മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഉടൻ പൂർത്തിയാക്കണം: പ്രധാനമന്ത്രി

മുംബൈ: മുംബൈ-അഹമ്മദാബാദ് അതിവേഗ ട്രെയിന്‍ പദ്ധതി എത്രയും നേരത്തെ പൂര്‍ത്തിയാക്കാണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. സാമ്പത്തിക തലസ്ഥാനത്ത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് തൻ്റെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് 'സ്വപ്നങ്ങളുടെ നഗരം' എന്ന മുംബൈയുടെ പ്രശസ്തി വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താനെയെയും ദിവയെയും ബന്ധിപ്പിക്കുന്ന മുംബൈ മെട്രോപൊളിറ്റന്‍ മേഖലയില്‍ രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രണ്ട് സബര്‍ബന്‍ ട്രെയിനുകള്‍ അദ്ദേഹം ഫ്ളാഗ്ഓഫ് ചെയ്തു. […]

Update: 2022-02-19 01:15 GMT

മുംബൈ: മുംബൈ-അഹമ്മദാബാദ് അതിവേഗ ട്രെയിന്‍ പദ്ധതി എത്രയും നേരത്തെ പൂര്‍ത്തിയാക്കാണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

സാമ്പത്തിക തലസ്ഥാനത്ത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് തൻ്റെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് 'സ്വപ്നങ്ങളുടെ നഗരം' എന്ന മുംബൈയുടെ പ്രശസ്തി വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താനെയെയും ദിവയെയും ബന്ധിപ്പിക്കുന്ന മുംബൈ മെട്രോപൊളിറ്റന്‍ മേഖലയില്‍ രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രണ്ട് സബര്‍ബന്‍ ട്രെയിനുകള്‍ അദ്ദേഹം ഫ്ളാഗ്ഓഫ് ചെയ്തു.

മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനാണ് എല്ലാവരും മുന്‍ഗണന നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ജപ്പാന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ അതിവേഗ ഇടനാഴിക്ക് 1,10,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഈ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. സ്വാതന്ത്ര്യാനന്തര രാജ്യത്തിന്റെ വികസനത്തില്‍ മുംബൈയുടെ സംഭാവന വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

താനെയ്ക്കും ദിവയ്ക്കും ഇടയിലുള്ള പുതിയ റെയില്‍വേ ലൈനുകള്‍ മുംബൈക്കാരുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചും ആറും ലൈനുകള്‍ക്ക് 2008ല്‍ തറക്കല്ലിട്ടതാണെന്നും 2015ല്‍ അവ പൂര്‍ത്തിയായെങ്കിലും ചില വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിന് എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് തടസ്സങ്ങള്‍ നീക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റെയില്‍വേ സുരക്ഷിതവും ആധുനികവുമാക്കാന്‍ തങ്ങളുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News