എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് കയ്യിലുണ്ടോ? ഈ മാറ്റങ്ങള്‍ അറിയാം

    Update: 2023-12-07 14:30 GMT

    ക്രെഡിറ്റ് കാര്‍ഡ് കയ്യില്‍ ഇല്ലാത്തവര്‍ ചുരുക്കമല്ലേ. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എച്ച്ഡിഎഫ്‌സി ബാങ്ക് റെഗാലിയ ക്രെഡിറ്റ് കാര്‍ഡ്, എച്ച്ഡിഎഫ്‌സി ബാങ്ക് മില്ലേനിയ ക്രെഡിറ്റ് കാര്‍ഡ് എന്നിവ കയ്യിലുള്ളവര്‍ ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിച്ചോളു. ഡിസംബര്‍ ഒന്നു മുതല്‍ ഈ കാര്‍ഡ് ഉപഭോക്താക്കള്‍ക്കായി ചില മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്.

    വിമാനത്താവളങ്ങളിലെ ലൗഞ്ചുകളിലേക്കുള്ള പ്രവേശനമാണ് പ്രധാനം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചെലവഴിക്കലിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളങ്ങളുടെ ലൗഞ്ചുകളിലെ പ്രവേശനം.

    ഉദാഹരണത്തിന് ഈ രണ്ട് കാര്‍ഡുകളും ഉപയോഗിക്കുന്ന വ്യക്തി ഒരു വര്‍ഷത്തിലെ മൂന്നുമാസത്തിനുള്ളില്‍ ഒരു കാര്‍ഡ് ഉപയോഗിച്ച് ഒരു ലക്ഷം രൂപയോ അതിലധികമോ ചെലവഴിക്കുന്നയാളാണെങ്കില്‍ വിവിധ വിമാനത്താവളങ്ങളുടെ ലൗഞ്ചുകളുടെ ഉപയോഗം സൗജന്യമാകും. ജനുവരി മുതല്‍ മാര്‍ച്ച്, ഏപ്രില്‍ മുതല്‍ ജൂണ്‍, ജൂലൈ മുതല്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ എന്നിങ്ങനെയാണ് മൂന്നു മാസക്കാലയളവ് കണക്കാക്കുന്നത്.

    ഒരു തവണ എച്ച്ഡിഎഫ്‌സി റെഗലിയ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താവ് ഈ ചെലവഴിക്കല്‍ മാനദണ്ഡം മറികടന്നു കഴിഞ്ഞാല്‍ റെഗലിയയുടെ സ്മാര്‍ട്ട്‌ബൈ പേജില്‍ കയറി ലൗഞ്ച് ബെനഫിറ്റ്, ലൗഞ്ച് അക്‌സസ് വൗച്ചര്‍ എന്ന ഓപ്ഷനുകളിലൂടെ ലൗഞ്ച് ഉപഭോഗത്തിനുള്ള വൗച്ചര്‍ ലഭിക്കും. ഡിസംബര്‍ ഒന്നുമുതലാണ് ഈ സേവനം ലഭ്യമായിരിക്കുന്നത്. മൂന്ന് മാസത്തെ ലക്ഷ്യം പൂര്‍ത്തികരിക്കുന്നവര്‍ക്ക് രണ്ട് കേംപ്ലിമെന്ററി ലൗഞ്ച് അക്‌സസ് വൈച്ചറുകള്‍ ലഭിക്കും.

    എങ്ങനെ വൗച്ചര്‍ ലഭിക്കും

    എച്ച്്ഡിഎഫ്‌സി മില്ലേനിയ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താവ് ചെലവഴിക്കല്‍ മാനദണ്ഡം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ എസ്എംഎസ് വഴി ഉപഭോക്താവിന് അറിയിപ്പ് ലഭിക്കും. എസ്എംഎസില്‍ മില്ലേനിയ മൈല്‍സ്റ്റോണ്‍ പേജിലേക്കുള്ള ലിങ്കുണ്ടാകും അത് വഴി വൗച്ചര്‍ ലഭിക്കും.

    എച്ച്ഡിഎഫ്‌സി റെഗലിയ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്കതാവാണെങ്കില്‍ ലൗഞ്ചിലക്ക് പ്രവേശനത്തിനായുള്ള ഹൈപ്പര്‍ ലിങ്കുകളും ബാങ്ക് നല്‍കിയിട്ടുണ്ട്. ഈ ലിങ്ക് ഉപയോഗിച്ച് വൗച്ചറുകള്‍ സ്വന്തമാക്കാം.

    Tags:    

    Similar News