിഫ്റ്റി മിഡ്ക്യാപ് 50 സൂചികയില്‍ 100 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്ന ആക്സിസ് മ്യൂച്വല്‍ ഫണ്ട് മാര്‍ച്ച് 10 ന് ആരംഭിച്ചു 21 ന് അവസാനിക്കുമെന്ന് ഫണ്ട് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു. എഎംസിയില്‍ ഓഹരികളുടെ തലവനായ ജിനേഷ് ഗോപാനിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഇത് നിഫ്റ്റി മിഡ്ക്യാപ് 50 സൂചിക കൃത്യമായി ട്രാക്ക് ചെയ്യുന്നതിന് സഹായിക്കുമെന്നും കൂടാതെ ഓഫര്‍ കാലയളവില്‍ 100 കോടി രൂപ നേടുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് ചീഫ് ബിസിനസ് ഓഫീസര്‍ […]

Update: 2022-03-10 08:46 GMT

മുംബൈ: നിഫ്റ്റി മിഡ്ക്യാപ് 50 സൂചികയില്‍ 100 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്ന ആക്സിസ് മ്യൂച്വല്‍ ഫണ്ട് മാര്‍ച്ച് 10 ന് ആരംഭിച്ചു 21 ന് അവസാനിക്കുമെന്ന് ഫണ്ട് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു.

എഎംസിയില്‍ ഓഹരികളുടെ തലവനായ ജിനേഷ് ഗോപാനിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഇത് നിഫ്റ്റി മിഡ്ക്യാപ് 50 സൂചിക കൃത്യമായി ട്രാക്ക് ചെയ്യുന്നതിന് സഹായിക്കുമെന്നും കൂടാതെ ഓഫര്‍ കാലയളവില്‍ 100 കോടി രൂപ നേടുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് ചീഫ് ബിസിനസ് ഓഫീസര്‍ രാഘവ് അയ്യങ്കര്‍ പറഞ്ഞു.

എന്‍എസ്ഇയില്‍ ഡെറിവേറ്റീവ് കരാറുകള്‍ ലഭ്യമായ സ്റ്റോക്കുകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച 50 സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയതാണ് നിഫ്റ്റി മിഡ്ക്യാപ് 50 സൂചിക.

ഫ്യൂചര്‍ ആന്‍ഡ് ഓപ്ഷന്‍ സ്റ്റോക്കുകള്‍ സൂചികയില്‍ ഉള്‍പ്പെടുത്താന്‍ ലഭ്യമല്ലെങ്കില്‍ സൂചികയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വിറ്റുവരവുള്ള സെക്യൂരിറ്റികള്‍ തിരഞ്ഞെടുക്കുമെന്ന് ഫണ്ട് ഹൗസ് അറിയിച്ചു.

ഈ ഫണ്ട് നിക്ഷേപകര്‍ക്കായി വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോ അവതരിപ്പിക്കുകയും സുസ്ഥിരതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുവെന്ന് ആക്‌സിസ് എഎംസിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ചന്ദ്രേഷ് നിഗം പറഞ്ഞു.

മിഡ്ക്യാപ്പുകള്‍ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ എന്‍ട്രി പോയിന്റ് വാഗ്ദാനം ചെയ്യുന്നതിനാല്‍ ഇത് ദീര്‍ഘകാലത്തേക്ക് സമ്പത്ത് സൃഷ്ടിക്കുന്നതിന് സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News