ജെന്‍ സെഡ് നിക്ഷേപം നടത്തേണ്ടത് എവിടെ?

  • ശമ്പളമായി ലഭിക്കുന്നതിന്റെ 30 ശതമാനം നിക്ഷേപത്തിനായി മാറ്റിവെയ്ക്കണം
  • . ഇത് ഒരു അസറ്റ് ക്ലാസായി ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല
  • . ഏറ്റവും കുറഞ്ഞ നിക്ഷേപ കാലയളവായി 3-5 വര്‍ഷമെങ്കിലും പരിഗണിക്കണം

Update: 2024-04-27 06:45 GMT

 1997 നും 2012 നും ഇടയില്‍ ജനിച്ച ജനറേഷന്‍ സെഡ് (ജെന്‍ സെഡ്) ന്റെ സാമ്പത്തികാസൂത്രണം എങ്ങനെയായിരിക്കണമെന്നൊന്നു നോക്കാം.

വൈവിധ്യമാകട്ടെ നിക്ഷേപം

ഓഹരി, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട്, ഗോള്‍ഡ് ഇങ്ങനെ വ്യത്യസ്ത നിക്ഷേപ ഓപ്ഷനുകളെ പുതുതലമുറ പരിഗണിക്കേണ്ടതുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ശമ്പളമായി ലഭിക്കുന്നതിന്റെ 30 ശതമാനം നിക്ഷേപത്തിനായി മാറ്റിവെയ്ക്കണം. അങ്ങനെ ഒരു ശീലമില്ലാത്തവര്‍ക്ക് അത് ആരംഭിക്കാനുള്ള സമയമാണിത്.

എവിടെ നിക്ഷേപിക്കും

സ്ഥിര നിക്ഷേപങ്ങള്‍ സുരക്ഷിത നിക്ഷേപ മാര്‍ഗമാണ്. പ്രോവിഡന്റ് ഫണ്ടും സുരക്ഷിതമാണ്. സുരക്ഷിത ഓപ്ഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ പണം നഷ്ടപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. പക്ഷേ, റിട്ടേണ്‍ പണപ്പെരുപ്പത്തെ മറികടക്കുമോ എന്ന് ഉറപ്പാക്കണം.

ഓഹരി വിപണി ഉയര്‍ന്ന റിസ്‌ക് കാറ്റഗറിയില്‍ വരുന്നതാണ്. ഗോള്‍ഡിന് മീഡിയം റിസ്‌കാണ്. സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ ആഭരണമായി വാങ്ങി സൂക്ഷിക്കുന്നതിനേക്കാള്‍ നല്ലത് സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ട്, ഗോള്‍ഡ് ഇടിഎഫ് എന്നിവയായി വാങ്ങുന്നതാണ്.

ഉയര്‍ന്ന റിസ്‌ക്, ഉയര്‍ന്ന വരുമാനം ഇതാണ് ഓഹരി നിക്ഷേപത്തിന്റെ പ്രത്യേകത. പക്ഷേ വിപണിയിലെ അസ്ഥിരത ഇത് ഏറ്റവും അപകടസാധ്യതയുള്ളതുമാക്കുന്നു. നേരത്തെയും ദീര്‍ഘകാലാടിസ്ഥാനത്തിലും ഓഹരികളില്‍ നിക്ഷേപിക്കുന്നതാണ് എല്ലായ്‌പ്പോഴും നല്ലതെന്നാണ് വിദഗ്ധാഭിപ്രായം. ഏറ്റവും കുറഞ്ഞ നിക്ഷേപ കാലയളവായി 3-5 വര്‍ഷമെങ്കിലും പരിഗണിക്കണം.

ഓഹരികളില്‍ എങ്ങനെ നിക്ഷേപിക്കും

ഓഹരി നിക്ഷേപം ഗവേഷണം നടത്തി ചെയ്യേണ്ടതാണ്. ജെന്‍ സെഡിന് ഇതൊക്കെ ബുദ്ധിമുട്ടാണെങ്കില്‍ അവര്‍ക്ക് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളെ ആശ്രയിക്കാം. ഒരു എസ്‌ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) അതിനായി തയ്യാറാക്കം. സ്വന്തമായി ഓഹരികള്‍ തിരഞ്ഞെടുക്കുന്നതിനേക്കാള്‍ ഒരു ഇന്‍ഡെക്‌സ് ഫണ്ടില്‍ നിക്ഷേപിക്കുന്നതും നല്ലതാണ്.

ഇനി ഓഹരികളില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അവര്‍ക്ക് ബ്ലൂ-ചിപ്പ് കമ്പനികളില്‍ നിന്നോ ലാര്‍ജ് ക്യാപ് കമ്പനികളില്‍ നിന്നോ ആരംഭിക്കാം. പ്രാരംഭ പബ്ലിക് ഓഫറിലൂടെ (ഐപിഒ) ജെന്‍ സെഡിന് നിക്ഷേപം ആരംഭിക്കാന്‍ കഴിയും. അങ്ങനെയാണ് ് കമ്പനികളില്‍ നിക്ഷേപിക്കുന്ന അനുഭവം ലഭിക്കുന്നത്.

മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം

ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍, ഒരാള്‍ ആദ്യം റിസ്‌ക്, റിട്ടേണ്‍, സമയം എന്നിവ കാണ്ടെത്തണം. 7-10 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍, സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കുക. ഹ്രസ്വകാല നിക്ഷേപവും കുറഞ്ഞ റിസ്‌ക് എടുക്കാനുമാണ് താല്‍പര്യപ്പെടുന്നതെങ്കില്‍ നിങ്ങള്‍ 5-7 വര്‍ഷത്തേക്ക് മിഡ്-ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. ലാര്‍ജ് ക്യാപ്പുകളില്‍ 3-5 വര്‍ഷത്തേക്ക് നിക്ഷേപിക്കണം. വൈവിധ്യമാര്‍ന്ന, ഫളെസികാപ്പ്, ഡൈനാമിക് അസറ്റ് അലോക്കേഷന്‍ ഫണ്ടുകള്‍, മള്‍ട്ടിക്യാപ് ഫണ്ടുകള്‍ എന്നിവയും പുതിയ തലമുറയ്ക്ക് നല്ല ഓപ്ഷനുകളായിരിക്കും.

ക്രിപ്‌റ്റോയിലെ നിക്ഷേപം

വിദഗ്ധരുടെ അഭിപ്രായത്തില്‍, ക്രിപ്‌റ്റോയാണ് നിക്ഷേപിക്കാനുള്ള ഏറ്റവും അപകടകരമായ മാര്‍ഗം. വളരെയധികം അസ്ഥിരമാണിത്. ഇത് ഒരു അസറ്റ് ക്ലാസായി ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ശരാശരി, 22 വയസ്സ് പ്രായമുള്ള ആളുകള്‍ ഇന്ത്യയില്‍ ക്രിപ്‌റ്റോയില്‍ നിക്ഷേപിക്കുന്നുണ്ട്, ടയര്‍ 3, ടയര്‍ 4 നഗരങ്ങളില്‍ നിന്ന് 62 ശതമാനം ആളുകളും 10,000 മുതല്‍ 12,000 രൂപ വരെ നിക്ഷേപിക്കുന്നുണ്ട്. പക്ഷേ, സുരക്ഷിതമല്ലെന്ന് ഓര്‍ക്കണം.

ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വാങ്ങണോ?

'ഒരാള്‍ തീര്‍ച്ചയായും ഇന്‍ഷുറന്‍സ് വാങ്ങണം; ഇത്് ആദ്യ നിക്ഷേപമായിരിക്കണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഒരാള്‍ ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും വാങ്ങിയിരിക്കണം. ലൈഫ് ഇന്‍ഷുറന്‍സിനെ സംബന്ധിച്ചിടത്തോളം, ടേം ഇന്‍ഷുറന്‍സാണ് ഏറ്റവും മികച്ച പ്ലാന്‍, അല്ലെങ്കില്‍ ഇഎല്‍എസ്എസ് വാങ്ങാം. ഗുരുതരമായ അസുഖത്തിനും അപകട പരിരക്ഷയ്ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങുന്നതാണ് നല്ലത്.

Tags:    

Similar News