ഹോളി പോലെ കളര്‍ഫുള്ളാകട്ടെ ജീവിതവും; സാമ്പത്തിക അച്ചടക്കമാണ് പ്രധാനം

  • കാലം മാറുന്നതിനനുസരിച്ച് സാമ്പത്തിക രംഗത്തും മാറ്റങ്ങളുണ്ട്
  • ആഘോഷങ്ങള്‍ അവസാനിക്കും ജീവിതം ബാക്കിയാണ്
  • ബന്ധങ്ങളും വളര്‍ത്തണം

Update: 2024-03-25 12:39 GMT

നിറങ്ങളുടെ ആഘോഷമാണ് ഹോളി. സുഖദമായ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചാണ് ഓരോ ഹോളിയും കടന്നു പോകുന്നത്. എന്നാല്‍ ജീവിതം കളര്‍ഫുള്ളകാണമെങ്കില്‍ സാമ്പത്തികമായി ചില പാഠങ്ങള്‍ കൂടി സൂക്ഷിക്കേണ്ടതുണ്ട്. ഹോളി ആഘോഷം ഇക്കാര്യങ്ങള്‍ മനസിലാക്കാനുള്ള സമയം കൂടിയാണ്. അതെന്തൊക്കെയാണെന്നു നോക്കാം.

ആസൂത്രണവും ബജറ്റും

ഹോളിക്കാവശ്യമായ നിറങ്ങള്‍, അലങ്കാരങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയെക്കുറിച്ച് കൃത്യമായി പ്ലാന്‍ ചെയ്യില്ലേ? എത്ര രൂപ ആഘോഷങ്ങള്‍ക്കായി ചെലവഴിക്കാം എന്നൊരു ബജറ്റും മനസിലെങ്കിലും ഉണ്ടാകില്ലെ? അതുപോലെ സാമ്പത്തികമായി കൃത്യമായ ആസൂത്രണം ജീവിതത്തിനുണ്ടാകണം. അതിനനുസരിച്ചുള്ള ബജറ്റും തയ്യാറാക്കാണം. ആവശ്യങ്ങളും അത്യാവശ്യങ്ങളും തിരിച്ചറിയാന്‍ കഴിയണം അതിനനുസരിച്ച് ചെലവഴിക്കാന്‍ പഠിക്കണം. ബജറ്റിലും പ്ലാനിംഗിലും ഉറച്ചു നില്‍ക്കണം. ഇത് സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ സഹായിക്കും.

അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക

നിറങ്ങള്‍, മധുരപലഹാരങ്ങള്‍, അലങ്കാരങ്ങള്‍ എന്നിവ വാങ്ങുന്നത് ഹോളിക്കായി മാത്രമല്ലേ? എല്ലാ ദിവസവും ഇത്തരം ചെലവഴിക്കല്‍ നടത്തുന്നില്ലല്ലോ? അതുപോലെ, ദൈനംദിന ജീവിതത്തിലെ ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയുകയും അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. അത്യാവശ്യങ്ങള്‍ കണ്ടറിഞ്ഞ് ചെലവാക്കുക. അനാവശ്യ ചെലവുകള്‍ കുറയ്ക്കുന്നതിലൂടെ കൂടുതല്‍ സമ്പാദിക്കാനും ഭാവിയിലേക്ക് നിക്ഷേപിക്കാനും കഴിയും.

ബന്ധങ്ങളില്‍ നിക്ഷേപം

കുടുംബം, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ അവരെ സന്ദര്‍ശിക്കുക, അവരുമായി കൂടുതല്‍ സമയം ചെലവിടുക എന്നിവയൊക്കെ ഹോളി ആഘോഷത്തിനൊപ്പം ചെയ്യാറില്ലേ? അതുപോലെ, സാമ്പത്തിക ലോകത്തെ ഉപദേഷ്ടാക്കള്‍, മെന്റര്‍മാര്‍ എന്നിവരുമായി നെറ്റ് വര്‍ക്കിംഗിനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക. ഇത്തരം ബന്ധങ്ങളില്‍ നിക്ഷേപിക്കുന്നത് വിലയേറിയ അറിവുകള്‍ നേടാനും ശരിയായ സാമ്പത്തിക തീരുമാനങ്ങളെടുക്കാനും സഹായിക്കുമെന്നോര്‍ക്കുക.

വൈവിധ്യവത്കരിക്കുക

ഒരു നിറം ഉപയോഗിച്ചല്ലല്ലോ ഹോളി ആഘോഷം? വൈവിധ്യമാര്‍ന്ന നിറങ്ങള്‍ കൂടി കലര്‍ന്നാലല്ലെ അത് ഭംഗിയാകൂ. അതുപോലെയാണ് നിക്ഷേപത്തിന്റെ കാര്യവും. റിസ്‌ക്, റിട്ടേണ്‍ എന്നിവയൊക്കെ കണക്കാക്കി നിക്ഷേപങ്ങള്‍ വൈവിധ്യവത്കരിക്കേണ്ടത് അത്യാവശ്യമാണ്.ഓഹരികള്‍, ബോണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം, സ്ഥിര നിക്ഷേപം തുടങ്ങിയ വ്യത്യസ്ത ആസ്തി വിഭാഗങ്ങളിലുടനീളം നിക്ഷേ പോര്‍ട്ട്ഫോളിയോ വൈവിധ്യവത്കരിക്കേണ്ടതുണ്ട്. കാരണം ഏതെങ്കിലും ഒരു നിക്ഷേപത്തിന് പ്രതീക്ഷിച്ച റിട്ടേണ്‍ നല്‍കാന്‍ സാധിച്ചില്ലെങ്കിലും മറ്റൊന്നു കൊണ്ട് ഇതിനെ നേരിടാമല്ലോ.

മാറ്റത്തെ സ്വീകരിക്കാം

ഋതുക്കളുടെ മാറ്റത്തെയാണ് ഹോളി സൂചിപ്പിക്കുന്നത്. അതായത് വസന്തത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അതുപോലെ, സാമ്പത്തിക ലോകത്ത വരുന്ന മാറ്റങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ടാവണം. മാത്രമല്ല ഈ മാറ്റങ്ങളെ സ്വീകരിക്കാനുള്ള മനസും വേണം. അതിനായി അപ്ഡേറ്റായിരിക്കുക, തുടര്‍ച്ചയായി പഠിക്കുക, പുതിയ നിക്ഷേപ അവസരങ്ങള്‍ വിനിയോഗിക്കുക എന്നിവയിലൂടെ ഇത് സാധ്യമാകൂ എന്നോര്‍ക്കുക.

അടിയന്തര നിധി

ആഘോഷങ്ങള്‍ക്കിടയിലാകും അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുന്നത്. ഇത്തരം അടിയന്തര സാഹചര്യങ്ങളിലുണ്ടാകുന്ന പണച്ചെലവുകള്‍ക്കായി ഒരു തുക കരുതിവെയ്ക്കേണ്ടതുണ്ട്. സുരക്ഷിതമായ സാമ്പത്തിക ജീവിതത്തിന്റെ അടിത്തറ ഇത്തരം അടിയന്തര നിധികളാണെന്നോര്‍ക്കണം. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് തടസാമാകാതെ ഇത്തരമൊരു നിധി സ്വരൂപിക്കാം.

Tags:    

Similar News