ദീര്‍ഘകാല നിക്ഷേപത്തില്‍ നിന്ന് സ്ഥിര വരുമാനം ഉണ്ടാക്കാന്‍ ഇതാ മാര്‍ഗങ്ങള്‍

  • നിക്ഷേപകർ ഒറ്റത്തവണ നിക്ഷേപവും എസ്‌ഐപികളിലൂടെയും നിക്ഷേപം നടത്തും
  • ഇൻഷൂറൻസുകളുടെ ആന്വിറ്റി പ്ലാൻ ഇത്തരം നിക്ഷേപങ്ങളുടെ മറ്റൊരു ഉദാഹരണമാണ്.
  • വായ്പക്കാരെ നിക്ഷേപകരുമായി ബന്ധിപ്പിക്കുന്ന പിയർടുപിയർ ലെൻഡിംഗ്.

Update: 2023-04-25 08:05 GMT

ഒരു നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാൽ നിക്ഷേപത്തെ ഹ്രസ്വകാലം, മധ്യകാലം, ദീർഘകാലം എന്നിങ്ങനെ തിരിക്കാം. ദീർഘകാല നിക്ഷേപത്തിലൂടെ ചാഞ്ചാട്ട സ്വഭാവമുള്ള നിക്ഷേപത്തിന്റെ പ്രത്യാഘാതങ്ങളെ ലഘൂകരിക്കുന്നതിനും നികുതി ആനുകൂല്യങ്ങൾ നേടാനും സഹായിക്കും.

ദീർഘകാല നിക്ഷേപത്തിലൂടെ വിപണി അടിസ്ഥാനപ്പെടുത്തിയുള്ള മൂലധന നേട്ടവും ഇതോടൊപ്പം സ്ഥിര വരുമാനവും നൽകുന്ന നിക്ഷേപങ്ങളാണെങ്കിൽ നിക്ഷേപകന് ഗുണകരമാണ്. ഈ സ്വഭാവത്തിലുള്ള ചില നിക്ഷേപങ്ങൾ പരിചയപ്പെടാം.

ശ്രദ്ധിക്കേണ്ടവ

ഒരു നിക്ഷേപകൻ എന്ന നിലയിൽ, ഏതെങ്കിലും നിക്ഷേപ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് മുൻപ് റിസ്‌ക്, സാമ്പത്തിക ലക്ഷ്യങ്ങൾ, വിപണി സാഹചര്യങ്ങൾ എന്നിവ ശ്രദ്ധാപൂർവ്വം വിലയിരുത്തണം. നിക്ഷേപത്തിന്റെ വലുപ്പവും ഒരു വലിയ പങ്ക് വഹിക്കും. ഓരോ നിക്ഷേപകനും നിക്ഷേപം, റിസ്‌ക് ടോളറൻസ്, പ്രതീക്ഷിക്കുന്ന റിട്ടേൺ, ആസൂത്രിത ഹോൾഡിംഗ് കാലയളവ് എന്നിവയ്ക്കായി വ്യത്യസ്തമായിരിക്കും. ചില നിക്ഷേപകർ ഒറ്റത്തവണ നിക്ഷേപവും എസ്‌ഐപികളിലൂടെയും നിക്ഷേപം നടത്തും. ഇതിനാൽ ഓരോ നിക്ഷേപത്തിലേക്ക് കടക്കുമ്പോഴും സ്വന്തമായ പ്ലാൻ അടിസ്ഥാനമാക്കി നിക്ഷേപിക്കുക.

നിക്ഷേപങ്ങൾ

സ്ഥിര വരുമാനം നേടാൻ റിസ്‌ക് ഫ്രീ നിക്ഷേപങ്ങളെ ആശ്രയിക്കാൻ തീരുമാനിച്ചാൽ ചെറുകിട സമ്പാദ്യ പദ്ധതികൾ നിരവധിയുണ്ട്. സീനിയർ സിറ്റിസൺ സേവിംഗ് സ്‌കീം, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി, സ്ഥിര നിക്ഷേപങ്ങൾ എന്നിവ സ്ഥിരമായ പ്രതിമാസ വരുമാനം നൽകുന്നവയാണ്. ഇൻഷൂറൻസുകളുടെ ആന്വിറ്റി പ്ലാൻ ഇത്തരം നിക്ഷേപങ്ങളുടെ മറ്റൊരു ഉദാഹരണമാണ്. ഇതോടൊപ്പം സാധാരണയായ സ്ഥിര വരുമാനത്തിനായി ഉപയോഗിക്കുന്നൊരു മാർഗമാണ് സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവൽ പ്ലാനുകൾ. മ്യൂച്വൽ ഫണ്ട് വഴി ഇത് ഉപയോഗിക്കാം.

ഡിവിഡന്റ് സ്‌റ്റോക്കുകൾ: സ്ഥിരമായ ഡിവിഡന്റ് പേഔട്ടുകളുടെ ചരിത്രമുള്ള കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്നത് സ്ഥിരമായ വരുമാനം ലഭിക്കുന്നതിന് ഉപകരിക്കും. ഡിവിഡന്റ് യീൽഡും കമ്പനിയുടെ സാമ്പത്തിക ആരോഗ്യവും ഓഹരികൾ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങളാണ്.

ബോണ്ടുകൾ: സ്ഥിരമായ പലിശ നിരക്കുള്ള സർക്കാർ ബോണ്ടുകൾ അല്ലെങ്കിൽ കോർപ്പറേറ്റ് ബോണ്ടുകൾക്ക് സ്ഥിരമായ പ്രതിമാസ വരുമാനം നൽകാൻ കഴിയും. ക്രെഡിറ്റ് റിസ്‌ക് ലഘൂകരിക്കുന്നതിന് ഉയർന്ന റേറ്റിംഗ് ഉള്ള ബോണ്ടുകളിൽ നിക്ഷേപിക്കേണ്ടത് അത്യാവശ്യമാണ്

റിയൽ എസ്‌റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകൾ: ആർഇഐടി എന്നറിയപ്പെടുന്ന റിയൽ എസ്‌റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകൾ വരുമാനം ഉണ്ടാക്കുന്ന വസ്തുവകകളിൽ നിക്ഷേപിക്കുകയും നിക്ഷേപകർക്ക് വരുമാനം വിതരണം ചെയ്യുകയും ചെയ്യുന്നു. ഇവ സ്ഥിരമായ പ്രതിമാസ വരുമാന നൽകുന്നു.

പിയർടുപിയർ ലെൻഡിംഗ്: വായ്പക്കാരെ നിക്ഷേപകരുമായി ബന്ധിപ്പിക്കുന്നൊരു പുതിയ നിക്ഷേപ രീതിയാണ് പിയർടുപിയർ ലെൻഡിംഗ്. ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ നിക്ഷേപിക്കുന്നത് വഴി പലിശ പേയ്‌മെന്റിന്റെ രൂപത്തിൽ പ്രതിമാസ വരുമാനം ലഭിക്കും.

Tags:    

Similar News