സ്ത്രീകൾക്കായി നാരി ശക്തി സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ച്‌ ബാങ്ക് ഓഫ് ഇന്ത്യ

  • പദ്ധതി സാമ്പത്തിക ലക്‌ഷ്യം കൈവരിക്കുന്നതിനും ഭാവി സുരക്ഷക്കും
  • ഒരു കോടി രൂപ വരെയുള്ള വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പരിരക്ഷ
  • 18 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീകള്‍ക്ക് അക്കൗണ്ട് തുറക്കാം.

Update: 2023-12-12 12:33 GMT

പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ സ്ത്രീകള്‍ക്ക് മാത്രമായി നാരി ശക്തി സേവിംഗ്‌സ് നിക്ഷേപക പദ്ധതി ആരംഭിച്ചു. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനും അവരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ബാങ്ക് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

18 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീകള്‍ക്ക് ബാങ്ക് ഓഫ് ഇന്ത്യയുടെ 5132 ശാഖകളിലും നാരി ശക്തി സേവിംഗ്‌സ് അക്കൗണ്ട് തുറക്കാം. കൂടാതെ, ഓണ്‍ലൈനായി ബാങ്കിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും അക്കൗണ്ട് തുറക്കാവുന്നതാണ്. സ്ത്രീകളള്‍ക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഭാവി സുരക്ഷിതമാക്കുന്നതിന് സഹായിക്കുന്നതിനായി നിരവധി ആനുകൂല്യങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

നാരി ശക്തി സേവിംഗ്സ് അക്കൗണ്ട് നിരവധി ആനുകൂല്യങ്ങളും സവിശേഷതകളും

1. വ്യക്തിഗത അപകട ഇന്‍ഷുറന്‍സ്

അക്കൗണ്ടിന് ഒരു കോടി രൂപ വരെയുള്ള വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു.

2. ആരോഗ്യ ഇന്‍ഷുറന്‍സ്

സ്ത്രീകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും, വെല്‍നസ് ഉല്‍പ്പന്നങ്ങളില്‍ താങ്ങാനാവുന്ന നിരക്കിലുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നു.

3. പലിശ നിരക്കില്‍ ഇളവുകള്‍ 

നാരി ശക്തി അക്കൗണ്ട് ഉടമകള്‍ക്ക് റീട്ടെയില്‍ ലോണുകള്‍ക്ക് ഇളവുകള്‍ ലഭിക്കും. കൂടാതെ റീട്ടെയില്‍ ലോണുകള്‍ക്ക് പ്രോസസ്സിംഗ് ചാര്‍ജുകളൊന്നും നല്‍കേണ്ടതില്ല

4. സൗജന്യ ക്രെഡിറ്റ് കാര്‍ഡുകള്‍ 

അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യ ക്രെഡിറ്റ് കാര്‍ഡും, ഇടപാടുകളില്‍ കൂടുതല്‍ സാമ്പത്തിക സൗകര്യവും വാഗ്ദാനം ചെയ്യുന്നു.

5. ലോക്കർ സൗകര്യങ്ങളിൽ ആകർഷകമായ കിഴിവുകൾ

സ്വർണം, ഡയമണ്ട് തുടങ്ങിയ വിലയേറിയ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ലോക്കർ സൗകര്യങ്ങളിൽ ആകർഷകമായ കിഴിവുകൾ അക്കൗണ്ട് ഉടമകൾക്ക് നേടാം

6. പ്ലാറ്റിനം അക്കൗണ്ട് ഉടമകൾക്ക് ആനുകൂല്യങ്ങൾ 

പ്ലാറ്റിനം സ്റ്റാറ്റസുള്ള അക്കൗണ്ട് ഉടമകൾക്ക് നിരവധി ആനുകൂല്യങ്ങൾ നേടാം

 


Tags:    

Similar News