എഫ്ഡി നിരക്കില്‍ മാറ്റം വരുത്തി ബാങ്ക് ഓഫ് ബറോഡ; ഉയര്‍ന്ന നിരക്ക് 7.25%

  • പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ ഒമ്പത് മുതല്‍ പ്രാബല്യത്തില്‍ വരും.
  • കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് പിന്‍വലിക്കാനാകാത്ത നിക്ഷേപമാണ് ബറോഡ അഡ്വാന്റേജ് എഫ്ഡി.

Update: 2023-10-09 10:01 GMT

സ്ഥിര നിക്ഷേപ പലിശ നിരക്കില്‍ മാറ്റം വരുത്തി ബാങ്ക് ഓഫ് ബറോഡ. പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ ഒമ്പത് മുതല്‍ പ്രാബല്യത്തില്‍ വരും. രണ്ടു കോടി രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ് ബാങ്ക് മാറ്റം വരുത്തിയിരിക്കുന്നത്.

വിവിധ കാലയളവിലെ പലിശ

ഏഴ് ദിവസം മുതല്‍ 14 ദിവസം വരെയുള്ള നിക്ഷേപത്തിന് മൂന്ന് ശതമാനവും 15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപത്തിന് 3.50 ശതമാനവുമാണ് പലിശ. നിക്ഷേപ 46 ദിവസം മുതല്‍ 180 ദിവസം വരെയാണെങ്കില്‍ പലിശ നിരക്ക് 4.5 ശതമാനത്തില്‍ നന്നും അഞ്ച് ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. കാലവധി 181 ദിവസം മുതല്‍ 210 ദിവസം വരെയുള്ളതിനും .25 ശതമാനം നിരക്ക് കൂട്ടിയിട്ടുണ്ട്. ഇതോടെ പലിശ 5.25 ശതമാനത്തില്‍ നിന്നും 5.50 ശതമാനമായി. നിക്ഷേപം 211 ദിവസം മുതല്‍ 270 ദിവസം വരെയാകുമ്പോള്‍ 5.75 ശതമാനത്തില്‍ നിന്നും കാല്‍ ശതമാനം ഉയര്‍ന്ന് ആറ് ശതമാനം ലഭിക്കും. 271 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപത്തിന് 6.71 ശതമാനം പലിശ ലഭിക്കും.

ബാങ്ക് നല്‍കുന്ന ഉയര്‍ന്ന നിരക്കായ 7.25 ശതമാനം ലഭിക്കുന്നത് രണ്ട് വര്‍ഷത്തിന് മുകളില്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപത്തിനാണ്. ഈ കാലവധയിലെ നിക്ഷേപങ്ങള്‍ക്ക് 7.05 ശതമാനമായിരുന്നു പലിശ നിരക്ക് ഇത് 0.2 ശതമാനം വര്‍ധിച്ചിച്ചതോടെയാണ് ഉയര്‍ന്ന നിരക്കിലേക്ക് എത്തിയത്. മൂന്ന് മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.50 ശതമാനം പലിശ കിട്ടും.

ബറോഡ തിരംഗ പ്ലസ്

ബാങ്കിന്റെ 399 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് ബറോഡ തിരംഗ പ്ലസ്. ഈ പദ്ധതിയുടെ പലിശ നിരക്കില്‍ ബാങ്ക് കുറവ് വരുത്തിയിട്ടുണ്ട്. നിരക്ക് 7.25 ശതമാനത്തില്‍ നിന്നും 7.15 ശതമാനത്തിലേക്കാണ് കുറച്ചത്.

മുതിര്‍ന്ന പൗരന്മാര്‍

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏഴ് ദിവസം മുതല്‍ 10 ദിവസം വരെയുള്ള നിക്ഷേപത്തിന് നല്‍കുന്നത് 3.50 ശതമാനം മുതല്‍ 7.75 ശതമാനം വരെ പലിശയാണ്. രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപ കാലായളവിലാണ് മുതിര്‍ന്ന പൗരന്മാര്‍ക്കും ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്നത്. ഇക്കാലയളവില്‍ ലഭിക്കുന്നത് 7.75 ശതമാനം പലിശയാണ്.

ബറോഡ അഡ്വാന്റേജ് എഫ്ഡി

കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് പിന്‍വലിക്കാനാകാത്ത നിക്ഷേപമാണ് ബറോഡ അഡ്വാന്റേജ് എഫ്ഡി. നിക്ഷേപം 15.01 ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപയില്‍ താഴെയാണ്.ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് ലഭിക്കുന്നത് 6.90 ശതമാനം മുതല്‍ 7.40 ശതമാനം പലിശയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.40 ശതമാനം മുതല്‍ 7.90 ശതമാനമാണ്.

Tags:    

Similar News