ഭവന വായ്പ എടുത്ത് കുടുങ്ങിയോ: റീഫിനാന്‍സ് രക്ഷിക്കും

Update: 2023-05-13 14:00 GMT
concession on home loan interest balance transfer
  • whatsapp icon

പണപ്പെരുപ്പം ഉയരുന്നതിന് അനുസരിച്ച് റിപ്പോ നിരക്കുകള്‍ ഉയരും. അതിന് അനുസരിച്ച് നമ്മുടെ ഭവന വായ്പകളിലാണ് പലിശ നിരക്ക് കൂടുന്നത്. ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ സ്വന്തായി വീട് വെക്കുന്നത് ഒരു സ്വപ്‌നം മാത്രമായി ചുരുങ്ങുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ട്. എന്നാല്‍ ഭവന വായ്പ എടുത്തുപോയവര്‍ നിലവില്‍ വലിയ സാമ്പത്തിക ബാധ്യതയില്‍ നിന്ന് രക്ഷപ്പെടാന്‍ എന്തുചെയ്യുമെന്ന ചോദ്യം ഉയരുന്നു. നിലവില്‍ ഭവന വായ്പയുള്ളവര്‍ ബാധ്യത കുറയ്ക്കാനും പലിശ നിരക്ക് കൂടുന്നതില്‍ നിന്ന് രക്ഷപ്പെടനും പല മാര്‍ഗങ്ങളുണ്ട്.

റീഫാനാന്‍സ്

ഭവന വായ്പ എടുത്ത് വലിയ പലിശ നിരക്കില്‍ തിരിച്ചടക്കുന്നവര്‍ക്ക് എപ്പോഴും ആലോചിക്കാവുന്ന ഒരു ഓപ്ഷനാണിത്. നിലവിലുള്ള ബാധ്യത തീര്‍ക്കാന്‍ കുറഞ്ഞ നിരക്കില്‍ പുതിയൊരു ലോണ്‍ എടുക്കുക. ഏകദേശം അമ്പത് ബേസിസ് പോയിന്റുകള്‍ പലിശ നിരക്കില്‍ കുറുണ്ടാകുമ്പോഴാണ് റീഫിനാന്‍സ് ആലോചിക്കാന്‍ നല്ലത്. ദീര്‍ഘകാലത്തേക്ക് നോക്കുമ്പോള്‍ ഇത് ഗുണം ചെയ്യും. എന്നാല്‍ വായ്പയെടുക്കാന്‍ വേണ്ടി വരുന്ന ചിലവുകള്‍ നല്‍കേണ്ടി വരും. നിലവിലുള്ള ധനകാര്യസ്ഥാപനത്തില്‍ നിന്നോ പുതിയ സ്ഥാപനത്തില്‍ നിന്നോ റീഫിനാന്‍സ് എടുക്കാം. പഴയ വായ്പയിലുള്ള വ്യവസ്ഥകളും പലിശ നിരക്കുകളുമൊക്കെ ഒഴിവാക്കാന്‍ റീഫിനാന്‍സ് കൊണ്ട് സാധിക്കും. എന്നാല്‍ അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോറും വരുമാനവും പരിശോധിക്കേണ്ടി വരും. മുമ്പ് വായ്പയെടുക്കുമ്പോള്‍ ഉള്ള ക്രെഡിറ്റ് സ്‌കോറിനേക്കാള്‍ മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇപ്പോഴുള്ളതെങ്കില്‍ എന്തായാലും റീഫിനാന്‍സിനെ പരിഗണിക്കുക. ഭവന വായ്പയിലാണ് ഈ രീതി ഏറ്റവും ഗുണം ചെയ്യുക. തിരിച്ചടവ് ശേഷി പരിഗണിച്ച ശേഷം വേണം സ്ഥാപനങ്ങളോട് ഇക്കാര്യം സംസാരിക്കാന്‍. റീഫിനാന്‍സിലൂടെ അനുവദിക്കുന്ന തുക ഉപയോഗിച്ച് നിലവിലുള്ളത് ക്ലോസ് ചെയ്യാം. അപ്പോള്‍ പുതിയ വായ്പ പുതിയ നിരക്കില്‍ പുതിയ വ്യവസ്ഥകളോടെ അടച്ചുതുടങ്ങാം. നിലവിലുള്ള കാലാവധിയോ നിരക്കുകളോ ബാധകമായിരിക്കില്ല. പലിശ ഏറ്റവും കുറവുള്ള സ്ഥാപനങ്ങളെ കണ്ടെത്തി വേണം എവിടെ നിന്നാണ് വായ്പ എടുക്കേണ്ടതെന്ന് തീരുമാനിക്കാന്‍.

നടപടികള്‍ തുല്യം

റീഫിനാന്‍സിങ്ങിന് വേണ്ടിയുള്ള നടപടിക്രമങ്ങളൊക്കെ പുതിയ വായ്പയെടുക്കുന്നതിന് സമാനമാണെന്ന് പറയാം. നിലവിലുള്ള റിസ്‌ക് ലെവല്‍ വിലയിരുത്തിയ ശേഷമാണ് ഏറ്റവും അനുകൂലമായ പലിശ നിരക്കിനുള്ള വായ്പാക്കാരന്റെ യോഗ്യത തീരുമാനിക്കുന്നത്. അതാണ് ക്രെഡിറ്റ് സ്‌കോര്‍ അപ്പോഴും പരിശോധിക്കുമെന്ന് പറയുന്നത്. പുതിയ വായ്പക്ക് വ്യത്യസ്ത നിബന്ധനകള്‍ ഉണ്ടായിരിക്കാം. മുപ്പത് വര്‍ഷമുള്ള വായ്പ പതിനഞ്ച് വര്‍ഷത്തേക്കോ ഒരു നിശ്ചിത കാലയളവിലേക്കോ മാറ്റിക്രമീകരിക്കാന്‍ സാധിക്കും. ആകെ ഒരു വ്യത്യാസം പലിശ നിരക്ക് കുറയുമെന്നതാണ്. ബാക്കിയുള്ളതൊക്കെ പുതിയ വായ്പയെടുക്കുന്നതിന് സമാനമായ നടപടികളാണ്. നിലവില്‍ പുതിയ വായ്പ എടുക്കാനും പഴയത് ക്ലോസ് ചെയ്യാനുമുള്ള ഫീസ് ചിലപ്പോള്‍ അടക്കേണ്ടി വന്നേക്കാം.

റേറ്റ് ലോക്ക്

ഒരു വായ്പാക്കാരന്‍ നിശ്ചിത കാലയളവിലേക്ക് നിശ്ചിത ചെലവില്‍ ഒരു നിര്‍ദ്ദിഷ്ട പലിശ നിരക്ക് തീരുമാനിക്കും . ഇതിനെയാണ് ഗ്യാരണ്ടി റേറ്റ് ലോക്ക് എന്ന് വിളിക്കുന്നത്. എപ്പോഴും ചാഞ്ചാടി കൊണ്ടിരിക്കുന്ന പലിശ നിരക്ക് നിശ്ചിത സമയത്തേക്ക് നിങ്ങളെ ബാധിക്കില്ലെന്ന് പറയാം

Tags:    

Similar News