നെക്സ്റ്റ്-ജെൻ യുവാക്കൾ സമ്പത്ത് എങ്ങനെ നിക്ഷേപിക്കുന്നു?

  • യുവതമുറ നിക്ഷേപ വൈവിധ്യ വൽക്കരണത്തിൽ പുതിയ മേഖലകൾ തേടുന്നു

Update: 2024-12-19 09:54 GMT

മുൻ തലമുറയിൽ നിന്ന് വ്യത്യസ്തമായി, പുതിയ തലമുറ ഡിജിറ്റൽ സാങ്കേതികവിദ്യയെയും, സാമൂഹിക ഉത്തരവാദിത്തത്തെയും അടിസ്ഥാനമാക്കിയാണ് നിക്ഷേപങ്ങൾ നടത്തുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും, മൊബൈൽ ആപ്ലിക്കേഷനുകളും നിക്ഷേപം കൂടുതൽ എളുപ്പമാക്കിയിരിക്കുന്നു. റോബോ അഡൈ്വസര്‍മാര്‍ , ഭാഗിക ഓഹരികൾ, സോഷ്യൽ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവ ഇവരുടെ ഇഷ്ട തെരഞ്ഞെടുപ്പുകളാണ്. പരിസ്ഥിതി സുസ്ഥിരത, ആധുനിക ടെക്നോളജിയിലൂടെ മാറ്റങ്ങൾ, സാമൂഹികനീതി എന്നിവയെ  പ്രോത്സാഹിപ്പിക്കുന്ന  ബിസിനസ് രീതികൾ തുടങ്ങിയ മൂല്യങ്ങളുമായി യോജിക്കുന്ന നിക്ഷേപങ്ങളെയാണ് അവർ തിരഞ്ഞെടുക്കുന്നത്.

സ്റ്റോക്കുകൾ, ബോണ്ടുകൾ, ആരോഗ്യ സംരക്ഷണം, ബയോടെക്നോളജി, പുനരുപയോഗ ഊർജ്ജം, ഇ-കൊമേഴ്‌സ്, ഐടി, സോഫ്റ്റ്‌വെയർ സേവനങ്ങൾ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ ആസ്തി വിഭാഗങ്ങളിൽ നിക്ഷേപം വൈവിധ്യവത്കരിക്കുന്ന രീതി അവര്‍ സ്വീകരിക്കുന്നു.  ടെക്നോളജി, ആരോഗ്യ സംരക്ഷണം, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകളിലാണ് അവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ക്രിപ്‌റ്റോകറൻസികളും ഈ തലമുറയെ ആകർഷിക്കുന്നുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത ഉപകരണങ്ങൾ നിക്ഷേപകർക്ക് കൂടുതൽ അറിവുള്ള തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നു. ഓൺലൈൻ സോഷ്യൽ മീഡിയ കമ്മ്യൂണിറ്റികളും, വിദ്യാഭ്യാസ വിഭവങ്ങളും അവർക്ക് അറിവും പിന്തുണയും നൽകുന്നു.

പഴയ തലമുറയെ അപേക്ഷിച്ച് ഇവർ നിക്ഷേപങ്ങളുടെ പ്രാധാന്യം കൂടുതൽ തിരിച്ചറിയുന്നു. വേഗത്തിൽ വികസിച്ചു കൊണ്ടിരിക്കുന്ന ധനകാര്യ രംഗത്ത്, യുവതലമുറയ്ക്ക് നേരത്തെ തന്നെ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനുള്ള അതുല്യമായ അവസരങ്ങൾ ലഭ്യമാണ്. എന്നിരുന്നാലും, ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും, ജ്ഞാനപൂർവ്വം നിക്ഷേപ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നത് ദീർഘകാല ധനസുരക്ഷ ഉറപ്പുവരുത്തുന്നതിന് നിർണായകമാണ്. വിജയകരമായ സമ്പത്ത് സൃഷ്ടിക്കുന്നതിന്റെ രഹസ്യം ശരിയായ നിക്ഷേപ തന്ത്രങ്ങൾ ഉണ്ടായിരിക്കുന്നതിനു പുറമേ അറിവുള്ളവരായിരിക്കുക, അച്ചടക്കം പാലിക്കുക, ക്ഷമയോടെ കാത്തിരിക്കുക എന്നിവയാണെന്ന് ഇവർ തിരിച്ചറിയുന്നു. 

യുവ നിക്ഷേപകർക്ക് സമയമാണ് ഏറ്റവും വിലപ്പെട്ട ആസ്തി. അതിനാൽ നേരത്തെ നിക്ഷേപം ആരംഭിക്കുനതിന് അവർ പ്രാധാന്യം നൽകുന്നു. ഇന്ത്യയിലെ അടുത്ത തലമുറയിൽ ഉയർന്ന നിക്ഷേപ ശേഷിയുള്ള വ്യക്തികൾ തങ്ങളുടെ ആവേശകരമായ നിക്ഷേപ ശൈലിയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നു. ഈ യുവാക്കൾ തങ്ങളുടെ മുൻഗാമികളുടെ മാതൃക പിന്തുടരുന്നില്ല, മറിച്ച് നിക്ഷേപ വൈവിധ്യ വൽക്കരണത്തിൽ പുതിയ മേഖലകൾ തേടുകയാണ്.

പുതിയ തലമുറ യുഎച്ച്എൻഐകൾ പരമ്പരാഗത ജ്ഞാനവും ആധുനിക സംവേദനക്ഷമതയും സംയോജിപ്പിച്ച് നിക്ഷേപ രംഗം പുനർനിർവചിക്കുന്നു. അവർ മൂല്യ നിക്ഷേപം പരിശോധിക്കുന്നു. ഓഹരിയുടെ മൂല്യം നിർണ്ണയിക്കുന്നതിന് ബിസിനസിന്റെ മൂല്യം നിർണ്ണയിക്കേണ്ടത് ആവശ്യമാണെന്ന് മനസ്സിലാക്കുന്നു. ഇത് വാറൻ ബഫെറ്റ് പോലുള്ള പ്രഗത്ഭർ പിന്തുടരുന്ന തത്വങ്ങളാണ്. ഇമ്പാക്ട് നിക്ഷേപം, സുസ്ഥിര സാങ്കേതികവിദ്യകൾ, ഡിജിറ്റൽ ആസ്തികൾ എന്നിവ മുതൽ, അവരുടെ നിക്ഷേപ പോർട്ട്‌ഫോളിയോകൾ ആഗോള പ്രവണതകളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും ദീർഘകാല മൂല്യ സൃഷ്ടിക്കൽ പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നു.

യുവതലമുറ അച്ചടക്കത്തോടും എന്നാൽ നൂതനമായ രീതിയിലും നിക്ഷേപിക്കുന്നു. അവർ ചരിത്രപരമായ വളർച്ചകളിൽ നിന്ന് പഠിക്കുന്നതിനൊപ്പം അത്യാധുനിക അവസരങ്ങളെയും സ്വീകരിക്കുന്നു. യൂണികോൺ സാധ്യതകൾ പരിപോഷിപ്പിക്കുക, സാമൂഹിക മൂല്യങ്ങൾക്ക് മുൻഗണന നൽകുക, പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുക എന്നിവ ഉൾപ്പെടെയുള്ള നിക്ഷേപ അജണ്ട ഇപ്പോൾ സമ്പത്ത് സമാഹരണത്തിന് അപ്പുറത്തേക്ക് വ്യാപിക്കുന്നു. 

Tags:    

Similar News