രണ്ടാം തവണയും നിരക്കുയർത്തി കൊട്ടക് മഹീന്ദ്ര, നിക്ഷേപ പലിശ കൂട്ടി

Update: 2023-02-17 06:15 GMT



കൊട്ടക് മഹീന്ദ്ര ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തി. ഒരു മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ബാങ്ക് നിരക്കുയര്‍ത്തുന്നത്. രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ നിരക്കാണ് വര്‍ധിച്ചിട്ടുള്ളത്. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന് മുന്‍പ് ഫെബ്രുവരി 10 നാണ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചത്.

15 മാസം മുതല്‍ 2 വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇനി മുതല്‍ 7.20 ശതമാനമാണ് പലിശ ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.7 ശതമാനവും പലിശ ലഭിക്കും.

ബാങ്ക് റെക്കറിംഗ് ഡെപ്പോസിറ്റുകളുടെയും നിരക്കുയര്‍ത്തിയിട്ടുണ്ട്. വിവിധ കാലാവധികളിലേക്കായി 6 ശതമാനം മുതല്‍ 7.20 ശതമാനം വരെ പലിശയാണ് ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 6.50 ശതമാനം മുതല്‍ 7 .70 ശതമാനം വരെ ലഭിക്കും. 15 മാസം, 18 മാസം, 21 മാസം തുടങ്ങിയ കാലാവധികളിലേക്ക് ആരംഭിക്കുന്ന റെക്കറിംഗ് ഡെപ്പോസിറ്റുകള്‍ക്കാണ് 7.20 ശതമാനവും 7.70 ശതമാനവും പലിശ നിരക്കുള്ളത്.


Tags:    

Similar News