10,000 രൂപ മാസം തോറും മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 2.67 കോടിയാവുമോ ?
ഐടി ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ കിരണും കൂട്ടുകാരും സേവിങ്‌സിനായി നിശ്ചിത പണം നീക്കി വച്ച് തുടങ്ങിയിരുന്നു. ആര്‍ഡി ഡെപ്പോസിറ്റ് മുതല്‍ നാട്ടില്‍ അമ്മ കൂടിയ ചിട്ടി വരെയായി അത് നീണ്ടു. ഇടയ്ക്ക് ഷെയര്‍ മാര്‍ക്കറ്റില്‍ കൈവച്ച കിരണിന് കൈപൊള്ളി, ബാങ്കിങ് നിക്ഷേപങ്ങളിലേക്ക് തന്നെ തിരികെ വന്നു. പക്ഷെ അന്ന് മുതല്‍ വിപണിയെ കുറിച്ച് പഠിക്കാനായി ശ്രദ്ധിച്ചു. ഇടയ്ക്ക് ഓഹരിയില്‍ ഇറക്കാന്‍ വച്ചിരുന്ന പണത്തില്‍ നിന്ന് 10000 രൂപയെടുത്ത് മ്യൂച്ചല്‍ ഫണ്ടില്‍ ഇട്ടു. അതിനായി സ്വന്തമായി മ്യൂച്ചല്‍ ഫണ്ടിനെ കുറിച്ച് പഠനം നടത്തി. ഫണ്ട് ഏതെന്ന് ഉറപ്പിച്ച ശേഷം പോര്‍ട്ട്‌ഫോളിയോ മാനേജരായ സുഹൃത്തിന്റെ ഉപദേശവും സ്വീകരിച്ചു. 23 വയസുകാരനായതിനാല്‍ റിസ്‌ക് എടുക്കാനും കിരണിന് മടി തോന്നിയില്ല. ഇതിനെല്ലാം ശേഷമായിരുന്നു നിക്ഷേപത്തിന് ഇറങ്ങിയത്. പ്രതിമാസം 10,000 രൂപ കൃത്യമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപിക്കാനായിരുന്നു തീരുമാനം.
2002ല്‍ കിരണ്‍ ഇട്ട് തുടങ്ങിയ 10,000 രൂപ ഇന്ന് 2.67 കോടിയായി കൈയില്‍ കിട്ടി. 22 വര്‍ഷം കൊണ്ടാണ് കിരണിന് ഈ തുക ലഭിച്ചത്. കാലപരിധി കൂടി പോയെന്ന് തോന്നുവര്‍ക്ക് ഈ പണം ബാങ്കില്‍ ആര്‍ഡിയായി ഇട്ടാല്‍ കിട്ടുന്ന തുകയുമായി താരതമ്യം ചെയ്യാം. നിലവില്‍ ആര്‍ഡി ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് 6.5% മുതല്‍ 7 ശതമാനം വരെയാണ്. 7% പലിശയ്ക്ക് 20 വര്‍ഷം കഴിഞ്ഞാല്‍ കിട്ടുന്ന തുക 5,356,552.43 രൂപയാണ്. അതായത് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചപ്പോള്‍ ലഭിച്ച തുകയുടെ അഞ്ചിലൊന്ന് മാത്രം.
ആര്‍ ഡി ഡെപ്പോസിറ്റ് കണക്ക് ഇങ്ങനെ
ആകെ അടച്ച തുക-2,400,000.00 രൂപ
പലിശ വിഹിതം-2,956,552.43 രൂപ
ആകെ ലഭിക്കുന്ന തുക-5,356,552.43 രൂപ
നികുതി-5,049,070.9 രൂപ
ഇനി കിരണ്‍ വാങ്ങിയ സ്റ്റോക്ക് ഏതാണെന്ന് പരിശോധിക്കാം. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മള്‍ട്ടി അസെറ്റ് ഫണ്ട്. 2002 ഒക്ടോബര്‍ 31നാണ് ഐസിഐസിഐ ഈ ഫണ്ട് അവതരിപ്പിക്കുന്നത്. 2024 ജൂണ്‍ 30ലെ പ്രൂഡന്റ് ഫാക്റ്റ് ഷീറ്റ് റിപ്പോര്‍ട്ട് പ്രകാരം ഒരു നിക്ഷേപകന്‍ ഈ സ്‌കീമില്‍ ഒറ്റതവണ നിക്ഷേപമായി ഒരു ലക്ഷം രൂപ ഇട്ടിരുന്നെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിക്ഷേപം 1.32 ലക്ഷം രൂപയായി വര്‍ധിക്കുമായിരുന്നു, മൂന്ന് വര്‍ഷത്തെ കാലയളവില്‍ തുക 1.88 ലക്ഷമാവും. 5 വര്‍ഷത്തില്‍ 2.48 ലക്ഷമായും തിരികെ കിട്ടും. ഹൈബ്രിഡ് കാറ്റഗറിയിലുള്ള ഫണ്ടാണിത്. ഹൈ റിസ്‌ക് ആണ് കിരണ്‍ എടുത്തത്. ഇനി ഫണ്ടിന്റെ പോര്‍ട്ട് ഫോളിയോ നോക്കിയാല്‍ ഇക്വിറ്റിയിലും ഡെബ്റ്റിലുമാണ് നിക്ഷേപമെന്ന് കാണാം.
പോര്‍ട്ട് ഫോളിയോ വിഹിതം
ഇക്വിറ്റി- 49.33%
റിയല്‍ എസ്റ്റേറ്റ്-0.77%
ഡെബ്റ്റ്- 14.34%
ക്യാഷ് ആന്‍ഡ് ക്യാഷ് ഇക്വിറ്റി-24.67%
കമ്മോഡിറ്റി-10.9%
ആഗസ്ത് 16 2024ലെ കണക്ക് അനുസരിച്ച് ഫണ്ടിന്റെ എന്‍എവി അല്ലെങ്കില്‍ മൊത്ത ആസ്തി മൂല്യം -688.2454 രൂപയാണ്. മിനിമം ഒറ്റത്തവണ നിക്ഷേപം 5000 രൂപയും എസ്‌ഐപി നിക്ഷേപം 100 രൂപയുമാണ്.
റിട്ടേണ്‍
1Y- 28.49%
3Y-21.69%
5Y-21.60%
7Y-16.37%
10Y-15.00%
Since Inception-21.42%
എസ്‌ഐപി മാജിക്
ഇനി കിരണ്‍ നിക്ഷേപിച്ചത് പോലെ പ്രതിമാസം എസ്‌ഐപിയായി 10,000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഒറ്റവര്‍ഷത്തില്‍ 1.39 ലക്ഷമായി മാറുമായിരുന്നു. ഈ എസ്‌ഐപി 3 വര്‍ഷത്തേക്ക് തുടര്‍ന്നാല്‍ ആകെ നിക്ഷേപമായ 3.6 ലക്ഷം രൂപ 5.13 ലക്ഷത്തിലെത്തിയതും കാണാം. അഞ്ചാമത്തെ വര്‍ഷം 6 ലക്ഷം രൂപ അടച്ചത്
11.12 ലക്ഷം രൂപമായി മാറി. ഏഴു വര്‍ഷത്തില്‍ 8.4 ലക്ഷം രൂപ നിക്ഷേപിച്ചത് 17.52 ലക്ഷം രൂപയായി വളരും. തുടക്കം മുതല്‍ എസ്‌ഐപി ഇട്ട കിരണിനെ പോലെയുള്ള ഒരാള്‍ക്ക്, 22 വര്‍ഷം കഴിയുമ്പോള്‍ 26.10 ലക്ഷം അടച്ചത് 2,67 കോടിയായി കിട്ടിയേനെ.
Year Investment (Rs) Return (Rs) CAGR (%)
1 1.2 lakh 1.39 lakh 32.32
3 3.6 lakh 5.13 lakh 24.60
5 6 lakh 11.12 lakh 25.02
7 8.4 lakh 17.52 lakh 20.68
10 12 lakh 30.32 lakh 17.70
15 18 lakh 69.37 lakh 16.36
Inception 26.10 lakh 2.67 crore 18.21
(Source: digitalfactsheet.icicipruamc.com)