കാര്‍ഡുകളുടെ സുരക്ഷയ്ക്ക് കാര്‍ഡ് ഓണ്‍ ഫയല്‍ ടോക്കണൈസേഷനുമായി ആര്‍ബിഐ

  • കാര്‍ഡുകള്‍ ഇഷ്യു ചെയ്യുന്ന ബാങ്കുകളുടെ വെബ്‌സൈറ്റ്, ആപ്ലിക്കേഷനുകള്‍ എന്നിവയിലെ ടോക്കണൈസേഷന്‍ ലഭ്യമാകു.
  • ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായാണ് ഇങ്ങനെ ടോക്കണ്‍ നിര്‍മിക്കുന്നത്.

Update: 2023-10-07 10:17 GMT

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഓണ്‍ലൈനായി ഷോപ്പിംഗ് നടത്തുമ്പോള്‍ ടോക്കണുകള്‍ ബാങ്കിന്റെ വെബ്‌സൈറ്റിലോ, ആപ്ലിക്കേഷനിലോ സൃഷ്ടിക്കാന്‍ ആര്‍ബിഐ. നിലവില്‍ ഷോപ്പിംഗ് നടത്തുന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്ലിക്കേഷനിലാണ് കാര്‍ഡ് ടോക്കണുകള്‍ സൃഷ്ടിക്കുന്നത്. ഇത് കാര്‍ഡിലെ വിവരങ്ങള്‍ നസംബന്ധിച്ച സുരക്ഷ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദ്ദേശം.

കാര്‍ഡിലെ ഡേറ്റയുടെ ടോക്കണൈസേഷന് വര്‍ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്താണ് കാര്‍ഡ് ഇഷ്യു ചെയ്യുന്ന ബാങ്കുകള്‍ക്ക് കാര്‍ഡ് ഓണ്‍ ഫയല്‍ ടോക്കണൈസേഷന്‍ (സിഒഎഫ്ടി-കോഫ്ട്) ഏര്‍പ്പെടുത്താനുള്ള ആര്‍ബിഐ നിര്‍ദ്ദേശം. വിവിധ ഇ-കൊമേഴ്‌സ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ടോക്കണുകള്‍ ഈ ആപ്ലിക്കേഷനുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന അക്കൗണ്ടുകളില്‍ ലഭ്യമാകാന്‍ സഹായിക്കും. അതോടെ കാര്‍ഡുകള്‍ ഇഷ്യു ചെയ്യുന്ന ബാങ്കുകളുടെ വെബ്‌സൈറ്റ്, ആപ്ലിക്കേഷനുകള്‍ എന്നിവയിലെ ടോക്കണൈസേഷന്‍ ലഭ്യമാകു. അതിനാല്‍ ഏതെങ്കിലും തരത്തില്‍ ഡേറ്റ ലംഘനമുണ്ടായാല്‍ തന്നെ മൂന്നാമതൊരാള്‍ക്ക് ഈ വിവിരങ്ങള്‍ ലഭ്യമാകില്ല.

എന്താണ് ടോക്കണൈസേഷന്‍

ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡിന്റെ 16 അക്ക നമ്പറിന് പകരം ഒരു ഇടപാടിന് മാത്രമായി ഒരു നമ്പര്‍ സൃഷ്ടിക്കും ഇതാണ് ടോക്കണ്‍. ഇത് കാര്‍ഡിന്റെ മറ്റ് വിവരങ്ങളെല്ലാം മറയ്ക്കുന്നു. അതുവഴി വെബ്‌സൈറ്റ് വഴി ഡാറ്റ ചോര്‍ച്ചയുണ്ടാകുന്നത് തടയുകയും കാര്‍ഡിന്റെ ദുരുപയോഗം തടയുകയും ചെയ്യുന്നു. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായാണ് ഇങ്ങനെ ടോക്കണ്‍ നിര്‍മിക്കുന്നത്.

ഓണ്‍ലൈന്‍ ഇടപാടുകള്‍, പോയിന്റ് ഓഫ് സെയില്‍ ഇടപാടുകള്‍ അല്ലെങ്കില്‍ ആപ്പ് ഇടപാടുകള്‍ എന്നിവയ്ക്കായി ടോക്കണുകള്‍ ഉപയോഗിക്കാം. ഒരു ടോക്കണില്‍ വ്യക്തിഗത വിവരങ്ങളൊന്നും അടങ്ങിയിട്ടുണ്ടാകില്ല. ഓരോ തവണയും ഇത് മാറും.അതിനാല്‍ ഇത് ഇടപാടിനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗമാണ്.

Tags:    

Similar News